Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിനും ഉണ്ട് ​ഗുണം; വെറും വയറ്റിൽ ഒരു ​ഗ്ലാസ് പാവയ്ക്കാ ജ്യൂസ് കുടിച്ചോളൂ

ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ ഉള്ള ഒന്നാണ് പാവയ്ക്കാ ജ്യൂസ് എന്ന് അറിയാമല്ലോ. ഒരു ​ഗ്ലാസ് പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് കൊണ്ട് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. കയ്പ്പുണ്ടെങ്കിലും പാവയ്ക്ക പോഷകത്തിന്റെ പവർ ഹൗസാണ്. പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെയും വിറ്റാമിൻ എ, സി, ബി കോംപ്ലക്സ് ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങളും ജ്യൂസിൽ നിറഞ്ഞിരിക്കുന്നു.

പാവയ്ക്കാ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിരക്കുമെന്നാണ് പറയുന്നത്. ഇത് പാവയ്ക്കാ ജ്യൂസിനെ പ്രമേഹമുള്ളവർക്ക് പ്രയോജനകരമാക്കുന്നു. കൂടാതെ, ഇത് ദഹനത്തെ സുഗമമാക്കുന്നു, ഇത് മലബന്ധവും വാതവും കുറയ്ക്കാനും സഹായകമാണ്. ഇതിന് പുറമെ പാവയ്ക്കാ ജ്യൂസിൽ ആന്റി ഓക്സിഡന്റ് ​ഗുണമുണ്ട്.

health tip

ജലാംശം നൽകുന്നു. ഇത് മാത്രമല്ല ഇത് ആരോ​ഗ്യകരമായ ചർമ്മത്തെ പിന്തുണയ്ക്കുന്നു. മൊത്തതിലുള്ള ആരോ​ഗ്യത്തിനും ​ഗുണകരമാണ്, പാവയ്ക്കാ ജ്യൂസ് പതിവായി കുടിക്കുന്നത് നിങ്ങളുടെ ശാരീരിക ആരോ​ഗ്യത്തിന്റെ പല ഘടകങ്ങളേയും സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഉന്മേഷദായകവും ആരോ​ഗ്യകരവുമായ കൂട്ടിച്ചേർക്കലാകും.

പ്രമേഹം നിയന്ത്രിക്കുന്നു: ​ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കുക, കുടലിൽ ​ഗ്ലൂക്കോസ് ആ​ഗിരണം ചെയ്യുന്നത് തടയുക. മസിൽ ​ഗ്ലൂക്കോസ് ഉപയോ​ഗം വർദ്ധിപ്പിക്കുക എന്നിവ പാവയ്ക്കയുടെ ചില ആന്റി ഡയബെറ്റിക് ​ഗുണങ്ങളാണ്. ഇത് വീക്കം ഉണ്ടാക്കുന്ന വസ്തുക്കളിൽ നിന്ന് പാൻക്രിയാറ്റിക് കോശങ്ങളെ സംരക്ഷിക്കുമെന്നാണ് പറയുന്നത്.

അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നു: പാവയ്ക്ക പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കും. പാവയ്ക്കയ്ക്ക് ​ഗ്ലൂക്കോസ് മെറ്റാബോളിസവുമായി ചേർന്ന് കൊഴുപ്പ് സംഭരണം കുറയ്ക്കാൻ കഴിയും.

മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു: ഹെമറോയ്ഡുകൾ ഉള്ളവരെ കയ്പ്പക്ക സഹായിക്കുന്നു. കയ്പ്പക്ക ദഹനം മെച്ചപ്പെടുത്തുന്നു. മലവിസർജ്ജനം എളുപ്പമാക്കുന്നു. ഇത് കുടൽ കോശങ്ങൾ സ്രവിക്കുന്ന ദഹന ദ്രാവകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

ചർമ്മത്തിന് നല്ലത്: ചർമ്മത്തിനും ഏറെ ​ഗുണം ചെയ്യും. ഇതിൽ ആന്റി ഇൻഫ്ലമേറ്ററി ​ ​ഗുണങ്ങൾ ഉള്ളതിനാൽ മുറിവുകൾ, വ്രണങ്ങൾ,
തിണർപ്പ്, കുഷ്ഠം, സോറിയാസിസ് എന്നിവ ചികിത്സിക്കാൻ പാവയ്ക്ക ഉപയോഗിക്കുന്നു.

ആരോഗ്യമുള്ള കരൾ: പാവയ്ക്കയിലെ ആന്റി ഓക്സിഡന്റ് സിസ്റ്റത്തെ ശക്തിപ്പെടുത്താനും വീക്കം മൂലമുണ്ടാകുന്ന ഹെപ്പാറ്റിക് സെൽ ഇല്ലാതകുന്നത് കുറയ്ക്കാനും, ഓക്‌സിഡേറ്റീവ് കേടുപാടുകൾ നിയന്ത്രിക്കാനും, കരളിനെ ദീർഘകാല മദ്യപാനത്തിന്റെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കയ്പക്കയ്ക്ക് കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+