Get Updates
Get notified of breaking news, exclusive insights, and must-see stories!

തൈര് കഴിക്കാന്‍ പറ്റിയ ഏറ്റവും ഉചിതമായ സമയം എപ്പോഴാണ്? രാത്രി കഴിച്ചാല്‍ എന്താണ് കുഴപ്പം?

നമ്മൡ പലരുടേയും വീടുകളില്‍ സര്‍വ സാധാരണയായി ലഭിക്കുന്ന ഒന്നാണ് തൈര്. തൈര് കഴിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. തൈരില്‍ കാല്‍സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യവും പേശികളുടെ വളര്‍ച്ചയും വര്‍ധിപ്പിക്കുന്നു. ആരോഗ്യമുള്ള ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കാനും തൈര് ഒരു ഉത്തമ മാര്‍ഗമാണ്.

പ്രോബയോട്ടിക്സിന്റെ സമ്പന്നമായ ഉറവിടമായ തൈരില്‍ നിന്ന് പരമാവധി പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് വീട്ടില്‍ തന്നെ തയ്യാറാക്കുന്ന തൈര് കഴിക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് ഇത് വീട്ടില്‍ തയ്യാറാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രാദേശിക ക്ഷീരസംഘങ്ങളില്‍ നിന്ന് വാങ്ങിക്കാന്‍ ശ്രമിക്കുക. കാരണം വിപണിയില്‍ നിന്ന് വാങ്ങുന്ന തൈരില്‍ പഞ്ചസാരയും കൃത്രിമ രുചികളും അടങ്ങിയിരിക്കാം.

Curd

ഇത്തരത്തില്‍ ഒന്നിലധികം ആരോഗ്യ ഗുണങ്ങളോടെയാണ് തൈര് വരുന്നത്. എന്നിരുന്നാലും അത്താഴസമയത്ത് തൈര് കഴിക്കാന്‍ പാടില്ല എന്നാണ് പൊതുവെയുള്ള വിശ്വാസം. പണ്ട് കാലം തൊട്ടെ പറഞ്ഞ് കേള്‍ക്കുന്നതാണ് ഇത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാത്രിയില്‍ തൈര് കഴിച്ചത് കൊണ്ട് അത്ര ഭീകരമായ പ്രശ്‌നങ്ങളൊന്നുമില്ല. രാത്രിയില്‍ തൈര് കഴിക്കുന്നത് നല്ലതാണ് താനും.

എന്നിരുന്നാലും നിങ്ങള്‍ക്ക് എന്തെങ്കിലും ദഹനപ്രശ്‌നങ്ങളുണ്ടെങ്കില്‍ രാത്രിയില്‍ തൈര് കഴിക്കുന്നത് അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും. കാരണം, ഇത് കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഒരു പാലുല്‍പ്പന്നമാണ്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ ബാധിച്ചേക്കാം. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്ക് തൈര് കഴിക്കാം എന്ന് സാരം. എന്നാല്‍ തൈര് ശരീരത്തിലെ കഫദോഷം വര്‍ധിപ്പിക്കും എന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്.

അതിനാല്‍ ആസ്ത്മ, ചുമ, ജലദോഷം എന്നിവയ്ക്ക് സാധ്യതയുള്ളവര്‍ അത്താഴത്തിന് തൈര് കഴിക്കുന്നത് ഒഴിവാക്കണം എന്ന് മാത്രം. എന്നാല്‍ ഇതൊക്കെയാണെങ്കിലും തൈര് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു സമയമുണ്ട്. അത്താഴത്തിന് തൈര് കഴിക്കുന്നതിനുപകരം ഏറ്റവും അനുയോജ്യമായ സമയം രാവിലെയോ ഉച്ചയ്ക്കോ കഴിക്കുന്നതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ സമയത്ത് തൈര് ദഹിപ്പിക്കാന്‍ എളുപ്പമാണ്. മാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങള്‍ ചേര്‍ത്തു രാവിലെ ലഘുഭക്ഷണമായും തൈര് കഴിക്കാം. തൈര് പൊതുവെ എല്ലാവര്‍ക്കും ഗുണപ്രദമാണ്. എന്നിരുന്നാലും, നിങ്ങള്‍ക്ക് ലാക്ടോസ് അസഹിഷ്ണുതയോ പാലുല്‍പ്പന്നങ്ങളോട് അലര്‍ജിയോ ഉണ്ടെങ്കില്‍ തൈര് ഒഴിവാക്കണം. കിഡ്നി പ്രശ്നങ്ങളോ ഉയര്‍ന്ന കൊളസ്ട്രോളോ ഉള്ളവര്‍ തൈര് മിതമായ അളവില്‍ കഴിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+