Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പി കുടിക്കേണ്ട സമയം എപ്പോഴാണെന്ന് അറിയാമോ? രാത്രിയില്‍ കുടിച്ചാല്‍..!!

ലോകമെമ്പാടുമുള്ള ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ് കാപ്പി. പലരും ഉന്മേഷദായകമായ പാനീയം ഏതെന്ന് ചോദിച്ചാല്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നത് കാപ്പി എന്നായിരിക്കും. ഇന്നത്തെ കാലത്ത് കാപ്പിയുടെ പലതരത്തിലുള്ള വകഭേദങ്ങള്‍ ലഭ്യമാണ്. പലരും രാവിലെ തന്നെ ഒരു കപ്പ് കാപ്പി കുടിച്ച് കൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നത് തന്നെ. എന്നാല്‍ രാവിലെ തന്നെ കാപ്പി കുടിക്കുന്നത് ആരോഗ്യകരമാണോ.

അത് നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമോ? കാപ്പി കഴിക്കുന്ന സമയം നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ചെലുത്താന്‍ പോകുന്ന സ്വാധീനത്തെ വളരെയധികം ആശ്രയിച്ചിരിക്കും. പകല്‍ സമയത്തെ ഉന്മേഷം മുതല്‍ രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം വരെ നിര്‍വചിക്കുന്നത് ചിലപ്പോഴെങ്കിലും നിങ്ങളുടെ ശരീരത്തിലെ കഫീനിന്റെ അളവ് ആയിരിക്കും. നമ്മുടെ ശരീരത്തിന് 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ക്ലോക്ക് പാറ്റേണുണ്ട്.

coffee

എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ എഴുന്നേല്‍ക്കണം, എപ്പോള്‍ കൂടുതല്‍ ഊര്‍ജം നല്‍കണം എന്നെല്ലാം തീരുമാനിക്കുന്നത് ഭാഗികമായി നിങ്ങളും ഭാഗികമായി ഈ ബോഡി ക്ലോക്കും ആണ്. സര്‍ക്കാഡിയന്‍ റിഥം എന്നും അറിയപ്പെടുന്ന ഇത് ഉറക്കം- ഉണരല്‍ രീതിയേയും ഹോര്‍മോണ്‍ സ്രവത്തെയും സ്വാധീനിക്കുന്നു. നിങ്ങള്‍ വൈകുന്നേരമോ ഉറക്കസമയത്തിന് അടുത്തോ കാപ്പി കഴിക്കുന്നവരാണെങ്കില്‍ നിങ്ങളുടെ ഉറക്ക ഷെഡ്യൂള്‍ താളം തെറ്റിയേക്കാം.

കാപ്പി കഴിക്കുന്നത് വഴി ഊര്‍ജ്ജം ലഭിക്കും. എന്നാല്‍ ആ ഊര്‍ജം വിനിയോഗിക്കാത്തപ്പോള്‍ അസ്വസ്ഥത വരുന്നു. അതിനാല്‍, നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിലും രാത്രിയില്‍ ഉറക്കം ശരിയാകുന്നില്ലെങ്കിലും അതിനുള്ള അനേകം കാരണങ്ങളിലൊന്ന് ചിലപ്പോള്‍ നിങ്ങള്‍ രാത്രി കഴിച്ച ഒരു കപ്പ് കാപ്പിയായിരിക്കാം. ശരീരത്തിന്റെ 'സ്‌ട്രെസ് ഹോര്‍മോണ്‍' എന്ന് വിളിക്കപ്പെടുന്ന കോര്‍ട്ടിസോള്‍ അതിരാവിലെ അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും.

കോര്‍ട്ടിസോള്‍ ദിവസം മുഴുവനുമുള്ള നിങ്ങളുടെ ഊര്‍ജ്ജ നിലകളും സമ്മര്‍ദ്ദ നിലകളും നിര്‍ണയിക്കുന്നു. അതിനാല്‍, നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ കാപ്പി കുടിക്കരുത്. കാരണം ഈ സമയം കോര്‍ട്ടിസോളിന്റെ പ്രവര്‍ത്തനം നിങ്ങളെ ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കും. എന്നാല്‍ നിങ്ങളുടെ കോര്‍ട്ടിസോള്‍ കുറയാന്‍ തുടങ്ങുകയും നിങ്ങള്‍ക്ക് മന്ദത അനുഭവപ്പെടുകയും ചെയ്തുകഴിഞ്ഞാല്‍ കാപ്പി കുടിക്കാം.

അതായത് എട്ട് മണിക്ക് ഉണരുന്ന ഒരാള്‍ക്ക് 9-9:30 ന് ശേഷം കാപ്പി കുടിക്കാം. ഉച്ചയ്ക്ക് ഏകദേശം, 1 3 വരെ, നിങ്ങള്‍ക്ക് ഉച്ചഭക്ഷണത്തിന് ശേഷമുള്ള അലസത അനുഭവപ്പെടാം. എനര്‍ജി ഡിപ്പ് അനുഭവപ്പെടുമ്പോള്‍ കാപ്പി കുടിക്കാവുന്നതാണ്. എന്നാല്‍ മിതമായി അളവിലായിരിക്കണം. അര കപ്പ് കാപ്പി ഈ സമയത്ത് കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. വൈകീട്ട് കാപ്പി കുടിക്കുമ്പോഴും ഇതേ അളവില്‍ തന്നെ കുടിക്കുക.

കാരണം ഉച്ചതിരിഞ്ഞാല്‍ നിങ്ങളുടെ ഉറക്ക ചക്രത്തോട് അടുക്കുകയായി. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒരു വലിയ കപ്പില്‍ കാപ്പി കുടിക്കുന്നത് രാത്രിയിലെ ഉറക്കം കെടുത്തിയേക്കാം. വൈകുന്നേരങ്ങളില്‍ കാപ്പി ഒഴിവാക്കുന്നതും നല്ലതാണ്. വര്‍ക്ക് ഔട്ട് ചെയ്യുന്നവരാണെങ്കില്‍ കാപ്പി കുടിക്കുന്നതിന് മറ്റൊരു രീതിയാണ് പിന്തുടരേണ്ടത്. നിങ്ങളുടെ ഫിറ്റ്നസ് സെഷന്‍ ആരംഭിക്കുന്നതിന് 30 മുതല്‍ 60 മിനിറ്റ് വരെ പ്രീ-വര്‍ക്കൗട്ടായി കാപ്പി കുടിക്കാം.

നിങ്ങള്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുകയും രാവിലെ 8 മണിക്ക് ഉറങ്ങുകയും ചെയ്യുന്ന ആളാണെങ്കില്‍ രാത്രി 9 മണിക്ക് ഒരു കപ്പ് കാപ്പി കുടിച്ച് ജോലി ചെയ്യുക. രാവിലെ 7 മണിക്ക് ഉറക്കമുണര്‍ന്ന് ജോലിക്ക് പോകുന്ന ഒരു സാധാരണ ജീവിതശൈലിയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ഉണര്‍ന്ന് കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് കാപ്പി കുടിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+