ഇന്ന് തന്നെ വീട്ടിലേക്ക് സിന്ദൂരം വാങ്ങിച്ചോ; കടമെല്ലാം ഒറ്റയടിക്ക് വീട്ടാം, പണം ഇരട്ടിയാകും
ഇന്ന് ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ ഹനുമാന്‍ ജയന്തി ആഘോഷിക്കുകയാണ്. ചൈത്രമാസത്തിലെ ശുക്ലപക്ഷ പൗര്‍ണ്ണമി ദിനത്തിലാണ് ഹനുമാന്‍ ജയന്തി ആചരിക്കുന്നത്. ഓരോ വര്‍ഷവും ഭക്തര്‍ അത്യധികം തീക്ഷ്ണതയോടും ഭക്തിയോടും കൂടിയാണ് ഹനുമാന്‍ ജയന്തി ആചരിക്കുന്നത്. ഈ ദിവസം ഭക്തര്‍ ഹനുമാനെ ആരാധിക്കുകയും മന്ത്രങ്ങള്‍ ജപിക്കുകയും ഹനുമാന്‍ ചാലിസ വായിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു.
ചിലയിടങ്ങളില്‍ ഘോഷയാത്രകളോടും മറ്റ് ആഘോഷങ്ങളോടും കൂടി ഉത്സവം ആഘോഷിക്കപ്പെടുന്നു. വാസ്തു ശാസ്ത്രപരമായും ഏറെ പ്രത്യേകതകളുള്ള ദിവസമാണ് ഇത്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ചില സാധനങ്ങള്‍ വാങ്ങുന്നത് ഹനുമാന്റെ അനുഗ്രഹം നല്‍കുമെന്നും എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

ഹനുമാന്‍ ജയന്തി ദിനത്തില്‍, ഹനുമാന്റെ വിഗ്രഹമോ ചിത്രമോ വീട്ടില്‍ കൊണ്ടുവരുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇരിക്കുന്നതോ നില്‍ക്കുന്നതോ ആയ ഹനുമാന്റെ ഒരു പ്രതിമയോ വിഗ്രഹമോ വീട്ടില്‍ വെക്കുന്നത് കുടുംബത്തിലെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്തും എന്നാണ് വിശ്വാസം. ഹനുമാന്‍ ജയന്തി സമയത്ത് വീട്ടില്‍ ജയ് പതാകയോ ഹനുമാന്റെ പതാകയോ കൊണ്ടുവരുന്നത് നല്ലതാണ്.
ഇത് വീടിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കണം. ഹനുമാന്റെ ഇഷ്ടപ്പെട്ട നിറമാണ് ചുവപ്പ്. അതിനാല്‍ ഈ ദിവസം ചുവന്ന വസ്ത്രങ്ങള്‍ അല്ലെങ്കില്‍ ചുവന്ന പൂക്കള്‍ പോലുള്ള ചുവന്ന വസ്തുക്കള്‍ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. സിന്ദൂരത്തിന് ഈ ദിവസം വലിയ പ്രാധാന്യമാണ് ഉള്ളത്. ഈ ദിവസം സിന്ദൂരം വാങ്ങിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കാന്‍ കാരണമാകുന്നു.
സിന്ദൂരം പോലെ തന്നെ കുങ്കുമപ്പൂവും ഹനുമാന് ഏറെ പ്രിയപ്പെട്ടതാണ്. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എങ്കില്‍ കുങ്കുമമോ കുങ്കുമപ്പൂവോ ഈ ദിവസം വീട്ടിലേക്ക് കൊണ്ടുവരാം. ഇത് സാമ്പത്തിക ഭാഗ്യം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കുങ്കുമപ്പൂവ് വീട്ടില്‍ പൂജാമുറിയിലോ പൂജാമുറിക്ക് സമീപമോ വേണം സൂക്ഷിക്കാന്‍.
ഹനുമാന്‍ ജയന്തി ദിനത്തില്‍ ഹനുമാന് പഴങ്ങളും മധുരപലഹാരങ്ങളും സമര്‍പ്പിക്കുന്നത് ഐശ്വര്യമായി കരുതുന്നു. വാഴപ്പഴം, ആപ്പിള്‍, ഓറഞ്ച് എന്നിവ വീട്ടിലെത്തിച്ച് ഭഗവാന്‍ ഹനുമാന് സമര്‍പ്പിക്കുക. ഇത് വീട്ടിലേക്ക് ഐശ്വര്യവും സമൃദ്ധിയും ആകര്‍ഷിക്കും എന്നാണ് വിശ്വാസം. മാത്രമല്ല വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് എനര്‍ജി നിലനില്‍ക്കുന്നുവെങ്കില്‍ അതില്‍ നിന്നും മോചനമാകും.












Click it and Unblock the Notifications