ചായയിൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർത്തുനോക്കൂ; ശരീരത്തിലെ മാറ്റം നിങ്ങൾ പോലും വിശ്വസിക്കില്ല!
രാവിലെ ഒരു ചായ കുടിച്ചാൽ നമുക്ക് വല്ലാത്ത ഒരു ഊർജ്ജം ലഭിക്കുമല്ലേ. പലർക്കും ചായ രാവിലെ വളരെ നിർബന്ധമുള്ള ഒന്നാണ്. സാധാരണ പഞ്ചസാരയിട്ട ചായ ആയിരിക്കുമല്ലോ കുടിക്കാറുള്ളത്. എന്നാൽ ഇനി ശർക്കരയിട്ട ചായ കുടിച്ചാലോ. ശർക്കരയിട്ടാൽ ചായയ്ക്ക് പ്രത്യേക രുചിയും മണവുമായിരിക്കും. ഇത് മാത്രമല്ല കാരണം ശർക്കരയിട്ട ചായയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്.
തണുപ്പ് കാലത്ത് ശർക്കര ഇട്ട ചായ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും ശർക്കരയിൽ വൈറ്റമിൻ എ, ബി, ഫോസ്ഫറസ്, ഇരുമ്പ്, സുക്രോസ്, വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമാണ്. ശൈത്യകാലത്ത്, നിങ്ങളുടെ ശരീരത്തിന് ധാരാളം പോഷകാഹാരങ്ങൾ ആവശ്യമാണ്. അത് കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ശർക്കര കഴിക്കുന്നത് ഗുണകരമാണ്. ശർക്കര ചായ കുടിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട് ആണ് എന്ന് അറിയാം.

മഞ്ഞുകാലത്ത് ശർക്കര ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ:
പ്രകൃതിദത്ത മധുരം: ശർക്കര പ്രകൃതിദത്തത മധുരമാണ്, കൂടാടെ പഞ്ചസാരയുടെ ബദലായി പ്രവർത്തിക്കുന്നു. ഇത് കരിമ്പ് ജ്യൂസോ ഈന്തപ്പന നീരോ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. അതിൽ ഇരുമ്പ്, മഗ്നീഷ്യം. പൊട്ടാസ്യം. വിറ്റാമിനുകൾ തുടങ്ങിയ അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്: ശർക്കര ചായയിൽ കാണപ്പെടുന്ന ആന്റി - ഓക്സിഡന്റുകൾ ഫ്രീ റീഡിക്കലുകളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കും. ആന്റി ഓക്സിഡന്റുകൾ സാധ്യമായ ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്നാണ് പറയുന്നത്.
ദഹനത്തിന്റെ ആരോഗ്യത്തിന് : ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ ശർക്കര സഹായിക്കുമെന്നാണ് പറയുന്നത്. മലബന്ധം തടയാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം വേഗത്തിലും മികച്ച ദഹനത്തിനും ചായയിൽ കുറച്ച് ശർക്കര ചേർക്കുക.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ആരോഗ്യകരമായ രോഗ പ്രതിരോധ സംവിധാനത്തെ നിലനിർത്തുന്നതിന് പ്രധാനമായ ഇരുമ്പ്, സിങ്ക് തുടങ്ങിയ ചില ധാതുക്കളുടെയും വിറ്റാമിനുകളുടേയും ഉറവിടമാണ് ശർക്കര. ശൈത്യകാലത്ത് ചായയിൽ ശർക്കരയും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ജലദോഷം മൂലമാണ്ടാകുന്ന അണുബാധകളിൽ നിന്നും അലർജികളിൽ നിന്നും നിങ്ങളെ അകറ്റി നിർത്തും.
ഇരുമ്പ്: ശർക്കര ഇരുമ്പ് പോലുള്ള ധാതുക്കളാൽ സമ്പന്നമാണ്. ഇത് രക്തത്തിന്റെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നതിന് പ്രധാനമാണ്. ഇത് ഹീമോഗ്ലോബിന്റെ അവിഭാജ്യ ഘടകമാണ്, ശരിയായ അളവിൽ ശർക്കര ചേർക്കുന്നത് ചുവനന് രക്താണുക്കളെ നിങ്ങളുടെ ശ്വാസകോശത്തിൽ നിന്ന് ഓക്സിജൻ കാര്യക്ഷമമായി കൊണ്ടുപോകാൻ സഹായിക്കുന്നു.
അതേ സമയം മിതമായ അളവിൽ ശർക്കര ഉപയോഗിക്കാൻ ശ്രദ്ധിക്കുക.












Click it and Unblock the Notifications