Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെ ചെയ്യല്ലേ , മുടി മുഴുവൻ കൊഴിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ..ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മുടി കൊഴിച്ചിൽ പ്രശ്നമായി അനുഭവപ്പെടാത്തവർ കാണില്ല. പണ്ട് മുടി പോകുന്നത് പാരമ്പര്യമാണെന്ന് പറഞ്ഞ് നിസാരവത്ക്കരിക്കുമായിരുന്നു. എന്നാലിന്ന് കാലാവസ്ഥാ മാറ്റം മുതൽ ഭക്ഷണവും ജീവിക്കുന്ന സ്ഥലവും ജോലിയിലെ സമ്മർദ്ദങ്ങൾ വരെ ഒരുപാട് കാരണങ്ങൾ മുടി കൊഴിച്ചിലിന് പിന്നിലുണ്ട്. ഇതിൽ ഭക്ഷണത്തിനും ഡയറ്റിനും പ്രത്യേക പ്രാധാന്യവുമുണ്ട്. ഇതാ മുടിയെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണപദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന ചില വസ്തുക്കൾ ഏതൊക്കെയെന്ന് നോക്കാം.

മെർക്കുറി

ചില ഭക്ഷണത്തിലടങ്ങിയിരിക്കുന്ന മെർക്കുറിയുടെ സാന്നിധ്യം മുടി കൊഴിയാൻ കാരണമാകും. മെർക്കുറിയുടെ അംശം കൂടുതലായും മത്സ്യങ്ങളിലാണ് കാണപ്പെടുന്നത്. കൊമ്പന്‍സ്രാവ്‌, അയല പോലുള്ള മത്സ്യങ്ങളിലാണ് ഇതധികവും. ഇതിനു പകരം സാൽമൺ, ചെമ്മീൻ പോലുള്ള മെർക്കുറി കുറഞ്ഞ മീനുകൾ കഴിക്കാം.

hair tips

കാർബണേറ്റഡ് പാനീയങ്ങൾ

വെള്ളത്തേക്കാൾ ദാഹം ശമിപ്പിക്കാൻ ശീതള പാനീയങ്ങളാണ് ആളുകൾ കൂടുതലായി ഇന്നുപയോഗിക്കുന്നത്. ഇത് ആരോഗ്യത്തെയും മുടിയുടെ വളർച്ചയെയും ദോഷകരമായി ബാധിക്കുന്നു. കാർബണേറ്റഡ് പാനീയങ്ങൾ കഴിക്കുമ്പോൾ, ഇവ ശരീരത്തിലെ ഇൻസുലിനുമായി പ്രവർത്തിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇങ്ങനെ സംഭവിക്കുന്നത് ക്രമേണ നമ്മുടെ ശരീരത്തിലെ രക്തയോട്ടത്തെ തടസ്സപ്പെടുത്തുകയും അത് മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.

പഞ്ചസാര

മുടിക്ക് ദോഷം വരുത്തുന്ന മറ്റൊരു ഘടകമാണ് പഞ്ചസാര. പ്രത്യേകിച്ച് പ്രോസസ്ഡ് ഷുഗർ എന്ന ശുദ്ധീകരിച്ച പഞ്ചസാര. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. കൂടുതൽ പഞ്ചസാര കഴിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടാനും കാരണമാകും. മിഠായികൾ, പലഹാരങ്ങൾ, കേക്കുകൾ മുതലായവ അമിതമായി കഴിക്കാതിരിക്കാം.

hair

മദ്യം

മദ്യപിക്കുന്നത് കരളിനെ മാത്രമല്ല മുടിയേയും മോശമായി ബാധിക്കും. മുടിയുടെ ജലാശം നഷ്ടപ്പെട്ട് മിനുസമില്ലാതെ അത് വരണ്ടുപോകുവാനും മദ്യം ഉപയോഗിക്കുന്നവരിൽ സാധ്യത ഏറെയാണ്. മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന സിങ്കിന്റെ അളവും മദ്യം ഇല്ലാതാക്കും.

പാൽ ഉല്പന്നങ്ങൾ

പാലും തൈര്, വെണ്ണ തുടങ്ങിയ പാലുത്പന്നങ്ങളും നമ്മുടെ നിത്യ ആഹാര ക്രമത്തിന്റെ ഭാഗമാണ്. ഇവ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ നമുക്ക് സംശയമില്ല. എന്നാൽ ചിലപ്പോൾ പാലുത്പന്നങ്ങളിലെ കൊഴുപ്പ് മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ കൊഴുപ്പ് ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും ,ഭാവിയിൽ മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്തേക്കാം.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ

ഈ കാലത്തെ ഭക്ഷണങ്ങൾക്കും മുടികൊഴിച്ചിലിനും തമ്മിൽ ബന്ധമുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ചീസ് പോലുള്ള ഉത്പന്നങ്ങളും മസാലകളും എണ്ണയിൽ വറുത്തതുമായ ഭക്ഷണങ്ങളും മുടിയുടെ വളർച്ചയെ ബാധിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+