മുടി ഇപ്പോഴേ നരച്ച് തുടങ്ങിയോ? നരച്ച മുടി കറുപ്പിക്കാൻ ഇനി ഡൈ വേണ്ട, കറിവേപ്പില മതി, എളുപ്പവിദ്യ ഇതാ

ഇന്നത്തെ കാലത്ത് അകാലനര വളരെ സാധാരണമായി മാറിയിരിക്കുകയാണ്. ഇരുപതുകളിലും മുപ്പതുകളിലും ഉളളവർക്ക് വരെ തലമുടി നരച്ച് തുടങ്ങിയിരിക്കുന്നു. മലിനീകരണം, സ്ട്രെസ്സ്, കെമിക്കലുകൾ നിറഞ്ഞ ഉൽപ്പന്നങ്ങൾ, തലമുടിയിൽ നടത്തുന്ന പരീക്ഷണങ്ങൾ എന്നിവയൊക്കെ ഇതിന് കാരണമാണ്.

നര മാറ്റാൻ പരസ്യങ്ങളിൽ കാണുന്ന വിലകൂടിയ ക്രീമുകളും ഡൈകളും ഉപയോഗിച്ച് മടുത്തോ? എങ്കിൽ കറിവേപ്പില ഒന്ന് പരീക്ഷിച്ച് നോക്കിയാലോ. കറിവേപ്പില ഉപയോഗിച്ചാൽ നരച്ച മുടി ശരിക്കും കറുക്കുമോ?

കറിവേപ്പിലയിൽ വിറ്റാമിൻ ബിയും ആൻറിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അകാലനരയ്ക്ക് പ്രധാന കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാൻ ഇത് സഹായിക്കും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്ന മെലാനിൻ ഉൽപ്പാദനത്തിന് കറിവേപ്പില സഹായിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Hair

നരച്ച മുടിയെ പൂർണ്ണമായും വീണ്ടും കറുപ്പാക്കാൻ കറിവേപ്പിലയ്ക്ക് കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. എന്നാൽ മുടിവേരുകളിലെ കളർ കോശങ്ങൾ പൂർണ്ണമായി നശിച്ചിട്ടില്ലെങ്കിൽ അകാലനരയെ തടയാൻ ഇത് സഹായിക്കും.

കറിവേപ്പില ഹെയർ ഓയിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കഴുകി വെച്ച കറിവേപ്പില ഇടുക. എണ്ണയുടെ നിറം ചെറുതായി കറുപ്പ് കലർന്ന തവിട്ടുനിറമാകുന്നത് വരെ ചൂടാക്കുക. തണുത്ത ശേഷം എണ്ണ അരിച്ചെടുക്കുക. ഈ എണ്ണ തലയോട്ടിയിലും മുടിയിലും നല്ലതുപോലെ മസാജ് ചെയ്യുക. 2 മണിക്കൂറിന് ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.

തലയോട്ടിയിൽ നിന്ന് മുടി പുറത്തുവന്നു കഴിഞ്ഞാൽ അതിന്റെ നിറം സ്വാഭാവികമായി മാറ്റാൻ കഴിയില്ല. മുടിയുടെ നിറം മാറ്റണമെങ്കിൽ തലയോട്ടിയിലെ കോശങ്ങളിൽ തന്നെ മാറ്റം വരണം. അതിനാൽ കറിവേപ്പില എണ്ണ എന്നത് നരച്ച മുടിയെ പെട്ടെന്ന് കറുപ്പിക്കുന്ന ഒരു മാജിക് എണ്ണയല്ല. പക്ഷേ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കൂടുതൽ നരയ്ക്കുന്നത് തടയാനും കറിവേപ്പില തീർച്ചയായും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma