കരിഞ്ചീരകം കൈയ്യിലുണ്ടോ? ഇനി ഒരു മുടി പോലും നരക്കില്ല; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
മുടി പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന പ്രധാന ചേരുവകളിൽ ഒന്നാണ് കരിഞ്ചീരകം അല്ലെങ്കിൽ കലോഞ്ചി. ആൻ്റിഓക്‌സിഡൻ്റുകളുടെ കലവറയാണിവ.
മുടികൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യവും വളർച്ചയും പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. അകാല നര പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും കരിഞ്ചീരകത്തെ ആശ്രയിക്കാം. താരനെ തുരത്താനും ഇവ ഉത്തമമാണ്. ഇന്ന് നരച്ച മുടി ഒഴിവാക്കുന്നതിനായി എങ്ങനെ കരിഞ്ചീരക മാസ്ക് ഉപയോഗിക്കാമമെന്ന് നോക്കാം

കരിഞ്ചീരകം ഹെയർ മാസ്കുകൾ
കരിഞ്ചീരകവും വെളിച്ചെണ്ണയും
കരിഞ്ചീരകത്തിൽ തൈമോക്വിനോൺ അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് അകാല നര തടയുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.കരിഞ്ചീരക ഓയിൽ പതിവായി ഉപയോഗിക്കുന്നത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.
കരിഞ്ചീരകവും വെളിച്ചെണ്ണയും ഓരോ ടേബിൾ സ്പൂൺ വീതം എടുത്ത് യോജിപ്പിച്ച് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കാം. മുടിയുടെ അറ്റം വരേയും തേക്കണം. ഏകദേശം ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.
നാരങ്ങ നീര്
നാരങ്ങാനീരിലെ വിറ്റാമിൻ സി കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു, ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുന്നു. കൂടാതെ, അതിൻ്റെ അസിഡിറ്റി സ്വഭാവം തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കുകയും അധിക എണ്ണമയം കുറയ്ക്കുകയും ചെയ്യുന്നു.
രണ്ട് ടേബിൾസ്പൂൺ കരിഞ്ചീരക എണ്ണയിൽ കുറച്ച് തുള്ളി നാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കുക. മുടിയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം നന്നായി കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാംപൂ ഇതിനായി ഉപയോഗിക്കാം.
മൈലാഞ്ചി
ഒരു പാത്രത്തിൽ, 3 മുതൽ 4 വരെ സ്പൂൺ വീതം മൈലാഞ്ചി, കരിഞ്ചീരക പൊടികൾ എന്നിവ യോജിപ്പിക്കാം. ഇത് അൽപം വെള്ളത്തിൽ കലക്കി തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകാം.
തൈര്
ഒരു പാത്രം തൈരിൽ രണ്ട് ടേബിൾസ്പൂൺ കരിഞ്ചീരക എണ്ണ ചേർത്ത് നന്നായി യോജിപ്പിച്ച് ഇളക്കുക. അര മണിക്കൂറോളം തലയോട്ടിയിൽ തേച്ച് വെച്ചതിന് ശേഷം കഴുകിക്കളയാം.
കരിഞ്ചീരക എണ്ണ
കരിഞ്ചീരക എണ്ണ നന്നായി തലയോട്ടിയിൽ മസാജ് ചെയ്ത് പിടിപ്പിക്കാം.ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂവും കണ്ടീഷ്ണറും ഉപയോഗിച്ച് കഴുകിക്കളയാം. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും.












Click it and Unblock the Notifications