മുടി കൊഴിച്ചിലൊക്കെ പെടെന്ന് നിർത്തി മുടി വളരും; ഗ്രീൻ ടീ തലയിൽ ഇതുപോലെ ഉപയോഗിക്കൂ
തടി കുറക്കാൻ പൊതുവെ ഗ്രീൻ ടീ കുടിക്കാറുണ്ട്. എന്നാൽ മുടിയുടെ വളർച്ചയ്ക്കും ഉത്തമമാണ് ഇവ. മുടി വളരാൻ മാത്രമല്ല, മുടി കൊഴിച്ചിൽ തടയാനും തലയോട്ടി ആരോഗ്യകരമായി നിലനിർത്താനും ഗ്രീൻ ടീ സഹായിക്കും. ഇന്ന് ഗ്രീൻ ടീ എങ്ങനെ മുടിക്ക് ഉപയോഗിക്കാമെന്ന് വിശദമായി നോക്കാം .ആദ്യം ഗുണങ്ങൾ പരിശോധിക്കാം
മുടി വളർച്ച വേഗത്തിലാക്കുന്നു
ഗ്രീൻ ടീയിൽ എപ്പിഗലോക്ടേച്ചിൻ ഗലറ്റേ എന്ന ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ രോമകൂപങ്ങളെ പോഷിപ്പിക്കുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യും. വെറുതെ മുടി വളരാൻ സഹായിക്കുകയല്ല, മറിച്ച് നീളമുള്ള കട്ടിയുള്ള മുടി ലഭിക്കാൻ സഹായിക്കും.

മുടി കൊഴിച്ചിൽ തടയും
ഇന്ന് പ്രായഭേദമന്യേ ആളുകൾ അനുഭവിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. എന്നാൽ അലോപേഷ്യ അടക്കം ഗുരുതരമായ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഉള്ളവർക്ക് ധൈര്യമായി ഉപയോഗിക്കാൻ കഴിയുന്നതാണ് ഗ്രീൻ ടീ. ഇവയിലടങ്ങിയിരിക്കുന്ന ആന്റ് ഓക്സിഡന്റുകൾ തലയോട്ടി ആരോഗ്യകരമായ നിലനിർത്തും.
മുടി കട്ടിയോടെ വളരാൻ സഹായിക്കും
വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവ. ഇത് രോമകൂപങ്ങളെ ഉള്ളിൽ നിന്നും സംരക്ഷിക്കുന്നു. പ്രത്യേകിച്ച് വിറ്റാമിനുരളായ ബി, സി, അമിനോ ആസിഡുകൾ എന്നിവ. ഇവ മുടി പൊട്ടിപോകുന്നത് പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.
ഇനി ഗ്രീൻ ടീ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം
ഗ്രീൻ ടീ കൊണ്ട് തല കഴുകാം
ഇതിനായി ഗ്രീൻടീ തിളപ്പിച്ചെടുത്ത് തണുക്കാൻ വെക്കാം. തലയിൽ ഷാംപൂ തേച്ചതിന് ശേഷം തണുത്ത ഗ്രീൻ ടീ ഉപയോഗിച്ച് മുടി കഴുകാം. കുറച്ച് സമയം നന്നായി മസാജ് ചെയ്ത് കൊടുക്കാം. അതിന് ശേഷം കഴുകിക്കളയാം
ഗ്രീൻ ടീ ഹെയർ മാസ്ക്
രണ്ട് ടേബിൾ സ്പൂൺ ഗ്രീൻടീ രണ്ട് ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവയുമായി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. അതിന് ശേഷം തലയോട്ടിയിലും മുടിയുടെ അറ്റത്തുമെല്ലാം നന്നായി തേച്ച് കൊടുക്കാം. ഇതിന് ശേഷം ഷവർ ക്യാപ് ധരിച്ച് ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം
ഗ്രീൻ ടി ഹെയർ ഓയിൽ
വെളിച്ചെണ്ണയിലോ അല്ലെങ്കിൽ ഒലീവ് എണ്ണയിലോ ഗ്രീൻ ടീ ബാഗ് അൽപ നേരം കുതിർത്ത് വെക്കാം. അതിനുശേഷം തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് കൊടുക്കാം. രാത്രി മുഴുവൻ വെച്ചതിന് ശേഷം രാവിലെ മുടി കഴുകാം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications