ശരിയായി ഉപയോഗിച്ചില്ലെങ്കിൽ മേക്കപ്പ് ബോക്‌സിലെ ഈ സാധനവും മുടിക്ക് വില്ലൻ; നല്ല എണ്ണ തേച്ചിട്ടും കാര്യമില്ല
മുടിയുടെ ആരോഗ്യം ശ്രദ്ധിക്കാത്തവര്‍ വളരെ കുറവായിരിക്കും. പ്രായം കുടും തോറും എല്ലാവരും അനുഭവിച്ചുവരുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതുപോലെ തന്നെ മറ്റൊരു പ്രശ്‌നമാണ് താരനും അകാല നരയും. ഇതിന് പരിപാരമായി ഒരുപാട് പ്രതിവിധികള്‍ നമ്മള്‍ ചെയ്യാറുണ്ട്. വിപണിയില്‍ ലഭിക്കുന്ന ഉല്‍പ്പനങ്ങളും വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന പൊടിക്കൈകളും നമ്മള്‍ ഇതിന് പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്.
എന്നാല്‍ നമ്മുടെ മുടിക്ക് ഏറ്റവും വലിയ വില്ലനാകുന്ന ഒരു സാധനം നമ്മുടെ മേക്കപ്പ് ബോക്‌സുകളില്‍ തന്നെയുണ്ട്. മറ്റൊന്നുമല്ല, ചീപ്പ്. മുടി ചീകാന്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ചീപ്പ്. എന്നാല്‍ ഇത് ശരിയായ രീതിയില്‍ ഉപയോഗിക്കിച്ചില്ലെങ്കില്‍ മുടി പൊട്ടാനും കൊഴിഞ്ഞു പോകാനും സാധ്യത കൂടുതലാണ്. മുടിക്ക് ദോഷമാകാത്ത വിധത്തില്‍ ചീപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കാം.

നിങ്ങളുടെ മുടിയില്‍ വെള്ളം തട്ടുമ്പോള്‍ തലയോട്ടിയിലെ സുഷിരങ്ങള്‍ കുറച്ചുകൂടി സെന്‍സിറ്റീവാകും. നനഞ്ഞ മുടിയിഴകള്‍ അതിലോലമായതിനാല്‍ അവ ചീകുകയോ ബ്രഷ് ചെയ്യുകയോ ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങൾ പുറത്തേക്ക് പോകുമ്പോള്‍ മുടി ചീകുന്നത് ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കുളി കഴിഞ്ഞാലുടന്‍ തല ചീകാന്‍ വേണ്ടി മുടിയുടെ കെട്ടുകളെ എളുപ്പത്തില്‍ വേര്‍പെടുത്തുന്ന വൈഡ് ടൂത്ത് ഹെയര്‍ ചീപ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കട്ടിയുള്ള മുടിയുള്ളവര്‍ തീര്‍ച്ചയായും ഈ ചീപ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മുടി ശരിയായ രീതിയില്‍ ചീകുന്നത് വളരെ പ്രധാനമാണ്, കാരണം ഇത് മുടി കൊഴിച്ചില്‍, പൊട്ടല്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു.
മുടി ചീകുമ്പോള്‍ എപ്പോഴും മൃദുവായി വേണം ചെയ്യാന്‍. ഒരിക്കലും ബലം കൊടുത്ത് മുടി ചീകാന്‍ നില്‍ക്കരുത്. അതിപ്പോള്‍ എത്ര തിരക്കുള്ള സമയമായാലും. നിങ്ങളുടെ തലമുടി കുറച്ച് ഭാഗങ്ങളായി വിഭജിച്ച് ചീകാന്‍ ശ്രമിക്കുക. ഇതോടൊപ്പം, മുടി ഏത് ഭാഗത്ത് ചേര്‍ന്ന് ചീകണമെന്ന് എല്ലാവരുടെയും സംശയമാണ്. എല്ലായ്പ്പോഴും മധ്യഭാഗത്ത് നിന്ന് ആരംഭിച്ച് താഴേക്ക് നീങ്ങുന്നതാണ് ശരിയായ മാര്‍ഗം.
ഇങ്ങനെ കൃത്യമായ രീതിയില്‍ ചീപ്പ് ഉപയോഗിക്കുകയാണെങ്കില്‍ തലയോട്ടിയിലെ രക്ത ചക്രമണം വര്‍ദ്ധിക്കുകയും മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യും. എപ്പോഴും നിങ്ങളുടെ മേക്കപ്പ് ബോക്‌സില്‍ ഒന്നില്‍ കൂടുതല്‍ ചീപ്പുകള്‍ കരുതണം. ഇതോടൊപ്പം ചീപ്പ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.












Click it and Unblock the Notifications