Valentines Day Wishes In Malayalam: പ്രണയാർദ്രമായി ഈ പ്രണയദിനം ആശംസിക്കാം
വാലന്റൈൻസ് ദിനം ഇതാ എത്തുകയായി, പ്രണയിക്കുന്നവരും പ്രണയം പറയാൻ ആഗ്രഹിക്കുന്നവരുമൊക്കെ കാത്തിരിക്കുന്ന പ്രണയം ദിനം. ഫെബ്രുവരി 14 ന് ആണ് വാലൻന്റൈൻസ് ഡേ. പ്രണയം പങ്കിടുന്ന ദിവസം. പ്രണയിക്കുന്നവർ തങ്ങളുടെ പങ്കാളികൾക്ക് സമ്മാനങ്ങൾ നൽകുകയും ഒന്നിച്ച് സമയം ചെലവിടുകയുമൊക്കെ ചെയ്യും. ഇനി പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ആളാണെങ്കിൽ പ്രണയം തുറന്നുപറയാൻ ഏറ്റവും നല്ല ദിവസമാണ്.
വാലന്റൈൻസ് ഡേ ചരിത്രം.
എന്താണ് ഈ വാലന്റൈൻസ് ഡേയുടെ ചരിത്രം എന്ന് അറിയാമോ? സെന്റ് വാലന്റൈൻ എന്ന പുരോഹിതന്റെ കഥയാണ് പറയാനുള്ളത്. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്റൈൻ ആയിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്, ആ സമയത്ത് സൈന്യത്തിലുള്ള യുവാക്കൾ വിവാഹം കഴിക്കരുത് എന്ന നിർദ്ദേശം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞാൽ .യുദ്ധത്തിലുള്ള ശ്രദ്ധ കുറയും എന്ന് പറഞ്ഞായിരുന്നു ഇത്. എന്നാൽ വാലന്റൈൻ പരസ്പരം പ്രണയിക്കുന്നവരുടെ വിവാഹം നടത്തി കൊടുക്കാൻ തയ്യാറായി.

ഇതറിഞ്ഞ ചക്രവർത്തി വാലന്റൈനിനെ ജയിൽ അടച്ചു. എന്നാൽ ജയിലറുടെ അന്ധയായ മകളുമായി വാലന്റൈൻ പ്രണയത്തിലായെന്നും വാലന്റൈനിന്റെ പരിശുദ്ധ പ്രണയം കൊണ്ട് യുവതിക്ക് കാഴ്ച തിരിച്ചുകിട്ടിയെന്നും പറയുന്നു. എന്നാൽ വാലന്റൈനിന്റെ തല വെട്ടാനായിരുന്നു ചക്രവർത്തി നിർദ്ദേശിച്ചത്. മരിക്കുന്നതിന് മുമ്പ് വാലന്റൈൻ പ്രണയിനിക്കായി ഇങ്ങനെ എഴുതചി ഫ്രം യുവർ വാലന്റൈൻ...
പ്രണയദിനം ആശംസിക്കാം...
നിങ്ങൾ പ്രണയിക്കുന്നവരോ പ്രണയം പറയാൻ ആഗ്രഹിക്കുന്നവരാണോ ആണെങ്കിൽ ഇങ്ങനെ പ്രണ ദിനം ആശംസിച്ചോളൂ...
നിന്നോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ പ്രണയത്തിലാണ്.. ആ പ്രണയം ആശംസിക്കാം ഒരു പ്രത്യേക ദിവസമൊന്നും വേണ്ടെങ്കിലും ഇതൊരു മനോഹരമായ ദിവസമാണ്, നിന്നോടുള്ള എന്റെ പ്രണയം ഒരിക്കൽക്കൂടി ആശസിക്കട്ടേ...
എന്റെ പ്രണയമേ നീ ഇല്ലാതിരുന്നെങ്കിൽ ഞാൻ ഈ ലോകത്ത് അടയാളപ്പെടുത്താതെ പോകുന്ന ഒന്നായി മാറുമായിരുന്നു, വരണ്ട ഭൂമിയിൽ നീ ജലയമായി, കരിഞ്ഞുപോകാൻ തുടങ്ങിയ എന്നിൽ തളിരായി, എന്റെ സ്നേഹമേ, പ്രേമമേ പ്രണയദിനം ആശംസിക്കുന്നു..
എന്നും എന്നും എന്നോട് ചേർന്ന് നീ നിൽക്കുമെങ്കിൽ നരകളില്ലാതെ, പ്രായമാകാതെ നിന്റെ പ്രണയത്തിൽ ഞാൻ ജീവിക്കും.
നിന്നിൽ നിന്നും തുടങ്ങുന്ന യാത്ര അതാണ് എനിക്ക് പ്രണയം, എങ്ങനെയാണ് ഞാൻ നിന്ക്ക് പ്രണയം ആശസിക്കുക. എന്റെ തന്നെ നിനക്കുള്ളതാണല്ലോ...
ആശംസിക്കാനായൊന്നുമില്ല, നൽകാൻ ഈ ജീവിതവും പ്രണയവുമുണ്ട്.
എന്റെ പ്രണയമേ. സ്നേഹമേ ഈ ജീവിതം മുഴുവനും നിനക്കൊപ്പം ഉണ്ടാവാൻ സാധിക്കട്ടെ എന്ന ആഗ്രഹത്തോടെ, ആശംസിക്കുന്നു പ്രണയ ദിനം.. എന്നെന്നും പ്രണയം ഉള്ളിൽ ഉണ്ടാവട്ടേ...
പ്രണയം നിനക്ക് മാത്രം, ഇതാണെന്റെ ആശംസ
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications