Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കാലത്ത് രാവിലെ നെയ്യൊഴിച്ച കാപ്പി; ഉന്മേഷത്തിനൊപ്പം ചില ആരോഗ്യ ഗുണങ്ങളും

രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ച് അന്നത്തെ ദിവസം തുടങ്ങുന്നവരാണ് കൂടുതല്‍ മലയാളികളും. ഉറക്കത്തിന്റെ ക്ഷീണം അകറ്റാനും ഉന്മേഷം വീണ്ടെടുക്കാനുമാണ് കാപ്പി കുടിക്കുന്നത്. ഈ കാപ്പി കൂടുതല്‍ ആരോഗ്യകരമാക്കിയാലോ? ഒരേയൊരു ചേരുവ ചേര്‍ത്താല്‍ കാപ്പി കുടിക്കുന്നതിന് ഇരട്ടി ഫലം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാപ്പിയില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്താല്‍ ആരോഗ്യകരമായ പാനീയമായി കാപ്പി മാറും. ദഹനം സുഗമമാക്കാനും ശരീര ഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നെയ്യൊഴിച്ച കാപ്പിക്ക് ശേഷിയുണ്ട്.

എന്നാല്‍ നെയ്യൊഴിച്ച കാപ്പിക്ക് ആരോഗ്യ ഗുണമുണ്ടെന്ന് കരുതി അത് വലിച്ചുവാരി കുടിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു ദിവസം എത്ര നെയ്യ് കാപ്പി കുടിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. എപ്പോഴാണ് നെയ്യ് കാപ്പി കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നറിയാനും തുടര്‍ന്ന് വായിക്കാം:

ghee coffee

മഴയത്ത് ഒരു ചൂട് കാപ്പി കുടിക്കുന്നതിന്റെ സുഖം ഒന്നു വേറെയാണ്. നെയ്യ് ഒഴിച്ചാകുമ്പോള്‍ അത് ശരീരത്തിന്റെ ദഹനവ്യവസ്ഥയെയും സുഗമമാക്കുന്നു. ഒഴിഞ്ഞ വയറ്റില്‍ കാപ്പി മാത്രമായി കുടിക്കുമ്പോള്‍ പലര്‍ക്കും അസിഡിറ്റി, ഗ്യാസ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും. എന്നാല്‍ നെയ്യില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ദഹനം എളുപ്പമാക്കും. നെയ്യിലെ ഫാറ്റി ആസിഡുകള്‍ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നു.

കൊഴുപ്പ് എന്നാല്‍ പൊണ്ണത്തടി എന്നാണ് പലരും കരുതിവച്ചിരിക്കുന്നത്. എന്നാല്‍ ഭക്ഷണത്തില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളാണ് ഒമേഗ-3, 6, 9 എന്നിവ. ഇവയുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണ് നെയ്യ്. ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ വര്‍ധിപ്പിക്കാനും നെയ്യ് കാപ്പിക്കു കഴിവുണ്ട്. അതിനാല്‍ തടി കൂടുമെന്ന ഭയം വേണ്ട.

നെയ്യ് കാപ്പി ഇങ്ങനെ ഉണ്ടാക്കാം

സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വളരെ എളുപ്പമാണ് നെയ്യ് ഒഴിച്ചുള്ള കാപ്പി ഉണ്ടാക്കാന്‍. കാപ്പി ഉണ്ടാക്കിയ ശേഷം കുറച്ച് നേരം തിളപ്പിക്കുക. ശേഷം ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. കുറച്ച് നേരം ഇളക്കിയ ശേഷം ആവശ്യത്തിന് മധുരം ചേര്‍ത്ത് കുടിക്കാം.

കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ നെയ്യുമായി സംയോജിപ്പിക്കുമ്പോള്‍ ദിവസം മുഴുവന്‍ ഊര്‍ജം നിലനിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതുകൂടാതെ നെയ്യില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും രാവിലെ നെയ്യ് കാപ്പി കുടിച്ചാല്‍ മതി. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാനും ഇതു സഹായിക്കുന്നു. പ്രതിദിനം ഒന്നോ രണ്ടോ കപ്പ് നെയ്യ് കാപ്പി മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്ന് ആരോഗ്യ വിദഗധര്‍ നിര്‍ദേശിക്കുന്നു. അല്ലെങ്കില്‍ ശരീര ഭാരം പെട്ടെന്ന് വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+