Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറയും, ചര്‍മ്മം വെട്ടിത്തിളങ്ങും... തീര്‍ന്നില്ല; കേട്ടോ കരിഞ്ചീരകത്തിന്റെ ഒരു ശക്തി..!

സുഗന്ധവ്യഞ്ജനങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ നാട്. ഔഷധഗുണങ്ങള്‍ ഉള്ളതിനാല്‍ തന്നെ രോഗപ്രതിരോധത്തിനും ഇവയുടെ സ്വാധീനം പറഞ്ഞറിയിക്കാനാവാത്തതാണ്. നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അത്തരം ഒരു സുഗന്ധവ്യഞ്ജനമാണ് കരിഞ്ചീരകം. ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ തൈറോയിഡിനെതിരെ പോരാടുന്നത് വരെ കരിഞ്ചീരകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

നിഗെല്ല സീഡ്‌സ് എന്നും അറിയപ്പെടുന്ന കരിഞ്ചീരകം വിഭവങ്ങള്‍ക്ക് സ്വാദും നല്‍കുന്നു. വിറ്റാമിനുകള്‍, ഫൈബര്‍, അമിനോ ആസിഡുകള്‍, പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി പോഷകങ്ങളുടെ ഗുണം ഇതില്‍ നിറഞ്ഞിരിക്കുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഏറെ അത്യന്താപേക്ഷിതമാണ്. കരിഞ്ചീരകത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

Health Care

മണ്‍സൂണ്‍ കാലത്തെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ് കരിഞ്ചീരകം. സോറിയാസിസ് അല്ലെങ്കില്‍ മുഖക്കുരു ഉണ്ടെങ്കില്‍ കരിഞ്ചീരകം നിങ്ങളെ സഹായിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി പാരാസൈറ്റിക് പ്രോപ്പര്‍ട്ടികള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഈ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കെതിരെ ഇത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.

ദിവസവും ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുകയും വ്യായാമം ചെയ്യുകയും ചെയ്യുക എന്നതാണ് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതിനാല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നത് സ്വാഭാവികമാണ്. കരിഞ്ചീരകം അത്തരത്തിലൊന്നാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന സജീവ ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മെറ്റബോളിസത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ നിര്‍മ്മിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരു എന്‍ഡോക്രൈന്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഹൈപ്പോതൈറോയിഡിസത്തിലേക്കോ ഹൈപ്പര്‍തൈറോയിഡിസത്തിലേക്കോ നയിക്കുന്നു.

നിങ്ങളുടെ ഭക്ഷണത്തില്‍ കരിഞ്ചീരകം ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡ് നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും. ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗങ്ങള്‍ തുടങ്ങിയവ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. ആരോഗ്യകരമായ ഭക്ഷണക്രമം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് പ്രധാനമാണ്.

നിങ്ങളുടെ ഭക്ഷണത്തില്‍ കരിഞ്ചീരകം ചേര്‍ക്കുന്നത് ഇതിന് സഹായിച്ചേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കരിഞ്ചീരകം സഹായിക്കും. ഗ്യാസ്ട്രിക് പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനെ നേരിടാന്‍ കരിഞ്ചീരകം സഹായിക്കും. ആമാശയത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനും ഇവ ഫലപ്രദമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+