പൂജ 2023 ആശംസകൾ: പ്രത്യേകതകളും രീതികളും അറിഞ്ഞ്, ഹൃദയം നിറഞ്ഞ് ആശംസിക്കാം മഹാനവമി
മഹാനവിക്കുള്ള തയ്യാറെടുപ്പിലായിരിക്കും എല്ലാവരും. ഐശ്വര്യം നിറഞ്ഞൊരു ദിനം. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് വിജയ ദശമിയുടെ തലേദിവസമാണ് മഹാ നവമി. ഈ വർഷം ഒക്ടോബർ 23തിങ്കളാഴ്ചയാണ് മഹാ നവമി ആചരിക്കുന്നത്. ദുർ ഗാ ദേവിയുടെ ഭക്തന്മാർ ഈ ദിവസം വിപുലമായി ആഘോഷമാക്കാറുണ്ട്.
മഹാനവമി ദിവസമാണ് പണിയായുധങ്ങളും പുസ്തകങ്ങളും പൂജയ്ക്ക് വെയ്ക്കുക. നവരാത്രി പൂജയിലെ അവസാനത്തെ മൂന്ന് ദിവസങ്ങളാണ് പ്രധാനം. അഷ്ടമി, ദശമി, നവമി. ഇതിൽ അഷ്ടമി തിഥിയിൽ വൈകുന്നേരം 6 മണിക്ക് മുമ്പ് പൂജ വെയ്ക്കുന്നതാണ് കേരളത്തിലെ രീതി.

പൂജാ മുറി വൃത്തിയാക്കിയ ശേഷം മാത്രമേ വീട്ടിൽ പൂജയ്ക്ക് വെയക്കുന്നവർ പുസ്തകങ്ങളും മറ്റും വെയ്ക്കാൻ പാടുള്ളൂ. പൂജാ മുറി വൃത്തിയാക്കിയ ശേഷം പീഠം വെച്ച് പട്ട് വിരിച്ച് സരസ്വതി ദേവിയുടെ ചിത്രം വെയക്കണം.
അതിന് ശേഷം പട്ടോ , വെള്ള തുണിയോ വിരിച്ച് അതിന് മുകളിൽ പേന, പുരാണ ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ എന്നിവ വെച്ച് വെള്ള വസ്ത്രം കൊണ്ട് മൂടണം. പൂക്കൾ. മാലകൾ എന്നിവ കൊണ്ട് അലങ്കരിക്കാം. അതിന് മുന്നിൽ മൂന്ന് നിലവിളക്ക് കൊളുത്തി വെയ്ക്കണം. ഇടത് വശത്തെ വിളക്കിൽ ഗുരുവിനേയും വലത് വശത്തെ വിളക്കിൽ ഗണപതിയേയും സങ്കൽപിച്ച് മനസ്സിൽ പ്രാർഥിക്കണം
ഓം ഗും ഗുരുഭ്യോ നമ: എന്ന മന്ത്രം ഗുരുവിനും ഓം ഗം ഗണപതയേ നമ: എന്ന മന്ത്രം ഗണപതിക്കും ഓം സം സരസ്വതൈ്യ നമ: എന്ന് സരസ്വതി ദേവിക്കും മന്ത്രം ജപിക്കണം. ദേവിയുമായി ബന്ധപ്പെട്ടട യഥാശക്തി മന്ത്രങ്ങൾ, സ്തുതികൾ എന്നിവയും ജപിക്കാം.
മഹാനവമി ആശംസിക്കാം:
ദുർഗ്ഗാപൂജയുടെ ഈ നല്ല അവസരത്തിൽ, ദുർഗ്ഗ മാതാവ് നിങ്ങൾക്ക് ശക്തിയും ജ്ഞാനവും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. നൃത്തം, സംഗീതം, ആഘോഷങ്ങൾ എന്നിവയാൽ നിറയുന്ന വർണ്ണാഭമായതും ഊർജ്ജസ്വലവുമായ ദുർഗ്ഗാപൂജ ആശംസിക്കുന്നു.
ഈ ദൈശ്വര്യം നിറഞ്ഞ ദിനം ആസ്വദിക്കൂ! തിന്മയ്‌ക്കെതിരായ നന്മയുടെ വിജയം നമ്മൾ ആഘോഷിക്കുമ്പോൾ, ജീവിതവും പോസിറ്റീവും വിജയവും കൊണ്ട് നിറയട്ടെ. ദുർഗ്ഗാപൂജ ആശംസകൾ!
ശക്തി, സന്തോഷം, മനുഷ്യത്വം, സമാധാനം, അറിവ്, ഭക്തി, പേര്, പ്രശസ്തി, ആരോഗ്യം എന്നിങ്ങനെ ഒമ്പത് ഗുണങ്ങളാൽ ദുർഗ്ഗയുടെ ഒമ്പത് അവതാരങ്ങൾ നിങ്ങളെ അനുഗ്രഹിക്കട്ടെ. ജയ് മാതാ. ദുർഗ്ഗാപൂജ ആശംസകൾ. ഈ നമവിക്ക് ഐശ്വര്യം വന്നുചേരട്ടെ












Click it and Unblock the Notifications