മഞ്ഞുകാലത്തെ മുടികൊഴിച്ചിൽ കൊണ്ട് പൊറുതിമുട്ടിയോ?; പെട്ടെന്ന് പരിഹരിക്കാം, ഈ മുട്ട മാസ്ക് ഉപയോഗിക്കൂ
തണുപ്പ് കാലത്ത് മുടി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും നല്ലത് മുട്ടയാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പന്നമായ ഇവ മുടിക്ക് ആരോഗ്യം നൽകുന്നതിനോടൊപ്പം തന്നെ മുടി വരണ്ട് പോകുന്നത് പോലുള്ള അവസ്ഥകൾ ഇല്ലാതാക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് മുടിയെ പോഷിപ്പിക്കാനും സഹായിക്കുന്നു.
മുട്ടയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
മുടിക്ക് മുട്ട ബെസ്റ്റാ
മുട്ടയിൽ ബയോട്ടിൻ, വിറ്റാമിനുകളായ എ,ഡി,ഇ ,ബി 12 എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. മുടിയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടിക്ക് കരുത്ത് നൽകുകയും ചെയ്യും. മുടി വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ കരോട്ടിന്റെ ഉത്പാദനത്തിന് ബയോട്ടിൻ സഹായിക്കും. ഫാറ്റി ആസിഡുകൾ മുടി മിനുസമാക്കുകയും ചെയ്യും.

മുട്ട മാസ്കുകൾ
മഞ്ഞുകാലത്ത് മുടി വരണ്ട് പോകുന്നത് പോലുള്ള പ്രശ്നങ്ങൾ സാധാരണമാണ്. ഈ മുട്ട മാസ്ക് മുടിയെ പോഷിപ്പിക്കാനും ജലാംശം നിലനിർത്താനും സഹായിക്കും. മാസ്ക് തയ്യാറാക്കുന്നതിനായി ആദ്യം ഒരു മുട്ടയെടുത്ത് നന്നായി അടിച്ചെടുക്കാം. അതിന് ശേഷം തലയിലും മുടിലും നന്നായി തേച്ച് പിടിപ്പിക്കാം. ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഈ മാസ്ക് മുടി മിനുസമാക്കുന്നതിനോടൊപ്പം മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കും.
മുട്ടയും ഒലീവ് ഓയിലും
ആരോഗ്യകരമായ കൊഴുപ്പുകളാലും ആൻറി ഓക്സിഡന്റുകളാലും സമ്പന്നമാണ് ഒലീവ് ഓയിൽ. ഇത് തലയോട്ടി മിനുസമാക്കാൻ സഹായിക്കുന്നു. മാസ്ക് തയ്യാറാക്കുന്നതിനായി ഒരു മുട്ടയിൽ രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിൽ ചേർത്ത് കൊടുക്കാം. നന്നായി യോജിപ്പിച്ചതിന് ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. അത് ശേഷം അൽപ നേരം മസാജ് ചെയ്യാം. ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയിഴകൾ ശക്തിപ്പെടുത്താനും മുടികൊഴിച്ചിൽ കുറക്കാനും സഹായിക്കും. ആരോഗ്യവും തിളക്കമുള്ളതുമായ മുടി ലഭിക്കാനും ഈ മാസ്ക് നല്ലതാണ്.
മുട്ടയും കറ്റാർവാഴയും
മുടി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന പ്രധാന ചേരുവകളിൽ ഒന്നാണ് കറ്റാർവാഴ. മുട്ടയും കറ്റാർവാഴയും ചേർത്ത് തയ്യാറാക്കുന്ന മാസ്ക് മുടി വളർച്ച വേഗത്തിലാക്കുകയും മുടി കൊഴിച്ചിൽ നിർത്താൻ സഹായിക്കുകയും ചെയ്യും. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടിയോലിറ്റിക് എൻസൈമുകൾ മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. മാസ്ക് തയ്യാറാക്കാനായി ഒരു മുട്ടയിൽ കറ്റാർവാഴ ജെൽ നന്നായി യോജിപ്പിച്ചെടുക്കാം. അതിന് ശേഷം തലയോട്ടിയിൽ 40 മിനിറ്റോളം തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. സ്ഥിരമായി ഈ മാസ്ക് ഉപയോഗിക്കുന്നത് മുടി വളർച്ച വേഗത്തിലാക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications