തടികുറയ്ക്കാനും മുടി വളരാനും ഹൃദയാരോഗ്യത്തിനും ഉത്തമം, ചിയ സീഡ് നിങ്ങളുടെ ജീവിതം മാറ്റും
മെക്സിക്കോയിലും മധ്യ അമേരിക്കയിലും സാധാരണമായി കാണപ്പെടുന്ന ഒരു വിത്ത് നമ്മുടെ ശരീരത്തിൽ അത്ഭുതങ്ങൾ ഉണ്ടാക്കും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? വിശ്വസിച്ചേ മതിയാവൂ. ഇന്ത്യക്കാർക്ക് വളരെക്കുറച്ചു കാലമായി മാത്രം പരിചിതമായ ചിയ സീഡ്സിനെപ്പറ്റിയാണ് പറയുന്നത്. ചെറിയ കടകളിൽ ശീതള പാനീയങ്ങളിൽ ഇടുന്ന കസ്കസിനോട് രൂപ സാദൃശ്യമുണ്ട് ഇവയ്ക്ക്. എന്നാൽ ശരീര ഭാരം കുറയ്ക്കുക, മുടിയ്ക്കും ചർമത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ഒരുപാട് ഗുണങ്ങളുണ്ട് ഇതിന്.

ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ചിയസീഡ്സിന്റെ ഉപയോഗം. ഫൈബർ, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ ഒരുപരിധി വരെ വിശപ്പിനെ തടഞ്ഞു നിർത്താൻ ചിയ സീഡ്സ് സഹായിക്കും. ആന്റി- ഗ്ലൂട്ടൻ പ്രോപ്പർട്ടികൾ ഉള്ളതു കൊണ്ട് തന്നെ പ്രമേഹത്തെ നിയന്ത്രിക്കാനും ഇത് സഹായിക്കും. ദഹനം മെച്ചപ്പെടുത്തുക, അപചയ പ്രക്രിയ ശക്തിപ്പെടുത്തുക എന്നീ ഗുണങ്ങളും ഇവയ്ക്കുണ്ട്.
ശരീരത്തിലെ ഇൻഫ്ലമേഷൻ കുറക്കാനും ചിയ സീഡ്സ് സഹായ്ക്കുമത്രേ. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ക്യാൽസ്യവും നമ്മുടെ പേശികളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ അവശ്യ നൂട്രിയന്റ്സും അടങ്ങിയിരിക്കുന്നു. കാൽസ്യത്തിന്റെ ഒരു നല്ല സ്രോതസ് ആയതു കൊണ്ട് തന്നെ പാലുൽപന്നങ്ങൾ ഉപയോഗിക്കാത്തവർക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ചർമ സംരക്ഷണം, മുടി കൊഴിച്ചിൽ കുറയ്ക്കുക എന്നീ ഗുണങ്ങളുണ്ട് ചിയ സീഡ്സിന്. മുടി കൊഴിച്ചിൽ കുറയുമെന്നും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നും ഹെൽത്ത്ലൈൻ ലേഖനത്തിൽ പറയുന്നുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് ഹൃദയാരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നും പഠനങ്ങൾ പറയുന്നു.
ഇങ്ങനെ എണ്ണിയാൽ തീരാത്ത ഗുണങ്ങളുള്ള ഒന്നാണ് ചിയ സീഡ്സ് എന്നാണ് ശാസ്ത്രലോകം പറയുന്നത്. അതേ സമയം ഇത് വാരി വലിച്ച് ഉപയോഗിക്കാനും പാടില്ല. ഒരു ദിവസം ഒന്നോ രണ്ടോ സ്പൂൺ ചിയ സീഡ്സ് മാത്രമേ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവൂ. അതും ആവശ്യത്തിന് വെള്ളത്തിനൊപ്പം ചിയ സീഡ്സ് കഴിക്കുകയും വേണം.

1 ഗ്ലാസ് ചൂടു വെള്ളത്തിൽ ഒന്നര സ്പൂൺചിയാസീഡ്സ് ഇട്ട് നന്നായി ഇളക്കി അര മണിക്കൂറിനു ശേഷം വെറും വയറിൽ കുടിക്കുന്നത് നല്ലതാണ്. സ്മൂത്തി, ജ്യൂസ്, ഡെസേർട്ട്, ഓട്സ് തുടങ്ങി നിങ്ങളുടെ ഡയറ്റിന് അനുബന്ധമായി ചിയ സീഡ്സ് ഉപയോഗിക്കാവുന്നതാണ്.












Click it and Unblock the Notifications