Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉള്ളുള്ള മുടി ഒരാഴ്ച കൊണ്ട് സ്വന്തമാക്കാം; ഈ സിംപിള്‍ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ, ഫലമുറപ്പ്

കട്ടിയുള്ള മുടി എങ്ങനെ സ്വന്തമാക്കും എന്ന് ഒരിക്കലെങ്കിലും അന്വേഷിക്കാത്തവര്‍ ഉണ്ടായിരിക്കില്ല. 50 ശതമാനത്തിലധികം സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നു എന്നാണ് വിവിധ പഠനങ്ങള്‍
പറയുന്നത്. കൊവിഡാനന്തരം ഇത് കൂടുതലാണ് എന്നും പലരും പറയുന്നു. മുടികൊഴിച്ചില്‍ കാരണം മുടിയുടെ ഉള്ള് നഷ്ടപ്പെട്ട ടെന്‍ഷനിലാണോ നിങ്ങള്‍.

എന്നാല്‍ ഇനി ആ ടെന്‍ഷന്‍ മാറ്റി വെക്കാം. മുടി വളര്‍ച്ചയെ പോഷിപ്പിക്കാനും കട്ടി നിലനിര്‍ത്താനും ജീവിതശൈലിയില്‍ അല്‍പം മാറ്റം വരുത്തിയാല്‍ മതി. സോഷ്യല്‍ മീഡിയയിലും മറ്റും കാണുന്ന പല വിധത്തിലുള്ള ഹെയര്‍ മാസ്‌കുകളും ജെല്ലുകളും പരീക്ഷിച്ച് വശംകെട്ടവരായിരിക്കും നമ്മളില്‍ പലരും. കൃത്യമായ പരിശോധനയില്ലാതെ ഇത് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.

HAIR

ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നല്ല കട്ടിയുള്ള മുടി നിങ്ങള്‍ക്ക് സ്വന്തമാക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിക്ക് ആരോഗ്യകരമായ കൊഴുപ്പുകള്‍ നിറഞ്ഞ ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്. നല്ല ഗുണമേന്മയുള്ള പ്രോട്ടീനുകളും ഒലിവ് ഓയില്‍, ഒമേഗ-3 പോലുള്ള നല്ല കൊഴുപ്പുകളും ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.

അവോക്കാഡോ ഇത്തരത്തില്‍ മുടി വളര്‍ച്ചയെ സഹായിക്കുന്ന ഒരു ഫലമാണ്. മുടി വളര്‍ച്ചയെ സഹായിക്കുന്ന ആവശ്യമായ എല്ലാ പ്രധാന പോഷകങ്ങളും ലഭിക്കുന്നതിന് സാല്‍മണ്‍, അവോക്കാഡോ, പരിപ്പ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മുടി സംരക്ഷണത്തിന് മിക്കവരും വിവിധ തരത്തിലുള്ള ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കാറുണ്ട്.

എന്നാല്‍ ശരിയായ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. തലയോട്ടിയെ മൃദുവായി ശുദ്ധീകരിക്കുന്ന ഷാംപൂവും ജലാംശം വര്‍ധിപ്പിക്കുന്ന കണ്ടീഷണറും തിരഞ്ഞെടുക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഉയര്‍ന്ന പിഎച്ച് വാല്യൂ ഉള്ള ഷാംപു നിരന്തരം ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അമിതമായി സള്‍ഫേറ്റ് അടങ്ങിയിരിക്കുന്ന ഷാംപു ഉപയോഗിക്കരുത്.

രക്തചംക്രമണം മുടിയുടെ സ്വാഭാവിക വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. ആഴ്ചയില്‍ മൂന്ന് തവണയില്‍ കൂടുതല്‍ മുടി കഴുകുന്നത് ഒഴിവാക്കണം. എന്നാല്‍ ദിവസും തല മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഡ്രൈ ഷാംപൂ അമിതമായി ഉപയോഗിച്ചാല്‍ തലയോട്ടിയിലെ രോമകൂപങ്ങള്‍ അടയും. ഇത് പുതിയതും ആരോഗ്യകരവുമായ മുടി വളരുന്നതിനെ തടയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും രോമകൂപങ്ങളിലെ പാടുകള്‍ നീക്കാനും സഹായിക്കും. ഇത് വഴി മുടിയുടെ വര്‍ധിക്കും. വിരല്‍ത്തുമ്പ് കണ്ട് അധികം പ്രഷര്‍ കൊടുക്കാതെ വൃത്താകൃതിയില്‍ വേണം മസാജ് ചെയ്യാന്‍. പലതരത്തിലുള്ള മസാജിംഗ് ടൂളുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെങ്കിലും മൂര്‍ച്ചയുള്ള റബ്ബര്‍ ഉപകരണങ്ങള്‍, മെറ്റല്‍ മസാജ് ഉപകരണങ്ങള്‍ എന്നിവ ഫോളിക്കിളുകളെ നശിപ്പിക്കാനും മുടി വളര്‍ച്ച തടയാനും സാധ്യതയുണ്ട്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഒരാഴ്ച കൊണ്ട് നിങ്ങള്‍ക്ക് മുടിയില്‍ വ്യത്യാസം കാണാന്‍ പറ്റും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+