Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടികൊഴിച്ചില്‍ കൊണ്ട് മടുത്തോ..? ബീറ്റ്‌റൂട്ട് കൊണ്ടൊരു സൂത്രമുണ്ട്, മുടി തഴച്ച് വളരും

കേശ സംരക്ഷണത്തിന് നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയിലും സോഷ്യല്‍ മീഡിയയിലും ലഭ്യമാണ്. ചിലത് നമുക്ക് ശരിക്കും പ്രയോജനം ചെയ്യുമെങ്കിലും ചിലതൊക്കെ പലപ്പോഴും വെറും തട്ടിപ്പായി മാറുകയും ചെയ്യും. ഇത്തരം വസ്തുക്കള്‍ക്കായി വലിയ തോതില്‍ പണം ചെലവഴിക്കുന്നവരാണോ നിങ്ങള്‍. എന്നിട്ടും നിങ്ങള്‍ക്ക് യാതൊരു പുരോഗതിയും കേശസംരക്ഷണത്തില്‍ അനുഭവപ്പെടുന്നില്ലേ.

നിരാശരാകണ്ട. നമ്മുടെയെല്ലാം വീട്ടില്‍ ലഭിക്കുന്ന സര്‍വ സാധാരണമായ മാര്‍ഗം കൊണ്ട് നമുക്ക് മുടി എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. നമ്മുടെ എല്ലാവരുടേയും വീട്ടില്‍ വാങ്ങിക്കാറുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഈ ബീറ്റ്റൂട്ട് നിങ്ങളുടെ മുടി സംരക്ഷണത്തെ എങ്ങനെ സഹായിക്കും എന്ന് അറിയാമോ? നിരവധി പോഷകങ്ങളാല്‍ സമ്പന്നമായ ബീറ്റ്റൂട്ട് എങ്ങനെയാണ് ഇതിന് ഉപകരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

hair care

മലിനീകരണം, ജീവിതശൈലി സമ്മര്‍ദ്ദം, അമിതമായ ചൂട് എന്നിവയും അതിലേറെയും കാരണം നമ്മുടെ തലമുടി ദിവസേന കേടുവരുന്നു. നമ്മുടെ മുടിക്ക് നഷ്ടപ്പെട്ട ജീവന്‍ തിരികെ നല്‍കാനും വരണ്ടതും പൊട്ടുന്നതും നരച്ചതുമായ മുടിയിലേക്ക് നയിക്കുന്ന ഈര്‍പ്പം നഷ്ടപ്പെടുന്നത് ഒഴിവാക്കാനും ബീറ്റ്റൂട്ട് സഹായിക്കും. പ്രകൃതിദത്തമായതിനാല്‍ ആരോഗ്യകരമായ തലയോട്ടിക്കും മുടി വളര്‍ച്ചയ്ക്കും ബീറ്റ്‌റൂട്ട് ഉപയോഗിക്കുന്നതിന് പാര്‍ശ്വഫലങ്ങള്‍ കുറവാണ്.

ധാതുക്കളുടെ കുറവ് മൂലമാണ് പലപ്പോഴും മുടി കൊഴിയുന്നത്. പൊട്ടാസ്യം, ഇരുമ്പ്, ഇലക്ട്രോലൈറ്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബീറ്റ്റൂട്ട് തളര്‍ന്ന മുടി നന്നാക്കാനും പൊട്ടാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും സുഷിരങ്ങള്‍ തുറക്കുകയും ചെയ്യുന്നു. ജ്യൂസ് രോമകൂപങ്ങളെ സമ്പുഷ്ടമാക്കുകയും അവയെ ശക്തമാക്കുകയും ചെയ്യും

ഫംഗസ് അണുബാധ അല്ലെങ്കില്‍ വരണ്ട തലയോട്ടി മൂലമാണ് താരന്‍ ഉണ്ടാകുന്നത്. ബീറ്റ്‌റൂട്ടിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, എന്‍സൈമാറ്റിക് പ്രോപ്പര്‍ട്ടികള്‍ ചര്‍മ്മം അടരുന്നത് കുറയ്ക്കുകയും താരന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് നീരില്‍ വിനാഗിരിയോ വേപ്പിലയോ കലര്‍ത്തി തലയില്‍ പുരട്ടാം. ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളഞ്ഞാല്‍ മതി. തലയോട്ടിയിലെ ചൊറിച്ചില്‍ ഒഴിവാക്കാനും ഇത് സഹായിക്കും.

ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തന്നെയാണ് ഇതിനും സഹായിക്കുന്നത്. ഇത് തലയോട്ടിയിലെ വീക്കം തടയുകയും രോമകൂപങ്ങളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ചെയ്യും. തലയോട്ടിയിലെ വീക്കം മുടിയുടെ വളര്‍ച്ച മുരടിപ്പിക്കുന്നതിന് കാരണമാകും. ബീറ്റ്‌റൂട്ട് ഒരു കഷ്ണം മുറിച്ച് തലയില്‍ തേക്കുന്നതാണ് ഇതിന് പരിഹാരം. ബീറ്റ്‌റൂട്ട് ജ്യൂസ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും.

ശൈത്യകാലത്ത് ബീറ്റ്റൂട്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ബീറ്റ്റൂട്ടിലെ ഉയര്‍ന്ന അളവിലുള്ള ഇരുമ്പ്, ഇലക്ട്രോലൈറ്റുകള്‍, പൊട്ടാസ്യം എന്നിവയാണ് ഇതിന് സഹായിക്കുക. ബീറ്റ്‌റൂട്ട് ജ്യൂസും കുറച്ച് കാപ്പിയും ഉപയോഗിച്ച് ഹെയര്‍ മാസ്‌കായി പുരട്ടുക. ഒരു മണിക്കൂറിന് ശേഷം ഇത് നന്നായി കഴുകി കളയുക. പുരുഷന്‍മാരിലെ കഷണ്ടിക്കും ബീറ്റ്‌റൂട്ട് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+