18 ന്റെ ചെറുപ്പമാകും ചർമ്മം തിളങ്ങും; ഉറങ്ങും മുൻപ് മുഖത്ത് ഐസ് ഉപയോഗിച്ച് നോക്കൂ,ഗുണങ്ങൾ അറിയാം
ഈ ചൂടിൽ ചർമ്മ സംരക്ഷണത്തിന് സമയം കണ്ടെത്തണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ. ഈ സമയത്ത് ചെയ്യാൻ ഏറ്റവും ഉചിതമായ മാർഗങ്ങളിലൊന്ന് ഐസ് ഉപയോഗിച്ചുള്ളതാണ്. മുഖക്കുരു ഉണ്ടെങ്കിലും വരണ്ട ചർമ്മമാണെങ്കിലുമെല്ലാം ധൈര്യമായി ഐസ് ഉപയോഗിക്കാം. ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകൾ നീക്കം ചെയ്യാനും മുഖത്തെ പാടുകൾ കുറക്കാനും ചർമ്മത്തിലെ ജലാംശം നിലനിർത്താനുമെല്ലാം ഉത്തമമാണ് ഐസ്. ഉറങ്ങുന്നതിന് മുൻപ് ഐസ് ഉപയോഗിച്ച് മുഖം തുടക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം
ചർമ്മം തിളങ്ങാൻ സഹായിക്കും
മുഖത്ത് ഐസ് ഉപയോഗിച്ച് മൃദുവായി തടവുന്നത് രക്തചംക്രമണം വേഗത്തിലാക്കാൻ സഹായിക്കുന്നു. രക്തചംക്രമണം ചർമ്മത്തിലെ ഓക്സിജൻ്റെ അളവ് വർദ്ധിപ്പിക്കുകയും ധാതുക്കളും വിറ്റാമിനുകളും മതിയായ അളവിൽ ചർമ്മത്തിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യുന്നു.
ചൊറിച്ചൽ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു
അമിതമായ സൂര്യപ്രകാശം, തിണർപ്പ്, അലർജികൾ, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ മൂലം ചർമ്മം ചൊറിഞ്ഞ് തടിക്കാനൊക്കെ കാരണമാകാറുണ്ട്. ചിലർക്ക് ചുവന്ന നിറത്തിൽ ചർമ്മത്തിൽ പാട് രൂപ്പെടുകയും ചെയ്യും. ഈ ഭാഗങ്ങളിൽ ഐസ് ഉപയോഗിക്കുന്നത് വലിയ ആശ്വാസം നൽകും.ഐസ് ക്യൂബ് അമർത്തുന്നത് രക്തക്കുഴലുകൾ സങ്കോചിക്കാൻ കാരണമാവുകയും അതുവഴി ഇത്തരം പ്രകോപനങ്ങൾ കുറയ്ക്കുകയും ചെയ്യും.
ഡാർക്ക് സർക്കിൾ ഇല്ലാതാക്കാൻ സഹായിക്കും
ഡാർക്ക് സർക്കിളുകൾ കുറക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ഐസ് പുരട്ടുന്നത്. പ്രത്യേകിച്ച് കണ്ണിനിടയിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ.
പ്രായമാകുന്നത് തടയുന്നു
ചർമ്മം പ്രായമാകുന്നത് തടയാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് ഐസ് ഉപയോഗിച്ച് മുഖം തുടക്കുന്നത്. ഐസിൻ്റെ തണുപ്പ് ചർമ്മം ഇറുകാൻ സഹായിക്കുകയും ചർമ്മം ചുളിയുന്നത് തടയുകയും ചെയ്യുന്നു. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഇത് സഹായിക്കുന്നു.
മുഖക്കുരുവിനേയും തുരത്താം
മുഖക്കുരു ഉള്ളവർ ഐസ് ഉപയോഗിക്കുന്നത് നല്ലതാണ്. മാത്രമല്ല മുഖത്തെ രോമകൂപങ്ങൾ തുറന്നിരിക്കുന്നത് അടയാനും ഇവ സഹായിക്കുന്നു.

ശ്രദ്ധിക്കാം ഇക്കാര്യം
ഇങ്ങനെയൊക്കെ ആണെങ്കിലും ലോലമായ ചർമ്മം ഉള്ളവർ ഐസ് പുരട്ടുന്നത് നന്നായി ശ്രദ്ധിക്കണം. കാരണം ഐസ് ക്യൂബുകൾ ഉപയോഗിക്കുന്നത് അതിലോലമായ ചർമ്മ കാപ്പിലറികളെ തകർത്തു കളയുന്നതിന് ഇടയാക്കും.അത് മാത്രമല്ല ഒരുപാട് നേരം ഐസ് ക്യൂബുകൾ മുഖത്ത് പുരട്ടുന്നതും ഉത്തമമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.കൂടുതൽ നേരം ചെയ്യുന്നതു വഴി ഇത് ചർമ്മത്തിൽ ചൊറിച്ചിലും തിണർപ്പും അടക്കമുള്ള ലക്ഷണങ്ങളെ പ്രകടമായേക്കും.












Click it and Unblock the Notifications