മുടി കൊഴിച്ചിൽ രൂക്ഷമാണോ? ഇവ കഴിച്ചാൽ നിൽക്കാത്ത കൊഴിച്ചിലില്ല, ഇതാ പോഷകങ്ങൾ
തലയിൽ ഉളളതിനെക്കാൾ മുടി തറയിലാണോ? ഇനിയും കാത്തിരിക്കേണ്ട, ശരീരത്തിൽ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ധാരാളം എത്തിച്ചോളൂ. മുടി വളരണമെങ്കിൽ ഏറ്റവും ആവശ്യമായ ചില പോഷകങ്ങൾ ഉണ്ട്. അത് ശരീരത്തിൽ എത്തിയില്ലെങ്കിൽ മുടി കൊഴിച്ചിൽ പിടിച്ചാൽ കിട്ടില്ല. അതിനാൽ താഴെ പറയുന്ന ഭക്ഷണങ്ങൾ കഴിച്ച് മുടിക്ക് ആവശ്യമായ പോഷങ്ങൾ ലഭ്യമാക്കാം. വിശദമായി വായിക്കാം.
മുട്ട
ബയോട്ടിൻ, പ്രോട്ടീൻ എന്നിവ ധാരാളം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഘടകങ്ങളാണിവ. പ്രോട്ടീൻ കൊണ്ടാണ് മുടിയുടെ രോമകൂപങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പ്രോട്ടീന്റെ കുറവ് മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കും. മുടിക്ക് ആവശ്യമായ പ്രോട്ടീനായ കെരാട്ടിൻ ഉത്പാനത്തിന് ഏറ്റവും പ്രധാനമാണ് ബയോട്ടിൻ. ബയോട്ടിൻ മുടി വളർച്ച കൂട്ടും. ബയോട്ടിൻ ലഭിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പാക്കണം. അതേസമയം അമിതമായ അളവിൽ ബയോട്ടിൻ ശരീരത്തിൽ എത്തുന്നത് ദോഷകരവുമാണ്.മുട്ടയിൽ സിങ്ക്, സെലനിയം, തുടങ്ങിയ ഘടകങ്ങളും ഉണ്ട്. ഇവയും മുടിക്ക് ആവശ്യമാണ്.

ചീര
ഫോളറ്റ്, ഇരുമ്പ്,വിറ്റാമിൻ എ, സി എന്നിങ്ങനെ മുടി വളർച്ചയ്ക്കാവിശ്യമായ പോഷകങ്ങളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് ചീര. മുടി വളർച്ചക്ക് വിറ്റാമിൻ ഏ ആവശ്യമാണെങ്കിലും അമിതമായ അളവിൽ വിറ്റാമിൻ കഴിക്കുന്നത് മുടി കൊഴിച്ചിലിലേക്കും നയിച്ചേക്കും. ഒരു ദിവസത്തേക്ക് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ 30 ഗ്രാം ചീര കഴിച്ചാൽ മതിയാകും. ഇവയിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട്.
ബെറികൾ
മുടി വളർച്ചയെ സഹായിക്കുന്ന ഘടകങ്ങൾ ബെറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ എന്നിലയും ഇവയിൽ ഉണ്ട്. രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ആൻ്റിഓക്‌സിഡൻ്റുകൾ സഹായിക്കും. ഒരു കപ്പ് സ്ട്രോബറിയിൽ 85 മില്ലി ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതായത് ഒരു ദിവസം ശരീരത്തിന് വേണ്ടത്രയും അളവ്. മുടി പൊട്ടുന്നത് തടയുകയും മുടിയുടെ കട്ടി നിലനിർത്താനും സഹായിക്കുന്ന കൊളാജൻ ഉത്പാനത്തിനും വിറ്റാമിൻ സി ആവശ്യമാണ്.
കൊഴുപ്പുള്ള മത്സ്യങ്ങൾ
സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഈ മത്സ്യങ്ങളിൽ പ്രോട്ടീൻ, സെലനിയം, വിറ്റാമിൻ ഡി 3, ബി വിറ്റാമിനുകൾ എന്നിവയും ഉണ്ട്. ഇവയെല്ലാം മുടി വളർച്ചയെ സഹായിക്കും.
അവക്കാഡോ
വളരെ ആരോഗ്യപ്രദമായ പഴമാണ് അവക്കാഡോ. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണിവ. ഒരു ഇടത്തരം അവോക്കാഡോയിൽ (ഏകദേശം 200 ഗ്രാം) 28 ശതമാനം വിറ്റാമിൻ ഇയുണ്ട്. അതായത് ഒരു ദിവസം ആവശ്യമായ അളവ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications