വെളള ഷൂസ് അഴുക്ക് പിടിച്ച് നിറം മാറി മഞ്ഞയായോ? പുതിയത് പോലെ തിളങ്ങാൻ 4 എളുപ്പവഴികൾ ഇതാ

വെള്ള നിറത്തിലുളള ഷൂസ് പലർക്കും വളരെ പ്രിയപ്പെട്ടതാണ്. എന്നാൽ വെളള നിറം ആയത് കൊണ്ട് പെട്ടെന്ന് തന്നെ ഈ ഷൂസിൽ അഴുക്കും ചെളിയുമൊക്കെ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. അതാണെങ്കിൽ വൃത്തിയാക്കി എടുക്കുക എന്ന് വെച്ചാൽ വളരെ ബുദ്ധിമുട്ടുമാണ്.

എന്നാൽ അഴുക്കും കറയും പുരണ്ട് നിറം മങ്ങിപ്പോയ ഷൂസ് കണ്ട് സങ്കടപ്പെടേണ്ടതില്ല ഇനി. പുതിയ ഒരെണ്ണം വാങ്ങുന്നതിനോ വിലകൂടിയ ക്ലീനിംഗ് പ്രൊഡക്‌ടുകൾ വാങ്ങുന്നതിനോ മുൻപായി നമ്മുടെ വീട്ടിലുള്ള സാധാരണ സാധനങ്ങൾ ഉപയോഗിച്ച് അവ മിനിറ്റുകൾക്കുള്ളിൽ പുത്തൻപോലെ തിളക്കിയെടുക്കാം. അതിനുളള 4 എളുപ്പവഴികൾ ഇതാ..

Shoe

1. കുറച്ച് ഡിഷ് സോപ്പ് ചെറുചൂടുവെള്ളത്തിൽ കലർത്തുക. ഒരു പഴയ ടൂത്ത് ബ്രഷ് ഇതിൽ മുക്കി ഷൂസിലെ കറയുള്ള ഭാഗങ്ങളിൽ മൃദുവായി ഉരച്ചു കഴുകുക. ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം.

2. ടേബിൾസ്പൂൺ ബേക്കിംഗ് സോഡ കുറച്ച് വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇത് ഷൂസിലെ കറകളിൽ തേച്ചുപിടിപ്പിച്ച് ബ്രഷ് ഉപയോഗിച്ച് പതിയെ ഉരച്ച ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കുക. കാൻവാസ്, റബ്ബർ ഭാഗങ്ങളിൽ ഇത് വളരെ ഫലപ്രദമാണ്.

3. സോപ്പുവെള്ളത്തിൽ മുക്കിയ ബ്രഷ് ഉപയോഗിച്ച് റബ്ബർ ഭാഗങ്ങളിലെ ചെളിയും കറയും ഉരച്ചു കളയാം. കൂടുതൽ വാശിയേറിയ കറകൾക്ക് മെലാമിൻ സ്പോഞ്ച് ഉപയോഗിക്കാവുന്നതാണ്.

4. ഷൂസിൽ നിന്ന് ലേസുകൾ വേർപെടുത്തി സോപ്പുവെള്ളത്തിലോ ലിക്വിഡ് ഡിറ്റർജന്റിലോ കുറച്ചു സമയം കുതിർത്തുവെക്കുക. ഇത് കൈകൊണ്ട് മൃദുവായി തിരുമ്മി കഴുകി ഉണക്കിയെടുക്കാം.

ഷൂസ് വൃത്തിയാക്കുമ്പോൾ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ബ്ലീച്ച് ഉപയോഗിക്കുന്നത് ഷൂസിന്റെ നിറം മങ്ങാനും കേടുപാടുകൾ വരുത്താനും ഇടയാക്കും. അതുപോലെ ഹെയർ ഡ്രയറോ കടുത്ത ചൂട് നേരിട്ട് ഉപയോഗിച്ചോ ഷൂസ് ഉണക്കരുത്. ഇത് ഷൂസിന്റെ പശയും മെറ്റീരിയലും കേടാക്കും. ഷൂസ് എപ്പോഴും സാധാരണ ഊഷ്മാവിൽ വച്ച് സ്വഭാവികമായി ഉണക്കിയെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma