ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണോ, ചീത്തയാണോ? അറിഞ്ഞിരിക്കണം ഇക്കാര്യം
നമ്മള്‍ക്ക് എല്ലാവര്‍ക്കും സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങളില്‍ മുന്‍പന്തിയിലാണ് വാഴപ്പഴം. എപ്പോള്‍ വേണമെങ്കിലും എവിടെയും ആസ്വദിക്കാന്‍ കഴിയുന്ന, ചിലരെങ്കിലും യാത്രയ്ക്കിടയില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒന്നാണ് വാഴപ്പഴം. എന്നിരുന്നാലും പഴവുമായി ബന്ധപ്പെട്ടുള്ള ചില മിഥ്യകള്‍ ഇത് ഉപേക്ഷിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. അതിനാല്‍ തന്നെ ചിലരുടെ 'വെറുക്കപ്പെട്ട' പഴവുമാണ് വാഴപ്പഴം.
എന്നാല്‍ ഈ പഴം പൂര്‍ണമായി ഉപേക്ഷിക്കുന്നത് നിങ്ങളുടെ തലച്ചോറിനും ശരീരത്തിനും ആവശ്യമായ സുപ്രധാന പോഷകങ്ങളില്‍ നിന്ന് നിങ്ങളെ അകറ്റിനിര്‍ത്തിയേക്കാം. എന്തുകൊണ്ട് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ വാഴപ്പഴം ചേര്‍ക്കണം എന്നാണോ ആലോചിക്കുന്നത്? അതിലേക്ക് സഹായിക്കുന്ന ചില കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ദിവസവും വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ പോഷകാഹാരം നല്‍കുകയും നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. കാരണം, നേന്ത്രപ്പഴം പൊട്ടാസ്യം പോലുള്ള പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇത് രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
കൂടാതെ ഈ പഴത്തിലെ വിറ്റാമിന്‍ ബി 6 ന്റെ സാന്നിധ്യം സമ്മര്‍ദ്ദം കുറയ്ക്കാനും ഉത്കണ്ഠ ഒഴിവാക്കാനും ന്യൂറോ ട്രാന്‍സ്മിറ്റര്‍ സിന്തസിസ് നിയന്ത്രിക്കുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന സെറോടോണിന്‍, നോര്‍പിനെഫ്രിന്‍ തുടങ്ങിയ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ സമന്വയത്തിലും നല്ല ഉറക്കം ഉറപ്പാക്കുന്ന മെലറ്റോണിനിലും വാഴപ്പഴത്തില്‍ ഉള്‍പ്പെടുന്നു.
വാഴപ്പഴം ദിവസവും കഴിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം, ആസിഡ് റിഫ്‌ലക്‌സ് എന്നിവ കുറയ്ക്കാനും സഹായിക്കും. വാഴപ്പഴത്തിലെ പ്രോബയോട്ടിക് നാരുകള്‍ കുടലിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കും. ഇത് ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പ്രോത്സാഹിപ്പിക്കുന്നു. സന്തുലിതമായ ഒരു ഗട്ട് മൈക്രോബയോം രോഗപ്രതിരോധ പ്രവര്‍ത്തനവും മാനസിക ക്ഷേമവും ഉള്‍പ്പെടെ ആരോഗ്യത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നേന്ത്രപ്പഴത്തിന് സ്വാഭാവിക ആന്റാസിഡ് ഗുണങ്ങളുണ്ട്. ഇത് നെഞ്ചെരിച്ചില്‍ ലഘൂകരിക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന സ്റ്റിറോളുകള്‍ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. വ്യായാമത്തിന് ശേഷമുള്ള ലഘുഭക്ഷണമായി വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. നേന്ത്രപ്പഴത്തില്‍ ചെറിയ അളവില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.
ആരോഗ്യമുള്ള കണ്ണുകള്‍ നിലനിര്‍ത്തുന്നതിനും കാഴ്ചയെ പിന്തുണയ്ക്കുന്നതിനും ആവശ്യമായ പോഷകമാണിത്. മറ്റ് ചില പഴങ്ങളെപ്പോലെ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടില്ലെങ്കിലും നേന്ത്രപ്പഴം ഇപ്പോഴും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സംഭാവന ചെയ്യുന്നു. വാഴപ്പഴത്തിലെ വിറ്റാമിന്‍ സിയുടെ അളവ് സിട്രസ് പഴങ്ങളേക്കാള്‍ ഉയര്‍ന്നതല്ല.
പക്ഷേ ഇത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കാര്യമായ സംഭാവന നല്‍കുന്നു. വിറ്റാമിന്‍ സി കൊളാജന്‍ സമന്വയത്തിനും ചര്‍മ്മത്തിന്റെ ഇലാസ്തികത പ്രോത്സാഹിപ്പിക്കുന്നതിനും വാര്‍ധക്യത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനും അത്യന്താപേക്ഷിതമാണ്.












Click it and Unblock the Notifications