പപ്പായക്കൊപ്പം തൈര് കഴിക്കാമോ? ഉറപ്പായും ഒഴിവാക്കേണ്ടത് ഈ ഭക്ഷണങ്ങള്‍
അനേകം ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട ഏറ്റവും പോഷക ഗുണമുള്ള പഴങ്ങളില്‍ ഒന്നാണ് പപ്പായ. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം ചേര്‍ത്താല്‍ ആരോഗ്യത്തെ സമ്പന്നമാക്കുന്ന ഈ പഴം അപകടകാരിയായി മാറുമെന്ന് നിങ്ങള്‍ക്കറിയാമോ. വെറുതെ പറയുന്നതല്ല, ചില ഭക്ഷണ പാനീയങ്ങള്‍ക്കൊപ്പം പപ്പായ കഴിക്കുന്നത് അലര്‍ജിക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചില സന്ദര്‍ഭങ്ങളില്‍ ഇത് മാരകമായി തീരാന്‍ വരാന്‍ സാധ്യതയുണ്ട്. പപ്പായയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. പപ്പെയ്ന്‍ എന്നറിയപ്പെടുന്ന സജീവ എന്‍സൈമും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വര്‍ധിപ്പിക്കുന്നതിനും മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുന്നതിനും മികച്ച പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

എന്നിരുന്നാലും പാപ്പെയ്‌നിലെ ലാറ്റക്സിന്റെ സാന്നിധ്യം ലാറ്റക്സ് അലര്‍ജിയുമായി ഇടപെടുന്നവരില്‍ കടുത്ത അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല, സാധാരണ ഭക്ഷണങ്ങളുമായി പപ്പായ സംയോജിപ്പിക്കുന്നത് അസ്വസ്ഥതയ്ക്കും വയറിളക്കത്തിനും ഇടയാക്കും. കൂടാതെ ഗര്‍ഭിണികളായ സ്ത്രീകളില്‍ ഇത് ഗര്‍ഭ പിണ്ഡത്തെ പോലും ബാധിക്കും എന്ന് പറയപ്പെടുന്നു.
ഗര്‍ഭിണികള്‍ പച്ച പപ്പായ കഴിക്കുന്നത് ഒഴിവാക്കണം എന്ന് പലരും നിര്‍ദേശിക്കാറുണ്ട്. കാരണം അതില്‍ ലാറ്റക്‌സിന്റെ ഉയര്‍ന്ന സാന്ദ്രത അടങ്ങിയിരിക്കുന്നു. ഇത് സങ്കോചങ്ങളെ ഉത്തേജിപ്പിക്കുകയും ഗര്‍ഭ പിണ്ഡത്തെ ബാധിക്കുകയും ചെയ്യും. ചില മരുന്നുകളോടൊപ്പം പപ്പായ കഴിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകള്‍ അല്ലെങ്കില്‍ ആന്റി പ്ലേറ്റ്ലെറ്റ് മരുന്നുകള്‍.
ഇത്തരം മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ വലിയ അളവില്‍ പപ്പായ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിച്ച് നിര്‍ദേശങ്ങള്‍ തേടുക. കാരണം അതില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇത് ഈ മരുന്നുകളെ തടസപ്പെടുത്തും. പപ്പായയിലെ പപ്പെയ്ന്‍ ചില പ്രോട്ടീനുകളുടെ ദഹനത്തെ തടസ്സപ്പെടുത്തിയേക്കാം. മാംസം പോലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളുമായി പപ്പായ ചേര്‍ക്കുന്നത് ഒഴിവാക്കുക.
കാരണം ഇത് ചില വ്യക്തികള്‍ക്ക് ദഹനക്കേടിലേക്ക് നയിച്ചേക്കാം. പാലിന് സമാനമായി, തൈരും പപ്പായയും കൂടിച്ചേര്‍ന്നാല്‍ ദഹനസംബന്ധമായ അസ്വസ്ഥതകളും ഉണ്ടാകാം. അതിനാല്‍ അവ പ്രത്യേകം കഴിക്കുന്നതാണ് നല്ലത്. കൊഴുപ്പ് കുറഞ്ഞ പഴമാണ് പപ്പായ. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് ഒപ്പം ഇത് കഴിക്കുന്നത് ചിലര്‍ക്ക് ദഹനക്കേടിലേക്ക് നയിച്ചേക്കാം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications