Valentines Day Malayalam Wishes: പ്രണയിക്കുകയായിരുന്നൂ നാം...; വാലന്റൈന്‍സ് ഡേ ആശംസകള്‍ നേരാം
ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രണയം ജീവിതത്തെ മനോഹരമാക്കുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. പ്രണയിക്കുന്നവരും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരും എല്ലാം ഏറെ കാത്തിരിക്കുന്ന ഒരു ദിനമാണ് പ്രണയദിനം. ലോകമെമ്പാടും ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ അഥവാ പ്രണയദിനം ആഘോഷിക്കുന്നത്. കമിതാക്കള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും പ്രണയാതുരമായ നിമിഷങ്ങള്‍ പങ്കിടുകയും ചെയ്യുന്നത് ഈ ദിനത്തിലാണ്.
ഇതുവരെ പ്രണയം പറഞ്ഞിട്ടില്ലാത്തവര്‍ പ്രണയം തുറന്ന് പറയാന്‍ തിരഞ്ഞെടുക്കുന്നതും വാലന്റൈന്‍സ് ഡേയിലാണ്. പണ്ട് സ്‌കൂളുകളും കോളേജുകളും നാട്ടിടവഴികളുമൊക്കെയായിരുന്നു പ്രണയം പൂക്കുന്ന കേന്ദ്രങ്ങളെങ്കില്‍ ഇന്നത്തെ കാലത്ത് അത് നവമാധ്യമങ്ങളാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണയദിനത്തിന്റെ ചരിത്രം പലര്‍ക്കും അറിയില്ല എന്നതാണ് മറ്റൊരു പ്രധാനവശം.

വാലന്റൈന്‍സ് ഡേയുടെ ചരിത്രം അറിയാം
പ്രണയത്തിനായി ഒരു ദിനം വന്നതിന് പിന്നില്‍ ചരിത്രപരമായ ഒരു കാരണമുണ്ട്. സൈന്റ് വാലന്റൈന്‍ എന്ന പുരോഹിതന്റെ കഥയാണ് വാലന്റൈന്‍സ് ഡേയ്ക്ക് പിറകില്‍ ഉള്ളത്. സൈന്റ് വാലന്റൈനുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള കഥയാണ് ഏറ്റവും പ്രശസ്തം. ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് സെന്റ് വാലന്റൈന്‍ ആയിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്.
അക്കാലത്ത് സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുത് എന്ന നിബന്ധന നിലനിന്നിരുന്നു. വിവാഹിതരാകുന്നതോടെ സൈനികര്‍ക്ക് രാജ്യസുരക്ഷയിലും യുദ്ധസേവനത്തിലും ശ്രദ്ധ കുറയും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ പരസ്പരം സ്‌നേഹിക്കുന്നവര്‍ വിവാഹം കഴിക്കട്ടെ എന്നായിരുന്നു വാലന്റൈനിന്റെ നിലപാട്. അദ്ദേഹം പരസ്പരം പ്രണയിക്കുന്നവരുടെ വിവാഹം നടത്തി കൊടുക്കാന്‍ തയ്യാറായി.

തന്റെ നിര്‍ദേശം ലംഘിച്ച പുരോഹിതന്റെ നടപടി ക്ലോഡിയസിനെ ക്രുദ്ധനാക്കി. ക്ലോഡിയസ് ക്രവര്‍ത്തി വാലന്റൈനിനെ ജയിലില്‍ ടച്ചു. എന്നാല്‍ ജയിലറുടെ അന്ധയായ മകളുമായി വാലന്റൈന്‍ പ്രണയത്തിലായി. വാലന്റൈനിന്റെ പരിശുദ്ധ പ്രണയം കൊണ്ട് യുവതിക്ക് കാഴ്ച തിരിച്ചുകിട്ടി എന്നും പ്രചരിച്ചു. ഇതോടെ വാലന്റൈനിന്റെ തല വെട്ടാന്‍ ചക്രവര്‍ത്തി നിര്‍ദ്ദേശിച്ചു. മരിക്കുന്നതിന് മുമ്പ് വാലന്റൈന്‍ തന്റെ പ്രണയിനിക്കായി കത്തെഴുതി.
അതിന്റെ തുടക്കം ഫ്രം വാലന്റൈന്‍ എന്നതായിരുന്നു. ഇതിന് ശേഷം അദ്ദേഹത്തിന്റെ ഓര്‍മയ്ക്കാണ് ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കാന്‍ തുടങ്ങി.

വാലന്റൈന്‍സ് ഡേ ആശംസകള്‍ നേരാം
ഉപാധികളില്ലാതെ പ്രണയിക്കൂ, ജീവിതം മനോഹരമാക്കൂ.. എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍
പ്രണയമാണ് എനിക്ക് നിന്നോട്... പ്രണയം മാത്രം

നിന്നോടുള്ള എന്റെ പ്രണയം അനന്തമാണ്.. ഈ കടലും ആകാശവും പോലെ
പ്രണയം ഒരു മനോഹരമായ അനുഭൂതിയാണ്, അത് അനുഭവിച്ചറിയുക തന്നെ വേണം
മരണത്തേയും ജയിച്ച് നമുക്ക് പ്രണയിക്കാം.. നീ കൂടെയുണ്ടെങ്കില്‍

സമ്മാനങ്ങള്‍
പ്രണയദിനത്തില്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുക എന്നതാണ് ഏറ്റവും വലിയ കാര്യം. പൊതുവെ എല്ലാവരും ചുവന്ന റോസാപ്പൂ ആണ് പ്രണയത്തിന്റെ പ്രതീകമായി കണക്കാക്കുന്നത്. അതിനാല്‍ തന്നെ പ്രണയദിനത്തില്‍ ഏറ്റവും ലളിതവും ഡിമാന്‍ഡുമുള്ള സമ്മാനവും ഇത് തന്നെ. ഇത് കൂടാതെ വസ്ത്രങ്ങള്‍, ഫോണ്‍, മിഠായി, ചെരുപ്പ് എന്നിവയെല്ലാം പ്രണയദിനത്തില്‍ സമ്മാനമായി കൈമാറാം. വായന ഇഷ്ടപ്പെടുന്നവര്‍ക്ക് പുസ്തകങ്ങളും സമ്മാനമായി നല്‍കാം.












Click it and Unblock the Notifications