Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിഞ്ഞ് തീരാറായോ?കയ്യോന്നി ഉണ്ടെങ്കിൽ മുടി തറയിലല്ല, തലയിൽ തന്നെ കിടക്കും..ഇങ്ങനെ ഉപയോഗിക്കൂ

മുടി പ്രശ്നങ്ങൾക്ക് വളരെ മുൻപ് തന്നെ ഉപയോഗിച്ചുവരുന്ന ഔഷധ സസ്യമാണ് കയ്യോന്നി. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ മുടി കൊഴിച്ചിൽ തടയാനും ഉത്തമമാണ് ഇവ ഉത്തമമാണ്. മുടിയിൽ എങ്ങനെയാണ് കയ്യോന്നി ഉപയോഗിക്കേണ്ടതെന്ന് വിശദമായി അറിയാം. അതിന് മുൻപ് കയ്യോന്നിയുടെ ആരോഗ്യ ഗുണങ്ങളും പരിശോധിക്കാം

കയ്യോന്നി തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ രക്തചംക്രമണം വേഗത്തിലാക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി ആരോഗ്യമുള്ള കട്ടിയുള്ള മുടി ലഭിക്കാൻ സഹായിക്കുന്നു. കൂടാതെ കയ്യോന്നിയിൽ ഇരുമ്പ്, വിറ്റാമിൻ ഇ, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണ്.

bringarajnew-

തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലിതമാക്കാനും കയ്യോന്നു സഹായിക്കുന്നു. അതുവഴി താരനെ തുരത്തുകയും തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കയ്യോന്നി ഇട്ട് തിളപ്പിച്ച എണ്ണ തലയിൽ തേക്കുന്നത് മുടിക്ക് മിനുസവും തിളക്കവും നൽകും.

കയ്യോന്നിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. സെൻസിറ്റീവ് ചർമ്മമോ എക്സിമ പോലുള്ള അവസ്ഥകളോ ഉള്ളവർക്ക് ഇത് ഗുണകരമാണ്. കയ്യോന്നി തലയോട്ടിയിൽ തണുപ്പ് നൽകുന്നു. അതിനാൽ ചൊറിച്ചൽ പോലുള്ള പ്രശ്നങ്ങളൊക്കെ ഇല്ലാതാക്കാനും സഹായിക്കുന്നു. തലയോട്ടിക്ക് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതിനാൽ മുടി പൊട്ടുന്നത് തടയാനും സഹായിക്കുന്നു. അതുപോലെ തന്നെ മുടിക്ക് കറുപ്പ് നിലം നിലർത്താനും അകാലനര ഇല്ലാതാക്കാനും ഇത് ഉത്തമമാണ്.

കയ്യോന്നി ഇങ്ങനെ ഉപയോഗിക്കാം

കയ്യോന്നി ഇട്ട് കാച്ചിയ എണ്ണ ഇളം ചൂടോടെ തലയോട്ടിൽ നന്നായി തേച്ച് പിടിപ്പിക്കാം. ചൂടോടെ എണ്ണ തേക്കുന്നത് മുടിയുടെ ശക്തികൂട്ടാനും തലയോട്ടിയിലേയും മുടിയിലേയും താരനെ തുരത്താനും സഹായിക്കും.നന്നായി എണ്ണ തേച്ച് കഴിഞ്ഞതിന് ശേഷം കഴുകിക്കളയാം.

എണ്ണ ഉപയോഗിച്ചതിന് ശേഷം തലയോട്ടിൽ നന്നായി മസാജ് ചെയ്ത് കൊടുക്കുന്നത് രക്തചംക്രമണം വർധിക്കാനും അതുവഴി മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കും. കയ്യോന്നി മാത്രം വെളിച്ചെണ്ണയിൽ തിളപ്പിച്ച് തേക്കുന്നത് നല്ലത് തന്നെ. എന്നാൽ കയ്യോന്നിക്കൊപ്പം കറിവേപ്പില, ചെമ്പരത്തി, മൈലാഞ്ചി, കറ്റാർവാഴ, കീഴാർനെല്ലി, നീലമരി, നെല്ലിക്ക എന്നിവ കൂടി ചേർക്കുന്നത് മുടിക്ക് ഉത്തമമാണ്. ഈ ചേരുവകളിൽ പലതും തണുപ്പായതിനാൽ എല്ലാവർക്കും ഈ എണ്ണ യോജിക്കണമെന്നില്ല. പ്രത്യേകം ശ്രദ്ധയോടെ മാത്രം എണ്ണ തിരഞ്ഞെടുക്കാം.
ഇങ്ങനെയൊക്കെ ആണെങ്കിലും അമിതമായി കുടികൊഴിയുന്നത് അടക്കമുള്ള പ്രശ്നങ്ങൾക്ക് വിദഗ്ധരുടെ നിർദ്ദേശം തേടുന്നതാണ് ഉത്തമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+