Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി നല്ല കട്ടിയോടെ വളരും, ചർമ്മം തിളതിളങ്ങും; പൈനാപ്പിൾ ജ്യൂസ് ശീലമാക്കിയാൽ മാത്രം മതി

ദാഹം തീർക്കാൻ മാത്രമല്ല, ആരോഗ്യ ഗുണങ്ങൾക്ക് കൂടി പേരുകേട്ട പഴമാണ് പൈനാപ്പിൾ. ചർമ്മം ,മുടി,ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്കെല്ലാം ഉത്തമമാണ് പൈനാപ്പിൾ. ഇവയിൽ വൈറ്റമിൻ സി ധാരാളാം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ ആരോഗ്യത്തിന് ആവശ്യമായ കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്നു. മാത്രമല്ല പൈനാപ്പിളിലെ ബ്രോമെലൈൻ എന്ന എൻസൈമിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ദഹനത്തിനും ഇത് സഹായിക്കുന്നു. പൈനാപ്പിളിന്റെ മറ്റ് ഗുണങ്ങൾ പരിശോധിക്കാം

ആരോഗ്യമുള്ള മുടിക്ക്

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മുടി പൊട്ടുന്നത് തടയാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസിലെ ബ്രോമെലൈൻ തലയോട്ടി വരണ്ട് പോകുന്നത് പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

hairskin

ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നു

പൈനാപ്പിൾ സ്ഥിരമായി കഴിക്കുന്നത് മിനുസമാർന്ന ചർമ്മത്തിന് സഹായിക്കുന്നു.മാത്രമല്ല ചർമ്മത്തിന്റെ യുവത്വവും നിലനിർത്തുന്നു.പൈനാപ്പിൾ ജ്യൂസിലെ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മം പ്രായമാകുന്നത് തടയുന്ന ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുകയും തിളക്കമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു

പൈനാപ്പിൾ ജ്യൂസിലെ ബ്രോമെലൈൻ എന്ന എൻസൈം ദഹനവ്യവസ്ഥയിലെ പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല വയറുവേദന പോലുള്ള കുടൽ സംബന്ധമായ പ്രശ്നങ്ങളേയും ഇല്ലാതാക്കും. പൈനാപ്പിൾ ജ്യൂസ് പോഷക ആഗിരണത്തിനും സഹായിക്കും.

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും

പൈനാപ്പിൾ ജ്യൂസിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ജലാംശം നിലനിർത്താൻ സഹായിക്കും

ആരോഗ്യമുള്ള ചർമ്മം, ദഹനം എന്നിവയ്ക്കെല്ലാം ശരീരത്തിൽ ജലാംശം അത്യാവശ്യമാണ്.ശരീരത്തിന് ആവശ്യമായ ഫ്ലൂയിഡ് എത്താൻ സഹായിക്കുന്നുവെന്ന് മാത്രമല്ല വെള്ളത്തിന് മികച്ചൊരു ബദലായി പ്രവർത്തിച്ച് ദിവസം മുഴുവൻ ജലാംശം നിലനിർത്തുന്നത് എളുപ്പമാക്കുന്നു.

ഫ്ലവനോയിഡുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയതിനാൽ തന്നെ പൈനാപ്പിൾ സ്ഥിരമായി കഴിക്കുന്നത് കാൻസർ സാധ്യത കുറയ്ക്കുമത്രേ. മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. പൈനാപ്പിൾ സ്ഥിരമായി കഴിക്കുന്നത് വഴി രക്തസമ്മർദ്ദം കുറക്കാനും സാധിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ബ്രോമലൈനിന് മോണയിലെ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ കഴിയും. പല്ലുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ചുരുക്കി പറഞ്ഞാൽ ഇനി ഡയറ്റിൽ ധൈര്യമായി പൈനാപ്പിൾ ഉൾപ്പെടുത്തിക്കോളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+