വേപ്പില വെറുതെ കടിച്ച് നോക്കാറുണ്ടോ..? വെറും വയറ്റില്‍ വേപ്പില കഴിച്ചാല്‍ എന്ത് സംഭവിക്കും?
ആര്യവേപ്പ് ഔഷധ ഗുണമുള്ള ഒന്നാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ചര്‍മ്മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമെല്ലാം ആര്യവേപ്പ് ഉപയോഗിക്കുന്നരാണ് നമ്മളില്‍ പലരും. എന്നാല്‍ പലര്‍ക്കും ആര്യവേപ്പ് അഥവാ വേപ്പിലയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് കൃത്യമായി അറിയില്ല. നമ്മുടെ മാതാപിതാക്കളും മുത്തശ്ശിമാരും വേപ്പിലകളുടെ ഔഷധ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നാം പലപ്പോഴും കേള്‍ക്കാറുണ്ട്.
അവ കഴിക്കാന്‍ പലരും പ്രേരിപ്പിക്കാറുമുണ്ട്. ദന്ത സംരക്ഷണത്തിനും ഒരു മികച്ച മാര്‍ഗമാണ് ഇത്. ആര്യവേപ്പ് മരം വീട്ടില്‍ ഉണ്ടെങ്കില്‍ ചൂടില്‍ നല്ല ആശ്വാസം ലഭിക്കും. വെറും വയറ്റില്‍ വേപ്പില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

വെറും വയറ്റില്‍ വേപ്പില കഴിയ്ക്കുന്നതിന്റെ ഒരു പ്രധാന ഗുണം അത് കുടലിനെയും ദഹനനാളത്തെയും രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കുന്നു എന്നതാണ്. നമ്മള്‍ നയിക്കുന്ന ജീവിതശൈലി, കഴിക്കുന്ന ഭക്ഷണം, ക്രമരഹിതമായ ഭക്ഷണപാനീയ ശീലങ്ങള്‍ എന്നിവ കാരണം നമ്മുടെ കുടലില്‍ നിരവധി അണുബാധകള്‍ വരാന്‍ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ വേപ്പില നല്ലൊരു മാര്‍ഗമാണ്.
വെറും വയറ്റില്‍ വേപ്പില കഴിക്കുന്നത് കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. വേപ്പിലയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കുന്നു. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കരളിന്റെ കോശങ്ങളെ നശിപ്പിക്കുന്നവയാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിക്കാനും പലരും വേപ്പില കഴിക്കാറുണ്ട്. ആമാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേപ്പില കഴിച്ചാല്‍ മതി.
മലബന്ധം തടയാനും വേപ്പില ഉത്തമ ഔഷധമാണ്. വേപ്പിലയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ നല്ല മലവിസര്‍ജ്ജനത്തിന് സഹായിക്കുകയും വയറുവേദന ഒഴിവാക്കുകയും ചെയ്യുന്നു. വേപ്പില പൊടിച്ചുണ്ടാക്കുന്ന പേസ്റ്റ് ദന്തസംരക്ഷണത്തിന് ഉത്തമ മാര്‍ഗമാണ്. ശക്തമായ അസ്ഥികളുടെ വളര്‍ച്ചയ്ക്ക് വേപ്പിലകളില്‍ അടങ്ങിയിരിക്കുന്ന കാത്സ്യവും ധാതുക്കളും സഹായിക്കും. വയോധികര്‍ക്ക് സന്ധിവേദനയില്‍ നിന്ന് മോചനം നേടാന്‍ വേപ്പിലകളും വേപ്പ് എണ്ണയും ഉപയോഗിക്കാം.
വേപ്പ് എണ്ണ ഉപയോഗിച്ച് ചര്‍മ്മത്തില്‍ പതിവായി മസാജ് ചെയ്യുന്നത് അസ്ഥികളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കും. വേപ്പില എടുത്ത് വെറുതെ ചവക്കുന്നത് വായയുടെ ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കും. ഒപ്പം ഉമിനീരില്‍ പി.എച്ച് നില സന്തുലിതമായി നിലനിര്‍ത്താനും സഹായിക്കും. വേപ്പ് എണ്ണ ചര്‍മ്മത്തില്‍ പ്രയോഗിക്കുന്നത് മോയ്‌സ്ചറൈസ് ചെയ്യുകയും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications