Get Updates
Get notified of breaking news, exclusive insights, and must-see stories!

ചർമ്മത്തിന് തിളക്കം വേണോ? എന്നാൽ പാഷൻ ഫ്രൂട്ട് കഴിച്ചോളൂ, തീർന്നില്ല ​ഗുണങ്ങൾ, വിശദമായി അറിയാം

പാഷൻ ഫ്രൂട്ടിന് ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ട്. ആരോ​ഗ്യത്തിന് മാത്രമല്ല, നമ്മുടെ ചർമ്മത്തിനും പാഷൻ ഫ്രൂട്ട് ​ഗുണങ്ങൾ നൽകുന്നുണ്ട്. പാഷൻ ഫ്രൂട്ട് കഴിക്കുന്നത് കാെണ്ട് എന്തൊക്കെ ​ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് വിശദമായി അറിഞ്ഞാലോ. ഫാഷൻ ഫ്രൂട്ട് കഴിക്കുമ്പോൾ ലഭിക്കുന്ന അഞ്ച് ​ഗുണങ്ങളാണ് ഇനി പറയാൻ പോകുന്നത്.

പ്രമേഹരോഗികൾക്ക് നല്ലതാണ്: പാഷൻ ഫ്രൂട്ട് കഴിക്കുന്നത് പ്രമേഹ രോ​ഗികൾക്ക് നല്ലതാണ്. പാഷൻ ഫ്രൂട്ടിൽ‌ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും (ജി ഐ) ഉയർന്ന ഫൈബറും (10.4%) ഉണ്ട്. ഇത് പ്രമേഹരോഗികൾക്ക് ഇൻസുലിൻ അളവ് നിലനിർത്താനുള്ള മികച്ച പഴമായി മാറ്റുന്നു. പാഷൻ ഫ്രൂട്ട് പോലുള്ള പഴങ്ങളിൽ പെക്റ്റിൻ പോലെയുള്ള നാരുകൾ ധാരാളമായി കാണുന്നു. ഇത് കലോറിയുടെ അളവ് കൂട്ടാതെ വയർ നിറഞ്ഞതായി തോന്നിപ്പിക്കും.

tip

ചർമ്മത്തിന് : ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന് നല്ലതാണ്. പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, റൈബോഫ്ലേവിൻ, കരോട്ടിൻ തുടങ്ങി നിരവധി തരം ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആൻ്റി ഓക്‌സിഡൻ്റുകൾ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം കുറയ്ക്കും. ഫ്രീ റാഡിക്കലുകൾ ചർമ്മത്തിന് പ്രായമാകാൻ കാരണമാകും. പാഷൻ ഫ്രൂട്ടിലെ ആൻ്റി - ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ നമ്മുട ചർമ്മത്തിന് ​ഗുണം ചെയ്യുന്നു.

ഹൃദയത്തിന്: പാഷന്‌‍ ഫ്രൂട്ട് നിങ്ങളുടെ ഹൃദയത്തെ ആരോ​ഗ്യത്തോടെ നിലനിർത്തും. പാഷൻ ഫ്രൂട്ടിലെ റൈബോഫ്ലേവിൻ ( വിറ്റാമിൻ ബി 6) നിയാസിൻ ( വിറ്റാമിൻ ബി 3 ) എന്നിവ നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് പ്രവർത്തനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ ധമനികളുടെ ഭിത്തികൾ കഠിനമാകുന്നത് തടയുന്നു. നിങ്ങളുടെ ഹൃദയത്തിൻ്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നു. ഫിനോളിക് സംയുക്തങ്ങളും ആൽക്കലോയിഡുകളും ഉത്കണ്ഠ ഒഴിവാക്കാനും ഉറക്കമില്ലായ്മ ഇല്ലാതാക്കാനും സ​​ഹായകമാകുന്നതാണ്.

പ്രതിരോധ ശേഷി: പാഷൻ ഫ്രൂട്ട് കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. പാഷൻ ഫ്രൂട്ടിന്റെ ജെല്ലിസ ജ്യൂസ് അല്ലെങ്കിൽ സ്ക്വാഷ് എന്നിവ ഉപയോ​ഗിച്ച് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ സി, ബീറ്റാ ക്രിപ്‌റ്റോക്‌സാന്തിൻ, ആൽഫ കരോട്ടിൻ എന്നിവ ധാരാളമായി ഉണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതാണ്. ചുവന്ന രക്താണുക്കളിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്ന ഇരുമ്പും ഇതിൽ അടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+