വെറുംവയറ്റില്‍ കറിവേപ്പില വെള്ളം കുടിച്ച് നോക്കൂ; തടി കുറയും... മുടി കൂടും..!
ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പ്. കറിവേപ്പില ഉയര്‍ന്ന പോഷക ഗുണമുള്ളതും വിഭവങ്ങളുടെ സ്വാദ് വര്‍ധിപ്പിക്കുന്നതിനും പേര് കേട്ടതുമാണ്. കറിവേപ്പില കേവലം കറികള്‍ക്ക് രുചി കൂട്ടാന്‍ മാത്രം ചേര്‍ക്കുന്ന ഒരു ചേരുവയല്ല. നിരവധി ഔഷധ ഗുണങ്ങളാണ് കറിവേപ്പിലെ പ്രദാനം ചെയ്യുന്നത്. കറിയിലും വിഭവങ്ങളിലും ചേര്‍ക്കുന്നതിന് പുറമെ എല്ലാ ദിവസവും രാവിലെ കറിവേപ്പില വെള്ളം കുടിക്കുന്നത് ഒന്നിലധികം ആരോഗ്യ ഗുണങ്ങളാണ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
കറിവേപ്പിലയില്‍ ദഹന എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേടും വയറിലെ അസ്വസ്ഥതയും തടയുന്നു. കറിവേപ്പില വെള്ളം കുടിക്കുന്നത് മലവിസര്‍ജ്ജനം ക്രമീകരിക്കാന്‍ സഹായിക്കുന്നു. കൊഴുപ്പ് കുറയ്ക്കാന്‍ കറിവേപ്പില സഹായിക്കുന്നു. അവയില്‍ ബയോ ആക്റ്റീവ് സംയുക്തങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും പൂര്‍ണ്ണത അനുഭവപ്പെടുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസിലേക്ക് വിഘടിപ്പിക്കുന്നത് മന്ദഗതിയിലാക്കാന്‍ കറിവേപ്പിലയ്ക്ക് കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കറിവേപ്പില വെള്ളം കുടിക്കുന്നത് ചുമയും ജലദോഷവും മാറ്റാന്‍ സഹായിക്കും. മൂക്കിലെ അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഈ ഇലകളില്‍ അടങ്ങിയിട്ടുണ്ട്.
കറിവേപ്പിലയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നു. കറിവേപ്പില വെള്ളത്തില്‍ ബീറ്റാ കരോട്ടിന്‍, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. കറിവേപ്പിലയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്നു.
കറിവേപ്പില വെള്ളം കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കുകയും ഇരുമ്പിന്റെ അപര്യാപ്തത കുറയ്ക്കുകയും ചെയ്യുന്നു. എല്‍ ഡി എല്‍, ( മോശം കൊളസ്ട്രോള്‍ അളവ് ) കുറയ്ക്കാന്‍ സഹായിക്കുന്ന അവശ്യ വിറ്റാമിനുകള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിച്ച് നിര്‍ത്തുന്നു. കറിവേപ്പില വെള്ളം എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
കറിവേപ്പിലയുടെ 2 - 4 തണ്ടുകള്‍ കഴുകി എടുക്ക. ഒരു ചീനച്ചട്ടിയില്‍ 4 കപ്പ് വെള്ളം തിളപ്പിക്കുക. ഇലകള്‍ ചേര്‍ത്ത് കുറച്ച് നേരം വെക്കുക. ഇലകളിലെ നീര് നന്നായി വെള്ളത്തില്‍ ഇറങ്ങി ക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക. ഇല അരിച്ചെടുത്ത് ഈ വെള്ളം ചൂടോടെ കുടിക്കുക.












Click it and Unblock the Notifications