ഈ ഭക്ഷണം കഴിച്ച ശേഷം ഉടന്‍ വെള്ളം കുടിക്കല്ലേ..! പണികിട്ടും, ഇക്കാര്യം അറിഞ്ഞിരിക്കണം
വെള്ളം കുടിക്കുക എന്നത് ഏതൊരാളും ചെയ്യേണ്ട പ്രക്രിയയാണ്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താനായില്ലെങ്കില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. അതിനാല്‍ ആരോഗ്യമുള്ള ഒരാള്‍ പ്രതിദിനം എട്ട്- പത്ത് ഗ്ലാസ് വെള്ളമെങ്കിലും മിനിമം കുടിച്ചിരിക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെള്ളം കുടിയിലെ അനാരോഗ്യകരമായ ശീലങ്ങള്‍ ചിലപ്പോള്‍ വിപരീത ഫലം തന്നേക്കാം.
ഭക്ഷണം കഴിക്കുമ്പോള്‍ അതിനൊപ്പം വെള്ളം കുടിക്കുന്നവരാണ് പലരും. ചിലര്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷമായിരിക്കും വെള്ളം കുടിക്കുക. പൊതുവെ ഭൂരിഭാഗം പേരും ഈ രണ്ട് തരത്തിലായിരിക്കും ഭക്ഷണ സമയത്തെ വെള്ളം കുടിക്കല്‍ പ്രക്രിയ ചെയ്യുന്നത്. എന്നാല്‍ എല്ലാ തരത്തിലുള്ള ഭക്ഷണത്തിനൊപ്പവും ഇത് ചെയ്യുന്നത് നല്ലതല്ല എന്നാണ് പറയപ്പെടുന്നത്.

ചില ഭക്ഷണങ്ങള്‍ക്കൊപ്പം ഈ ശീലം പിന്തുടരുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കിയേക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഇത് ഭക്ഷ്യവിഷബാധയ്ക്കും കാരണമായേക്കാം. അതിനാല്‍ ഇക്കാര്യത്തില്‍ നമ്മള്‍ കാണിക്കുന്ന അലസത മാറ്റി വെക്കേണ്ടതുണ്ട്. വെള്ളത്തിനൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ട ചില സാധാരണ ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.
വളരെ എരിവുള്ള ഭക്ഷണങ്ങള്‍ കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് പൊതുവെ എല്ലാവരും ചെയ്യുന്നതാണ്. എരിവ് കൂടുമ്പോള്‍ അത് കുറയ്ക്കാന്‍ വെള്ളം കുടിക്കുകയാണ് എല്ലാവരും ആദ്യം ചെയ്യുന്ന മാര്‍ഗം. എന്നാല്‍ നല്ല സ്‌പൈസി ആയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വായ്ക്ക് ചുറ്റും ചൂട് പരത്തുകയും കത്തുന്ന സംവേദനം വര്‍ധിപ്പിക്കുകയും ചെയ്യും.
ഇത് പെട്ടെന്നുള്ള വയറിളക്കത്തിനും അസ്വസ്ഥതയ്ക്കും ഇടയാക്കും. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിച്ച ശേഷം വെള്ളം കുടിക്കുന്നതും നല്ല ശീലമല്ല. ഇത് അമിതഭാരവും വീര്‍ത്ത വയറും അനുഭവപ്പെടാന്‍ കാരണമാകും. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ച ഉടന്‍ തന്നെ വലിയ അളവില്‍ വെള്ളം കുടിക്കുന്നത് മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമായേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഭക്ഷണത്തിന് ശേഷം കാര്‍ബണേറ്റഡ് വെള്ളമോ സോഡയോ കുടിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന സാഹചര്യത്തില്‍. ഇത് ചില വ്യക്തികള്‍ക്ക് വയറു വീര്‍ക്കുന്നതിനും ഗ്യാസിനും ഇടയാക്കും. കാര്‍ബണേഷന്‍ പൂര്‍ണ്ണത അനുഭവപ്പെടുന്നതിന് കാരണമാകുകയും ദഹനത്തെ പ്രതികൂലമായി ബാധിക്കാനിടയാക്കുകയും ചെയ്യും.
വലിയ അളവില്‍ ഭക്ഷണം കഴിച്ചയുടനെ ധാരാളം വെള്ളം കുടിക്കുന്നത് പൂര്‍ണ്ണതയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. അതിനാല്‍ ഭക്ഷണത്തിലുടനീളം ചെറിയ അളവില്‍ വെള്ളം കുടിക്കാന്‍ സാധാരണയായി ശുപാര്‍ശ ചെയ്യപ്പെടുന്നു. എന്നാല്‍ ഉടന്‍ തന്നെ അമിതമായ അളവില്‍ കുടിക്കുന്നത് ദോഷം ചെയ്യും എന്ന് സാരം.












Click it and Unblock the Notifications