Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി വളർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ; മുടി കൊഴിച്ചിലും തടയും താരനും അകറ്റും; ഇവ മാത്രം മതി

പാർശ്വഫലങ്ങളില്ലാതെ മുടിയുടെ സംരക്ഷണം ഉറപ്പാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. താരൻ ,മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പൊതുവെ വിപണിയിലെ വിലകൂടിയ ഉത്പന്നങ്ങളെയാണ് ആളുകൾ ആശ്രയിക്കാറുള്ളത്. എന്നാൽ പലവിധ എണ്ണകളും ഷാംപൂകളും ഹെയർ സിറമുകളും ഉപയോഗിച്ചാൽ വിപരീതമായിരിക്കും ഫലം. പാർശ്വഫലങ്ങൾ ഒട്ടും ഇല്ലാതെ വീട്ടുവളപ്പിൽ തന്നെ മുടിക്ക് വേണ്ടത് എല്ലാം ഉറപ്പാക്കുന്ന ഔഷധ സസ്യങ്ങൾ ഉള്ളപ്പോൾ പിന്നെ എന്തിനാണ് നമ്മൾ രാസവസ്തുക്കൾ അമിതമായി ഉൾപ്പെടുത്ത ഹെയർ ഉത്പന്നങ്ങൾക്ക് പുറകിൽ പോകുന്നത്. മുടിയുടെ കരുത്ത് കൂട്ടി മുടി വശർച്ച വേഗത്തിലാക്കുന്ന ഔഷധ സസ്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

കറ്റാർവാഴ

മുടി പ്രശ്നങ്ങൾക്ക് ഏറ്റവും ഉത്തമമായ ചെടികളിലൊന്നാണ് കറ്റാർവാഴ. മുടിയ്ക്കും ചർമ്മ സംരക്ഷണത്തിനുമായുള്ള ഉത്പന്നങ്ങളിലെല്ലാം തന്നെ കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. പ്രധാന പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇവയുടെ ജെൽ നേരിട്ട് മുടിയിൽ പുരട്ടാം എന്നാണ്. പിഎച്ച് അളവ് കറ്റാർവാഴയിൽ വളരെ കുറവാണ്. അതിനാൽ ഇവ തലയോട്ടിക്ക് മികച്ച സംരക്ഷണം ഒരുക്കുന്നു. മാത്രമല്ല ധാതുക്കൾ, കോപ്പർ, സിങ്ക് തുടങ്ങിയ ഇവയിൽ അടങ്ങിയിട്ടുണ്ട്. താരൻ ഇല്ലാതാക്കനും മുടി വളർച്ച വേഗത്തിലാക്കാനും ഇവ സഹായിക്കും.

hairmain2

റോസ്മേരി

രക്തചംക്രമണം വേഗത്തിലാക്കി മുടി വളർച്ച പ്രോത്സാഹിക്കാൻ ഇവ സഹായിക്കുന്നു. ഇവയുടെ ആന്റി ഓക്സിഡന്റ് , ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഉത്തമമാണ്. തലയോട്ടി മൃദുവായിരിക്കാൻ ഇവ സഹായിക്കും. അതുകൊണ്ട് തന്നെ തല ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇവ ഇല്ലാതാക്കും. റോസ്മേരി എണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ വെളിച്ചെണ്ണ പോലെയുള്ള എണ്ണയ്ക്കൊപ്പം ചേർത്താണ് ഇവ ഉപയോഗിക്കേണ്ടത്.

ചെമ്പരത്തി

പണ്ട് കാലം മുതൽ തന്നെ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. ചെമ്പരത്തി പൂവ് മാത്രമല്ല ചെമ്പരത്തിയുടെ ഇലയും താളിയായി ഉപയോഗിക്കാറുണ്ട്. രക്തചംക്രമാണം വേഗത്തിലാക്കി രോമകൂപങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങൾ എത്തിക്കാൻ ചെമ്പരത്തി സഹായിക്കുന്നു. ഇവയിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കെരാട്ടിൻ ഉത്പാദനത്തിന് സഹായിക്കും. മാത്രമല്ല യുവി രശ്മികളിൽ നിന്നും മുടിയെ സംരക്ഷിക്കുകയും ചെയ്യും. തലയോട്ടിയിലെ എണ്ണമയം ഇല്ലാതാക്കി താരൻ പോലുള്ള പ്രശ്നങ്ങൾക്കും ഫുൾസ്റ്റോപ്പിഡാൻ ചെമ്പരത്തി മാത്രം മതി.

നെല്ലിക്ക

നിരവധി ആരോഗ്യഗുണങ്ങളുള്ള മറ്റൊരു ചേരുവയാണ് നെല്ലിക്ക. ഇത്തിരി കൈപ്പൊക്കെ ഉണ്ടെങ്കിലും ധൈര്യമായി കഴിച്ചോളൂ, കാരണം ഇവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാൻ ആവശ്യമായ കൊളാജൻ ഉത്പാദനത്തിന് സഹായിക്കും. മാത്രമല്ല മൃതകോശങ്ങളെ തുരത്താനും സഹായിക്കുന്നു. ഉണങ്ങിയ നെല്ലിക്ക എണ്ണയിൽ ചേർത്തോ, അല്ലെങ്കിൽ നെല്ലിക്കപ്പൊടിയായോ ഒക്കെയും ഇവ ഉപയോഗിക്കാം.

ബ്രഹ്മി

മുടിയ്ക്കായുള്ള ആയുർവേദക്കൂട്ടുകളിൽ പ്രധാനമാണ് ബ്രഹ്മി. രക്തയോട്ടം വർധിപ്പിച്ച് മുടി വളരെ വേഗത്തിൽ വളരാൻ ഇവ സഹായിക്കുന്നു. അതോടൊപ്പം തന്നെ മുടിയുടെ അറ്റം പിളരുന്നതും പരിഹരിക്കാം. തലയോട്ടിയിലെ ചൊറിച്ചിൽ അടക്കമുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാം. ബ്രഹ്മി എണ്ണകളിൽ ചേർത്ത് തിളപ്പിച്ച് തലയിൽ ഉപയോഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+