ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കും കറ്റാർവാഴ മതി; എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നറിയാമോ?
കറ്റാർ വാഴയക്ക് നിരവധി ഗുണങ്ങളുണ്ട്. മുടി സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ധാരാളം ഗുണങ്ങളുള്ള കറ്റാർവാഴ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. മുടി കൊഴിച്ചിൽ, മുടിക്ക് കേടുപാടുകൾ വരുന്നത്, മുഖക്കുരു അല്ലെങ്കിൽ ചർമ്മത്തിലെ പ്രകോപനം തുടങ്ങിയ പ്രശ്നങ്ങൾക്ക് കറ്റാർവാഴ സഹായകമാണ്. മുടിയുമായും ചർമ്മവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് കറ്റാർ വാഴ എങ്ങനെ മികച്ചതും ഫലപ്രദവുമായ രീതിയിൽ ഉപയോഗിക്കാം എന്ന് നോക്കാം.
കറ്റാർവാഴയിൽ സുപ്രധാന പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് ആരോഗ്യമുള്ള മുടിക്കും തിളക്കമുള്ള ചർമ്മത്തിനും സഹായകമാണ്. കറ്റാർവാഴ ജെല്ലിന്റെ തണുപ്പിക്കൽ ഗുണങ്ങൾ പ്രകോപനം കുറയ്ക്കാനും ചുവന്ന പാടുകൾ കുറയ്ക്കാനും സഹായിക്കും കറ്റാർ വാഴ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒന്നാണ്.

ഹെയർ മാസ്ക്: കറ്റാർവാഴ നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി ഒരു ഹെയർ മാസ്ക്കായി ഉപയോഗിക്കാം. കറ്റാർവാഴ, ഹെയർ മാസ്ക്ക് ഉണ്ടാക്കാൻ കുറച്ച് കറ്റാർവാഴ ജെൽ വെളിച്ചെണ്ണയോ ഒലീവ് ഓയിലിലോ യോജിപ്പിക്കാം. നിങ്ങളുടെ മുടിയിൽ തേച്ച് കാെടുക്കാം. 30 മിനിറ്റ് വെച്ച ശേഷം കഴുകിക്കളയാം.
മോയ്സ്ചറൈസർ: ചൂടുള്ള സമയത്ത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ മോയ്ചറൈസറായും ഈ കറ്റാർവാഴ ഉപയോഗിക്കാം. കറ്റാർവാഴയ്ക്ക് ഉയർന്ന ആഗിരണ നിരക്ക് ഉണ്ട്. ഇത് എണ്ണമയമുശ്ശ ചർമ്മത്തിന് അനുയോജ്യമാക്കുന്നു. ഈർപ്പം നിലനിർത്താൻ കുളിച്ചതിന് ശേഷം കറ്റാർവാഴ പുരട്ടാം.
പ്രകൃതിദത്ത പോഷകം: കറ്റാർവാഴ ജ്യൂസ് പ്രകൃതിദത്ത പോഷകമായി പ്രവർത്തിക്കുന്ന നിരവധി സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. സാധാരണ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർക്കും ദഹന പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് ഒഴിവാക്കാൻ കറ്റാർവാഴ ഉപയോഗിക്കാം.
മൗത്ത് വാഷ്: വായയുടെ ആരോഗ്യത്തിന് കറ്റാർവാഴ ഉപയോഗിക്കാം. കറ്റാർവാഴ സത്ത് കെമിക്കൽ ഇൻഡ്യൂസ്ഡ് മൗത്ത് വാഷുകൾക്ക് സുരക്ഷതിവും ഫലപ്രവും ആയ ബദലാണ്. കറ്റാർവാഴയ്ക്ക് ശക്തമായ ആന്റി ബാക്ടീരിയൽ, ആൻറി - ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് മോണ രോഗങ്ങൾക്കും വായിലെ പ്രശ്നങ്ങൾക്കും പരിഹാരമാകും
പൊള്ളലുകൾ സുഖപ്പെടുത്തുന്നു: കറ്റാർവാഴയുടെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് പൊള്ളലിനുള്ള ചികിത്സ. കറ്റാർവാഴ ജെല്ലിന്റെ തണുപ്പിക്കൽ, മോയ്ചറൈസിംഗ് ഗുണങ്ങൾ ചർമ്മത്തിലെ പരിക്കുകൾ, പൊള്ളലുകൾ, പ്രാണികളുടെ കടി, എക്സിമ എന്നിവയെ ചികിത്സിക്കാൻ സഹായിക്കുന്നു.












Click it and Unblock the Notifications