കുളിമുറിയിലെ ബക്കറ്റ് കറ പിടിച്ച് കളർ പോലും മാറിപ്പോയോ? എളുപ്പത്തിൽ വൃത്തിയാക്കാനുളള 5 വഴികൾ

നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് ബക്കറ്റുകൾ. കുളിക്കാൻ ഷവറൊക്കെ ഉണ്ടെങ്കിലും നമ്മുടെ കുളിമുറികളിൽ ഒരു പ്ലാസ്റ്റിക് ബക്കറ്റ് നിർബന്ധമാണ്.

ദിവസവുമുള്ള ഉപയോഗം കാരണം പ്ലാസ്റ്റിക് ബക്കറ്റുകളിൽ അഴുക്ക്, മഞ്ഞനിറം എന്നിവ വന്ന് ബക്കറ്റ് പഴകിയതുപോലെ തോന്നാറുണ്ട്. പലരും ഇത് ശ്രദ്ധിക്കാറില്ല. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് പ്ലാസ്റ്റിക് ബക്കറ്റ് എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാം.

1. വിനാഗിരിയും ബേക്കിംഗ് സോഡയും

ബക്കറ്റിലെ കറയുള്ള ഭാഗങ്ങളിൽ കുറച്ച് വിനാഗിരി ഒഴിച്ചു കൊടുക്കുക. കുറച്ച് സമയത്തിന് ശേഷം അതിലേക്ക് അൽപ്പം ബേക്കിംഗ് സോഡ വിതറി മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് മെല്ലെ ഉരച്ചു കഴുകുക. അതിന് ശേഷം വൃത്തിയുള്ള വെള്ളത്തിൽ ബക്കറ്റ് കഴുകിയെടുത്താൽ മതി.

2. നാരങ്ങയും ഉപ്പും

ഒരു ചെറുനാരങ്ങ പകുതിയായി മുറിച്ച് അതിൽ അൽപ്പം ഉപ്പ് പുരട്ടുക. ഇത് ബക്കറ്റിലെ മഞ്ഞക്കറയുള്ള ഭാഗങ്ങളിൽ നന്നായി തിരുമ്മുക. കുറച്ചു സമയം കഴിഞ്ഞ് കഴുകിക്കളയാം. ആവശ്യമെങ്കിൽ ഒരു സ്പോഞ്ച് ഉപയോഗിച്ച് കറ ഉരച്ചു കഴുകാം.

Tips

3. വൈറ്റ് ടൂത്ത് പേസ്റ്റ്

സാധാരണ പല്ല് തേക്കാൻ ഉപയോഗിക്കുന്ന വൈറ്റ് ടൂത്ത് പേസ്റ്റ് അൽപം എടുത്ത് ബക്കറ്റിലെ കറയുള്ള ഭാഗത്ത് പുരട്ടുക.ഒരു തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് മെല്ലെ ഉരയ്ക്കുക. ശക്തിയായി ഉരച്ചാൽ ബക്കറ്റിൽ വര വീഴും. അതിന് ശേഷം വെള്ളമൊഴിച്ച് നന്നായി കഴുകിയാലും കറ പോയിക്കിട്ടും.

4. ഡിഷ് വാഷ് ലിക്വിഡ്

പാത്രം കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് ഡിഷ് വാഷ് ഉപയോഗിച്ചും പ്ലാസ്റ്റിക് ബക്കറ്റ് കഴുകാം. ഇത് ഒരൽപം വെള്ളത്തിൽ കലർത്തി ഒരു സ്പോഞ്ച് ഉപയോഗിച്ച് ബക്കറ്റിന്റെ ഉള്ളിലും പുറത്തും തുടയ്ക്കുക.ബക്കറ്റിന്റെ അടിഭാഗവും പിടി ഘടിപ്പിച്ചിരിക്കുന്ന ഭാഗവും നന്നായി ഇത് വഴി വൃത്തിയാക്കാം.

5. പഞ്ചസാരയും ഐസ് ക്യൂബും

അഴുക്കുള്ള ഭാഗത്ത് അൽപ്പം പഞ്ചസാര വിതറി അതിന് മുകളിൽ കുറച്ച് ലിക്വിഡ് ഡിഷ് വാഷ് ഒഴിക്കുക. ഒരു ഐസ് ക്യൂബ് എടുത്ത് ഈ ഭാഗത്ത് മെല്ലെ ഉരയ്ക്കുക.പഞ്ചസാര അഴുക്കിനെ ഇളക്കിമാറ്റാനും ഐസ് വരകൾ വീഴാതെ ഉരച്ച് കഴുകാനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma