എന്നും ഒരു ഗ്ലാസ് ചെറുചൂടുള്ള ഉപ്പുവെള്ളം കുടിച്ച് നോക്കൂ; ഗുണങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ് എന്ന് എല്ലാവര്ക്കും അറിയാമല്ലോ. എന്നും നിശ്ചിത അളവില്‍ വെള്ളം ഒരാള്‍ കുടിക്കണം എന്നാണ് പറയുന്നത്. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ആരംഭിക്കുന്നതും നല്ലതാണ്. തൊണ്ടവേദനയുള്ളപ്പോള്‍ ചെറുചൂടുള്ള ഉപ്പുവെള്ളം കൊള്ളുന്നത് വളരെ പണ്ട് തൊട്ടെ ഉള്ള നമ്മുടെ ശീലങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഉപ്പുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ.
ശരീരത്തിലെ ശരിയായ ദ്രാവക പ്രവര്‍ത്തനവും ഇലക്ട്രോലൈറ്റിന്റെ അളവും നിലനിര്‍ത്താന്‍ നമുക്കെല്ലാവര്‍ക്കും ചെറിയ അളവില്‍ സോഡിയം അല്ലെങ്കില്‍ ഉപ്പ് ആവശ്യമാണ്. അതിനാല്‍, വെള്ളത്തില്‍ ഉപ്പ് കലര്‍ത്തി കുടിക്കുന്നത് ജലാംശം, ഇലക്ട്രോലൈറ്റ് ബാലന്‍സ്, ദഹനം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഉപ്പുവെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കും.

ചെറുചൂടുള്ള ഉപ്പുവെള്ളം ദിവസവും കുടിക്കുന്നത് കൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. ഏത് രൂപത്തിലും വെള്ളം കുടിക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ ഉപ്പ് വെള്ളം ശരിയായ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. മനുഷ്യശരീരത്തിന് നന്നായി പ്രവര്‍ത്തിക്കാന്‍ സോഡിയം, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോലൈറ്റുകളുടെ കൃത്യമായ ബാലന്‍സ് ആവശ്യമാണ്.
അതിനാല്‍ നിങ്ങള്‍ ഉപ്പുവെള്ളം മിതമായ അളവില്‍ ഉപയോഗിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങളിലോ ചൂടുള്ള സാഹചര്യങ്ങളിലോ അസുഖത്തിലോ നഷ്ടപ്പെടുന്ന ഈ അവശ്യ ഇലക്ട്രോലൈറ്റുകള്‍ തിരികെയെത്തിക്കാന്‍ സഹായിക്കും. ഉപ്പുവെള്ളം കുടിച്ചാല്‍ നിങ്ങളുടെ പേശികളും ഞരമ്പുകളും ശരീര സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. മിതമായ അളവില്‍ കഴിക്കുമ്പോള്‍, ഉപ്പ് വെള്ളം മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും.
2010-ല്‍ ജേര്‍ണല്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് കോംപ്ലിമെന്ററി മെഡിസിനില്‍ നടത്തിയ ഒരു പഠനത്തില്‍ ഉപ്പുവെള്ളം മലവിസര്‍ജ്ജനത്തിന് സഹായിക്കുമെന്ന് കാണിച്ചു. ഇത് ദഹന ദ്രാവകങ്ങളുടെ സ്രവണം വര്‍ധിപ്പിക്കും. ഇത് പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുകയും ചെയ്യും. ആമാശയത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ദഹനത്തിന് ഇത് ആവശ്യമാണ്.
ഉപ്പുവെള്ളം കുടിക്കുന്നതിന് വിഷാംശം പുറംതള്ളാനും സഹായിക്കും. ഇത് വിയര്‍പ്പിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷ സംയുക്തങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. ഉപ്പുവെള്ളത്തിന് വൃക്കകളെയും കരളിനെയും സജീവമാക്കാന്‍ കഴിയും. ഇത് മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തും. ഉപ്പുവെള്ളത്തിന് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും.
മുഖക്കുരു, സോറിയാസിസ്, എക്സിമ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും ഉപ്പുവെള്ളം നല്ലതാണ്. ഉപ്പുവെള്ളം മിതമായ അളവില്‍ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ പരോക്ഷമായി സഹായിക്കും. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും വിഷവസ്തുക്കളും മാലിന്യങ്ങളും ഇല്ലാതാക്കാനും സഹായിക്കും. ഇതുവഴി ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സാധിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications