കുട്ടികളില്‍ പെട്ടെന്നുള്ള മുടികൊഴിച്ചിലില്‍ ആശങ്കപ്പെടണോ?; പീഡിയാട്രീഷന്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്
കുട്ടികളില്‍ പെട്ടെന്നുണ്ടാകുന്ന മുടികൊഴിച്ചില്‍ മാതാപിതാക്കളെ ആശങ്കയിലാക്കാറുണ്ട്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലാതെയായിരിക്കും മുടികൊഴിച്ചില്‍ ഉണ്ടാകുക. ഏതെങ്കിലും മാരകമായ രോഗം കാരണമാണോ കുട്ടികളിലെ മുടികൊഴിച്ചില്‍ എന്നൊക്കെ ആലോചിച്ച് മാതാപിതാക്കള്‍ വേവലാതിപ്പെടാറുണ്ട്. ഇതിന്റെ കാരണം അന്വേഷിച്ച് പലരും ഡോക്ടര്‍മാരെ സമീപിക്കാറുമുണ്ട്.
മുടികൊഴിച്ചിലിന്റെ കാരണം തിരിച്ചറിഞ്ഞ്, നേരത്തേ പരിചരണം നല്കിയാല് പരിഹാരം കാണാന്‍ കഴിയും. അണുബാധകള്‍, മാനസിക, പഠന സമ്മര്‍ദം, പോഷകാഹാരക്കുറവ് എന്നിവയാണ് കുട്ടികളിലെ മുടികൊഴിച്ചിലിനുള്ള സാധാരണ കാരണങ്ങളെന്ന് പീഡിയാട്രിക് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നു. തലയോട്ടി, കുട്ടിയുടെ ശീലങ്ങള്‍, ആരോഗ്യചരിത്രം എന്നിവ പരിശോധിച്ചാല്‍ കാരണം വ്യക്തമാകും.

അലോപ്പീസിയ ഏരിയറ്റ എന്ന അവസ്ഥ മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണമാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം മുടികളെ തെറ്റായി ആക്രമിക്കുന്നത് മൂലം മുടി കൊഴിയുന്ന അവസ്ഥയാണിത്. ഇത് കുട്ടിയുടെ തലയോട്ടിയില്‍ വൃത്താകൃതിയിലുള്ള കഷണ്ടിയുടെ പാടുകള്‍ക്ക് ഇടയാക്കും. ഇതു മൂലം കുട്ടികള്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ സാധാരണയായി ഉണ്ടാകാറില്ല. നേരത്തെയുള്ള ചികിത്സയിലൂടെ മുടി തിരികെ വളരാമെങ്കിലും പാടുകള്‍ വീണ്ടും വരാന്‍ സാധ്യതയുണ്ട്.
ടിനിയ കാപിറ്റിസ് എന്ന തലയോട്ടിയിലെ ഫംഗസ് അണുബാധയും മറ്റൊരു കാരണമാണ്. ചീപ്പുകള്‍, തലയിണകള്‍, സ്കൂളുകളിലെ സമ്പര്‍ക്കം എന്നിവയിലൂടെ ഇത് പകരും. ചെതുമ്പല്‍, മുടി പൊട്ടല്‍, ചൊറിച്ചില്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുട്ടികളില്‍ മൃദലമായ വീക്കവും കാണാം. ഡോക്ടര്‍മാര്‍ കഴിക്കാനുള്ള മരുന്നുകളും മെഡിക്കേറ്റഡ് ഷാംപൂവും നിര്‍ദേശിക്കാറുണ്ട്.
ഉയര്‍ന്ന പനി, ശസ്ത്രക്രിയ, ഡെങ്കിപ്പനി, ടൈഫോയ്ഡ്, വലിയ മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവ കാരണവും മുടികൊഴിച്ചില്‍ ഉണ്ടാകാം. മുടി ചീകുമ്പോള്‍ കൂട്ടമായി കൊഴിഞ്ഞുപോകും. അസുഖം മാറുമ്പോള്‍ മുടി വളര്‍ച്ച സാധാരണ നിലയിലാകും.
പോഷകാഹാരക്കുറവും മുടികൊഴിച്ചിലിന് കാരണമാണ്. ഇരുമ്പ്, വിറ്റാമിന്‍ ഡി, സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ കുറവ് മുടിയെ ബാധിക്കും. ഭക്ഷണം ഒഴിവാക്കുന്ന അല്ലെങ്കില്‍ ലഘുഭക്ഷണം മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്. ഡോക്ടര്‍മാര്‍ രക്തപരിശോധന നിര്‍ദേശിച്ചേക്കാം. പയറു വര്‍ഗങ്ങള്‍, മുട്ട, പരിപ്പ്, പഴങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ഭക്ഷണക്രമവും സപ്ലിമെന്റുകളും ചികിത്സയില്‍ ഉള്‍പ്പെടുത്തും.
ചിലപ്പോള്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളും മുടി കൊഴിച്ചിലിന് കാരണമാവാം. തൈറോയ്ഡ് രോഗം മുടി വരണ്ടതാക്കാനും അമിതമായി കൊഴിയാനും ഇടയാക്കും. കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെ ചില ഔഷധങ്ങളും മുടി കൊഴിച്ചിലിന് വഴിവെക്കും. പീഡിയാട്രിക് ഡോക്ടര്‍മാര്‍ രോഗിയുടെ മെഡിക്കല്‍ ചരിത്രം, വളര്‍ച്ചാ രീതി, മറ്റ് ലക്ഷണങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമേ ടെസ്റ്റുകള്‍ നിര്‍ദേശിക്കുകയും ചികിത്സകള്‍ നിര്‍ദേശിക്കുകയും ചെയ്യൂ.
മുറുക്കിയുള്ള ഹെയര്‍സ്റ്റൈലുകള്‍ മുടികൊഴിച്ചിലിന് കാരണമാവുന്നു. ഇത് നെറ്റിക്ക് സമീപവും വശങ്ങളിലും മുടി നേര്‍ത്തുപോകാന്‍ ഇടയാക്കും. അയഞ്ഞ ഹെയര്‍ സ്റ്റൈലുകള്‍, മൃദുവായി ചീകുന്നത്, ശക്തമായ രാസവസ്തുക്കള്‍ ഒഴിവാക്കുന്നത് എന്നിവ മുടിക്ക് കേടുപാടുകള്‍ വരുത്തുന്നത് തടയും. മുടി വീണ്ടും വളരാനും സഹായിക്കും.
കഠിനമായ ഷാംപൂ, പതിവായ സ്ട്രെയിറ്റനിങ്, അയണിങ് എന്നിവ മുടിയിഴകളെ ദുര്‍ബലപ്പെടുത്തും. ഉത്കണ്ഠ കാരണം കുട്ടികള്‍ മുടി വലിച്ചു കളയുകയോ പിരിക്കുകയോ ചെയ്യാം. കൗണ്‍സിലിങ്, മാനസിക സമ്മര്‍ദം നിയന്ത്രിക്കല്‍ എന്നിവയിലൂടെ ഈ ശീലം കുറയ്ക്കാന്‍ സഹായിക്കും.
പെട്ടെന്നുള്ള മുടികൊഴിച്ചിലിന് നേരത്തേയുള്ള വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. മുടികൊഴിച്ചില്‍ ആരംഭിച്ച തീയതി, സമീപകാല രോഗങ്ങള്‍, മരുന്നുകള്‍, കുടുംബരോഗ ചരിത്രം എന്നിവ മാതാപിതാക്കള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്. ഒരു പീഡിയാട്രിക് ഡെര്‍മറ്റോളജിസ്റ്റിന് അനുയോജ്യമായ ചികിത്സാരീതി ആവിഷ്കരിക്കാന്‍ കഴിയും. ശരിയായ രോഗനിര്‍ണയവും തുടര്‍ചികിത്സയും മിക്ക കുട്ടികള്‍ക്കും ആരോഗ്യമുള്ള മുടി തിരികെ നല്‍കും.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications