ദീപാവലി ആശംസകൾ: 5 ദിവസത്തെ ആഘോഷം, ഓരോ ദിവസത്തിനും പ്രത്യേകത; ഐതീഹ്യം അറിഞ്ഞ് ആശംസിക്കാം ദീപാവലി
കണ്ണിനും മനസ്സിനും നിറമേകുന്ന ആഘോഷമാണ് ദീപാവലി. ഇന്ത്യയിൽ വളരെ വിപുലമായി തന്നെ ദീപാവലി ആഘോഷിക്കാറുണ്ട്. ദീപാവലി എന്ന് പറയുന്നത് ദീപങ്ങളുടെ ആഘോഷമാണ്. ഈ ദിവസം ആളുകൾ വിളക്കുകൾ കത്തിക്കുകയും പൂക്കളും രംഗോലിയും കൊണ്ട് വീട് അലങ്കരിക്കുകയും ചെയ്യുന്നു.
ഹിന്ദു വിശ്വാസം അനുസരിച്ച് തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി. സാധാരണയായി ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ വരുന്ന കാർത്തിക മാസത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്.. ഈ വർഷം നവംബർ 12 ന് ആണ് ഈ ദീപാവലി വരുന്നത്. അഞ്ച് ദിവസങ്ങളിലായാണ് ദീപാവലി ആഘോഷിക്കുന്നത്.

ദീപാവലിയുടെ ആചാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യ ദിവസം ധൻ തേരസ് ആണ്. ഈ ദിവസം ആളുകൾ സ്വർണം, വെള്ളി, മറ്റ് വസ്തുക്കൾ എന്നിവ വാങ്ങുന്നത് സമ്പത്ത് വർദ്ധിപ്പിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. രണ്ടാം ദിവസം നരക ചതുർദശയാണ്. ആളുകൾ അതി രാവിലെ എഴുന്നേൽക്കുകയും കുളിച്ച് ശുദ്ധി വരുത്തി വിളക്കുകൾ തെളിയിക്കുകയും ചെയ്യും. വീടുകൾ ദീപങ്ങൾ കൊണ്ട് അലങ്കരിക്കും.
ദീപാവലിക്ക് ആളുകൾ പുതിയ വസ്ത്രം ധരിക്കുകയും രംഗോലിസ വിളക്ക്, ദീപങ്ങൾ എന്നിവയൊക്കെ കൊണ്ട് വീടുകൾ അലങ്കരിക്കുകയും ചെയ്യുന്നു. ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചെയ്യുന്നു. മൂന്നാം ദിവസമാണ് ഇത് ചെയ്യുന്നത്. ഏറെ പ്രാധാന്യം ഉള്ള ദിവസമാണ.
നാലം ദിവസം ശ്രീകൃഷ്ണന്റെ പ്രാധാന്യത്തെ അനുസ്മരിക്കുന്ന ഗോവർദ്ധൻ പൂജയ്ക്കായി നീക്കിവെച്ചിരിക്കുന്നു. ഈ ദിവസം ഗോവർദ്ധൻ പർവതത്തിന്റെ പ്രതീകമായി ആളുകൾ ചാണകത്തിന്റെ ചെറിയ കൂമ്പാരങ്ങൾ നിർമിക്കുകയും പ്രാർത്ഥനകളിൽ നടത്തുകയും ചെയ്യും. ഭായി ദൂജ് എന്ന് അറിയപ്പെടുന്ന അഞ്ചാം ദിവസം സഹോദരങ്ങളും സഹോദരിമാരും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നു.
ദീപാവലിക്ക് നേരാം ആശംസ:
ദീപങ്ങളുടെ ഉത്സവത്തിന് താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഹൃദയത്തിൽ നിന്നും ആശംസകൾ
ദീപാവലി ദിനത്തിൽ നിങ്ങളുടെ ജീവിതവും പ്രാകശം നിറഞ്ഞതാവട്ടെ
കൊളുത്തി വെയ്ക്കുന്ന ഈ നാളുകൾ പോലെ താങ്കളുടെ ജീവിതത്തിൽ ഐശ്വര്വും നന്മയും നിറഞ്ഞുനിൽക്കട്ടേ..
ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ
ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും കഷ്ടപ്പാടുകളും ദുഃഖങ്ങളും ഈ ദീപാവലി മാറ്റട്ടേ
ദീപാവലി ദിനത്തിൽ നിങ്ങൾ കൊളുത്തി വെയ്ക്കുന്ന ഈ ദീപം എന്നും ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരട്ടേ
അന്ധകാരം നീങ്ങി ജീവിതത്തിൽ വെളിച്ചം വരട്ടേ, മനസ്സ് നിറഞ്ഞ ദീപാവലി ആശംസകൾ












Click it and Unblock the Notifications