Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിച്ചിൽ രൂക്ഷമാണോ?; എന്ത് വാരിത്തേച്ചിട്ടും കാര്യമില്ല;.ഇത് കഴിച്ചാൽ തീരാത്ത കൊഴിച്ചലുമില്ല

ഇന്നത്തെ കാലത്ത് മുടി കൊഴിച്ചിൽ എന്നത് പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന പ്രശ്നമാണ്. പല കാരണങ്ങൾ ഇതിനുണ്ടെങ്കിലും മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പോഷകങ്ങൾ ഉറപ്പാക്കിയാൽ ഈ പ്രശ്നത്തിന് ഒരുപരിധി വരെ പരിഹാരം കാണാം. ഏതൊക്കെയാണ് ആ പോഷകങ്ങൾ എന്നാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡ്

മുടിയെ രോമകൂപങ്ങളിൽ നിന്നും ശക്തിപ്പെടുത്തി ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇവ. തലയോട്ടി ആരോഗ്യകരമായി ഇരുന്നാലേ മുടി വളർച്ചയും ഉണ്ടാകൂ. അതിന് ഇവ സഹായിക്കും. അയല, സാൽമൺ, ഫ്ലാക്സീഡ്, ചിയ വിത്തുകൾ, വാൾനട്ട് എന്നിവയിലെല്ലാം ഒമേഗ 3 ആസിഡുകൾ ധാരാളം ഉണ്ട്.

hair2-

വിറ്റാമിൻ എ

തലയോട്ടി ആരോഗ്യകരമായി ഇരിക്കാൻ ഏറ്റവും അത്യാവശ്യമായ സെബം ഇത്പാദിപ്പിക്കാൻ വിറ്റാമിൻ എ ആവശ്യമാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും. കാരറ്റ്, മധുരക്കിഴങ്ങ്, ചീര തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്നെല്ലാം വിറ്റാമിൻ എ ലഭിക്കും.

വിറ്റാമിൻ സി

മുടി വളർച്ച വേഗത്തിലാക്കാനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കുന്ന കൊളാജൻ ഉത്പാദത്തിന് വിറ്റാമിൻ സി ആവശ്യമാണ്. മുടി വളർച്ചയ്ക്ക് ആവശ്യമായ ഇരുമ്പ് ആഗിരണം ചെയ്യാനും ഇവ സഹായിക്കും. ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി എന്നിവയിൽ വിറ്റാമിൻ സി ധാരാളം ഉണ്ട്.

ഇരുമ്പ്

രോമകൂപങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഇരുമ്പ് ആവശ്യമാണ്. ബീൻസ്, പരിപ്പ് പോലുള്ള ഭക്ഷണങ്ങളിൽ നിന്നും ഇരുമ്പ് ലഭിക്കും. മതിയായ പോഷകങഅങൾ മുടിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തന്നെ വേണം.

ബയോട്ടിൻ (വിറ്റാമിൻ ബി7)

മുടിയുടെ ഘടന നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീനായ കെരാറ്റിൻ ഉത്പാദനത്തിന് ഇവ സഹായിക്കും. ബയോട്ടിൻ കുറഞ്ഞാൽ അത് മുടി അമിതമായി കൊഴിയാൻ കാരണമാകും. മുട്ട, പരിപ്പ്, വിത്തുകൾ, ധാന്യങ്ങൾ എന്നിവ പോലുള്ളവ ധാരാളം കഴിക്കാം. ഇവയിൽ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്.

സിങ്ക്

മുടിയുടെ ആരോഗ്യത്തിന് അന്ത്യാപേക്ഷിതമായ മറ്റൊരു ഘടകമാണ് സിങ്ക്. ഇത് രോമകൂപങ്ങൾക്ക് ചുറ്റുമുള്ള എണ്ണ ഗ്രന്ഥികളെ നിയന്ത്രിക്കും. അണ്ടിപ്പരിപ്പ്, ചെറുപയർ തുടങ്ങിയ ഭക്ഷണങ്ങളിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടഞ്ഞ് തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സിങ്ക് ഡയറ്റിൽ ഉൾപ്പെടുത്താം.

പ്രോട്ടീൻ

പ്രോട്ടീൻ കൊണ്ടാണ് മുടി ഉണ്ടാക്കിയത് എന്ന് തന്നെ വേണമെങ്കിൽ പറയാം. അതിനാൽ പ്രോട്ടീൻ വിട്ട് കളിച്ചാൽ മുടി കൊഴിച്ചിലും കൂടും. ചിക്കൻ, മീൻ, ടോഫു, സോയാബീൻ, മുളപ്പിച്ച പയർവർഗങ്ങൾ എന്നിവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+