Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളുത്തുള്ളി അമിതമായി കഴിക്കാറുണ്ടോ? നിങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്നത് ഇത്!!

വെളുത്തുള്ളിക്ക് നമ്മുടെ വീടുകളിലെ അടുക്കളയില്‍ പ്രത്യേക സ്ഥാനമാണ് ഉള്ളത്. പാചകത്തിന് ഉപയോഗിക്കാം എന്നതിന് അപ്പുറം നിരവധി ഔഷധഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ആന്തരികവും ബാഹ്യവുമായ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. എന്നാല്‍ എന്തും അധികമായാല്‍ ദോഷമാണ് എന്ന് പറയേണ്ടതില്ലലോ. അധികമായാല്‍ അമൃതും വിഷം എന്നാണ് പഴഞ്ചൊല്ല്.

വെളുത്തുള്ളിയുടെ കാര്യത്തിലും ഇത് ശരിയാണ്. നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുമെങ്കിലും വെളുത്തുള്ളി അമിതമായി കഴിക്കുന്നത് വിപരീതഫലം നല്‍കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. വെളുത്തുള്ളി അമിതമായി കഴിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് വിശദമായി പരിശോധിക്കാം.

garlic

വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഇത് അധികമായി കഴിക്കുമ്പോള്‍ കരളില്‍ വിഷാംശം ഉണ്ടാകാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെളുത്തുള്ളി വയറിളക്കത്തിന് കാരണമാകും എന്ന് പഞ്ഞാല്‍ ചിലപ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകും. കാരണം പലപ്പോഴും വയറ് വേദനക്ക് മറ്റുമുള്ള ഒറ്റമൂലിയായി വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, ഒഴിഞ്ഞ വയറ്റില്‍ അമിതമായി വെളുത്തുള്ളി കഴിച്ചാല്‍ അത് വയറിളക്കത്തിന് കാരണമാകും. വെളുത്തുള്ളിയില്‍ സള്‍ഫര്‍ പോലുള്ള വാതക രൂപീകരണ സംയുക്തങ്ങള്‍ ഉണ്ട് ഇതാണ് വയറിളക്കത്തിന് കാരണമാകുന്നത്. ഒഴിഞ്ഞ വയറ്റില്‍ ധാരാളം വെളുത്തുള്ളി കഴിക്കുന്നത് നെഞ്ചെരിച്ചില്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും. ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം ഉണ്ടാക്കുന്ന ചില സംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

പലപ്പോഴും വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നത് വായ്‌നാറ്റത്തിന് കാരണമാകാറുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തം മൂലമാണ് വായ് നാറ്റം ഉണ്ടാകുന്നത് എന്ന് പറയപ്പെടുന്നു. വെളുത്തുള്ളി സ്വാഭാവിക രക്തം കട്ടി കുറയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഗര്‍ഭിണികള്‍ അമിതമായി വെളുത്തുള്ളി കഴിക്കുന്നത് ഒഴിവാക്കണം.

കാരണം ഇത് പ്രസവവേദനയ്ക്ക് കാരണമാകും. കൂടാതെ, അമിതമായ വെളുത്തുള്ളി പാലിന്റെ രുചി മാറ്റുന്നു. വെളുത്തുള്ളി അമിതമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും തലകറക്കം പോലുള്ള അനുബന്ധ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും. വെളുത്തുള്ളി ദീര്‍ഘനേരം കഴിക്കുന്നത് അമിതമായ വിയര്‍പ്പിന് കാരണമാവുകയും മറ്റ് ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. വെളുത്തുള്ളി അമിതമായി കഴിക്കുന്നത് യോനിയിലെ ടെന്‍ഡര്‍ ടിഷ്യൂകളെ പ്രകോപിപ്പിച്ച് യീസ്റ്റ് അണുബാധ വര്‍ധിപ്പിക്കുമെന്നും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+