മുടി കൊഴിച്ചൽ മാറുന്നേയില്ലെന്നാണ് പരാതിയെങ്കിൽ മരുന്ന് ഇവിടെ ഉണ്ട്; ആഴ്ചകൾക്കുള്ളിൽ ഫലം
മുടികൊഴിച്ചൽ എന്ത് ചെയ്തിട്ടും മാറുന്നില്ലെന്നാണ് നിങ്ങളുടെ പരാതിയെങ്കിൽ അതിന് ഉത്തരം ഇവിടെയുണ്ട്, ബദാം എണ്ണ. അത്ഭുതപ്പെടേണ്ട മുടി മിനുസമാക്കുന്നത് മുതൽ മുടി അമിതമായി കൊഴിയുന്നത് തടയാൻ വരെ ബദാം എണ്ണ ഉത്തമമാണ്. എന്നാൽ ഇത് നേരിട്ട് മുടിയിൽ ഉപയോഗിക്കുന്നതിനെക്കാൾ ഉത്തമം മറ്റ് ചിവ ചേരുവകൾ കൂടി ചേർത്ത് ഉപയോഗിക്കുന്നത്. ഏതൊക്കെയെന്നല്ലേ? വിശദമായി അറിയാം.
ബദാം എണ്ണയും ചെറുനാരങ്ങ നീര്
ചെറുനാരങ്ങാ നീരൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ മുടി വളരാൻ ആവശ്യമായ കൊളാജിന്റെ അളവ് വർധിപ്പിക്കുന്നു. ഇനി തയ്യാറാക്കുന്ന വിധം നോക്കാം-രണ്ട് ടേബിൾ സ്പൂൺ വീതം ബദാം ഓയിലും ചെറുനാരങ്ങാ നീരുമാണ് ആവശ്യം. ഇവ രണ്ടും നന്നായി യോജിപ്പിച്ചെടുക്കണം. അതിന് ശേഷം തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ തേച്ച് പിടിപ്പിക്കാം. തലയോട്ടിയിൽ കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും എണ്ണ തേച്ച് പിടിപ്പിച്ചെന്ന് ഉറപ്പാക്കാം. അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിൽ ഇവ പരീക്ഷിക്കാം. ചെറുനാരങ്ങയിൽ ആസിഡ് ഘടകം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബദാം എണ്ണയിൽ നന്നായി സംയോജിപ്പിച്ച് വേണം ഉപയോഗിക്കാൻ.

ബദാം എണ്ണയും മുട്ടയും
മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളിൽ നിന്ന് തന്നെ ശക്തിപ്പെടുത്തി മുടി വളരാൻ സഹായിക്കുന്നു. വരണ്ട് മുടിയുള്ളവർക്കും ഈ മാസ്ക് ധൈര്യത്തിൽ ഉപയോഗിക്കാം.
ആവശ്യം വേണ്ടത്
നാല് ടേബിൾ സ്പൂൺ ബദാം ഓയിൽ
ഒരു മുട്ട
തയ്യാറാക്കുന്ന വിധം
മുട്ട ബദാം എണ്ണ ചേർത്ത് നന്നായി അടിച്ചെടുക്കാം. ഇതിന് ശേഷം മുടി കഴുകി ഉണക്കാം. തലയോട്ടിയിൽ ഈ മിശ്രിതം തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. 40 മിനിറ്റോളം തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരു ദിവസം ഈ മാസ്ക് ഉപയോഗിക്കാം.
ബദാം എണ്ണയും തൈരും
തൈര് ഉപയോഗിക്കുന്ന മുടിയിലെ അഴുക്ക് ഇല്ലാതാക്കാനും മുടി മിനുസമാർന്നിരിക്കാനും സഹായിക്കുന്നു. ബദാം എണ്ണയ്ക്ക് ഒപ്പം ചേർത്ത് ഉപയോഗിക്കുമ്പോൾ മുടി വളരാനും ഇത് സഹായിക്കുന്നു.
ആവശ്യം വേണ്ടത്
ഒരു കപ്പ് തൈര്
ഒരു ടേബിൾ സ്പൂൺ ബദാം ഓയിൽ
തയ്യാറാക്കുന്ന വിധം
ഇവ രണ്ടും യോജിപ്പിച്ചെടുക്കാം. മുടി കഴുകി ഉണക്കിയ ശേഷം ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 30 മിനിറ്റുകൾക്ക് ശേഷം കഴുകി കളയാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
ബദാം എണ്ണയും ഒലീവ് എണ്ണയും
ആവശ്യം വേണ്ടത്
ഒരു ടേബിൾ സ്പൂൺ വീതം ബദാം എണ്ണയും ഒലീവ് എണ്ണയും
തയ്യാറാക്കുന്ന വിധം
രണ്ട് എണ്ണകളും യോജിപ്പിച്ച ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക.5 മിനിറ്റോളം മസാജ് ചെയ്ത് തഴിഞ്ഞ് 30 മിനിറ്റിന് ശേഷം മുടി ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇത് ഉപയോഗിക്കാം.












Click it and Unblock the Notifications