ജിമ്മില്‍ പോകുന്നതിന് മുന്‍പ് ഇവ കഴിക്കല്ലേ..! മുട്ടന്‍ പണികിട്ടും, ഇക്കാര്യം ശ്രദ്ധിക്കണം
ശരീരം സംരക്ഷിക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനുമായി ജിമ്മില്‍ പോകുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ നിങ്ങളുടെ ജിം സെഷനുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാന്‍, മികച്ച ഫലങ്ങള്‍ക്കായി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഫിറ്റ്‌നസ് ഭ്രാന്തന്മാര്‍ അവരുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു.
അതിനാല്‍ തന്നെ ദിവസം മുഴുവനും അവര്‍ കഴിക്കുന്ന ഭക്ഷണം അവര്‍ പരിശോധിക്കുന്നു. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ വ്യായാമത്തെ തടസപ്പെടുത്തുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ ജിം സെഷനുകള്‍ക്ക് മുമ്പ് നിങ്ങള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

പലരും ജിമ്മില്‍ പോകുന്നതിന് മുന്‍പ് പ്രോട്ടീന്‍ ബാറുകള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യപരമായ ഓപ്ഷനല്ല. പലപ്പോഴും പ്രോട്ടീന്‍ ബാറുകളില്‍ ധാരാളം പഞ്ചസാര അടങ്ങിയിരിക്കാം. ഇത് ശരീരം വേഗത്തില്‍ വിയര്‍ക്കുന്നതിനും ഉഷ്ണം അനുഭവപ്പെടുന്നതിനും കാരണമായേക്കാം. നമ്മുടെ ശരീരത്തിന് നല്ല അളവില്‍ നാരുകള്‍ ആവശ്യമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല.
എന്നാല്‍ ഒരിക്കലും അത് വ്യായാമത്തിന് മുന്‍പാകരുത്. ബ്രോക്കോളി, ബ്രസ്സല്‍സ്, കോളിഫ്‌ലവര്‍ പോലുള്ള നാരുകള്‍ കൂടുതലുള്ള ചില പച്ചക്കറികള്‍ ദഹിക്കാന്‍ പ്രയാസമാണ്. മാത്രമല്ല അവ വ്യായാമം അസ്വസ്ഥമാക്കുകയും ചെയ്യും. അതിനാല്‍ വ്യായാമത്തിന് മുന്‍പ് ഈ പച്ചക്കറികള്‍ കഴിക്കാന്‍ പാടില്ല. അമിതമായ അളവില്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ശരീരത്തിന് അനാരോഗ്യകരമാണ്.
ഇതും നിങ്ങളുടെ ജിം സെഷന്‍ ബുദ്ധിമുട്ടാക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ വളരെയധികം പൂരിത കൊഴുപ്പുകള്‍ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ രക്തത്തില്‍ മോശം എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നതിന് ഇടയാക്കും. ഇത് ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും സാധ്യത വര്‍ധിപ്പിക്കും. പ്രോട്ടീന്‍ ബാറുകള്‍ പോലെ തൈരും ജിമ്മിന് മുന്‍പ് പലരും കഴിക്കാറുണ്ട്. എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന തൈരില്‍ പഞ്ചസാരയും കൊഴുപ്പും ഉയര്‍ന്നതാണ്.
ഇവ രണ്ടും നിങ്ങളുടെ വ്യായാമത്തിന് നല്ലതല്ല. വ്യായാമത്തിന് മുമ്പ് സ്മൂത്തികള്‍ കഴിക്കുന്നത് പലര്‍ക്കും ഇഷ്ടപ്പെട്ടേക്കാം. എന്നാല്‍ ചില സ്മൂത്തികളില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ജിമ്മില്‍ പോകുന്നതിന് മുമ്പ് പഞ്ചസാര കലര്‍ന്ന സ്മൂത്തികള്‍ കുടിക്കുന്നത് ഒഴിവാക്കുക. സ്മൂത്തികള്‍ പോലെ എനര്‍ജി ഡ്രിങ്കും ഒഴിവാക്കേണ്ട ഒന്നാണ്. അവ നിങ്ങളെ അസ്വസ്ഥരാക്കുകയും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയും ചെയ്‌തേക്കാം.












Click it and Unblock the Notifications