മുടി വളരാൻ തക്കാളിയോ? താരനും പമ്പകടക്കും, കൊഴച്ചിലിനും സ്റ്റോപ്പിടാം
മുടി ചിലരെ സംബന്ധിച്ച് ആത്മവിശ്വാസം കൂടിയാണ്. അതുകൊണ്ട് തന്നെ മുടി ചെറുതായി കൊഴിഞ്ഞ് തുടങ്ങിയാൽ തന്നെ അവരുടെ സകല സമാധാനവും നഷ്ടപ്പെടും. അപ്പോൾ കരഞ്ഞിരിക്കുന്നതിന് പകരം എങ്ങനെ ഫലപ്രദമായി മുടി കൊഴിച്ചിൽ പരിഹരിക്കാം എന്നാണ് ശ്രദ്ധിക്കേണ്ടത്.
വിപണിയിൽ നിന്നും വാങ്ങുന്ന വിലകൂടിയ ഉത്പന്നങ്ങളേക്കാൾ എന്തുകൊണ്ടും മികച്ചത് വീട്ടിൽ തന്നെ എളുപ്പം ലഭ്യമാകുന്ന പരിഹാരമാർഗങ്ങളാണ് . അത്തരത്തിലൊന്നാണ് തക്കാളി. ഞെട്ടേണ്ട തക്കാളിക്ക് നിങ്ങളുടെ മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. കാരണം മുടിക്ക് ഏറ്റവും ആവശ്യമായ വിറ്റാമിനുകളായ വിറ്റാമിൻ എ, സി, പൊട്ടാസ്യം, ഐക്കോപിനെ തുടങ്ങിയ ഘടകങ്ങൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളിയുടെ മറ്റ് ഗുണങ്ങൾ കൂടി നോക്കാം

മുടി നല്ല പനങ്കുല പോലെ വളരും
തലയോട്ടിയിലെ രക്തചംക്രമണം വേഗത്തിലാക്കാൻ തക്കാളി സഹായിക്കും. ഇത് മുടിയുടെ രോമകൂപങ്ങളുടെ ആരോഗ്യം വർധിപ്പിക്കും. മാത്രമല്ല വിറ്റാനിനുകളായ എ , സി എന്നിവ മുടിയെ പോഷിപ്പിക്കാനും മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കും.
താരനെ പമ്പകടത്തും
മടി കൊഴിച്ചിലിനൊപ്പം താരനും കൂടി വന്നാൽ പിന്നെ പറയുകയേ വേണ്ട. താരനെ തുരത്താനും ഉത്തമമാണ് തക്കാളി. ഇവയ്ക്ക് ആന്റി ഫംഗൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. തക്കാളിയിലെ ആസിഡിന്റെ സാന്നിധ്യം തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലമാക്കി നിർത്താൻ സഹായിക്കും, അതുവഴി തലയോട്ടിയിലെ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അകറ്റും. തക്കാളിയുടെ നീരോ അല്ലെങ്കിൽ പൾപ്പോ തലയോട്ടിയിൽ തേച്ച് പിടപ്പിക്കാം
മുടി നരക്കുന്നത് തടയാം
മുടിയുടെ കറുപ്പ് നിറം നിലനിർത്തുന്നതിന് ആവശ്യമായ മെലാനിൽ ഉത്പാദിപ്പിക്കാൻ ഇത് സഹായിക്കും. മാത്രമല്ല ഇവയിൽ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രോമകൂപങ്ങൾക്ക് കരുത്ത് പകർന്ന് അകാല നരയെ തടയും.
തലയോട്ടിയിൽ ഈർപ്പം നിലനിർത്തും
തലയോട്ടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിനാൽ മുടി വരണ്ട് പോകില്ല. മാത്രമല്ല മുടി മിനുസമാർന്നതാക്കാൻ സഹായിക്കുകയും ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ മുടിയെ പോഷിപ്പിച്ച് മുടി ഒതുങ്ങി നിൽക്കാനും സഹായിക്കും.
മുടി കൊഴിച്ചിലും തടയും
മുടി കൊഴിച്ചിൽ തടയാനും ഉത്തമമാണ് ഇവ. രോമകൂപങ്ങളെ അനാരോഗ്യകരമാക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസിനെ ഇവ തടയുകയും മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications