Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണുമ്പോള്‍ കുഞ്ഞന്‍, ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല; അണ്ടിപരിപ്പ് ആളൊരു കില്ലാടി തന്നെ!!

ഏവര്‍ക്കും ഏറെ പ്രിയപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് അണ്ടിപരിപ്പ്. വിവിധ വിഭവങ്ങൡ രുചി കൂട്ടാന്‍ നമ്മള്‍ അണ്ടിപരിപ്പ് കഴിക്കാറുണ്ട്. അതല്ലാതെ ഒറ്റക്ക് അണ്ടിപരിപ്പ് കഴിക്കുന്നവരും വിരളമല്ല. ഏറെ പോഷകഗുണങ്ങള്‍ ഉള്ള അണ്ടിപരിപ്പുകള്‍ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ദൈനംദിന ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച ഒന്നാണിത്. എന്തൊക്കെയാണ് അണ്ടിപരിപ്പിന്റെ ആരോഗ്യഗുണങ്ങള്‍ എന്ന് നോക്കാം.

കശുവണ്ടിയില്‍ കൊഴുപ്പും കൊളസ്‌ട്രോളും കുറവാണ് എന്നതിനാല്‍ തന്നെ ഇത് ഹൃദയ സൗഹൃദമായ ഭക്ഷണമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളും മഗ്‌നീഷ്യം, പൊട്ടാസ്യം, എല്‍-അര്‍ജിനൈന്‍ തുടങ്ങിയ ധാതുക്കളും ധാരാളം അണ്ടിപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ വളര്‍ച്ചയ്ക്കും നിയന്ത്രണത്തിനും സഹായിക്കുന്ന പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന സിങ്കിനാല്‍ സമ്പന്നമാണ് ഇവ.

Cashew

അണ്ടിപരിപ്പില്‍ ടോക്കോഫെറോള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനും കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. കശുവണ്ടിയില്‍ ചെമ്പ്, മഗ്‌നീഷ്യം, ഇരുമ്പ്, സെലിനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

വിവിധ പഠനങ്ങള്‍ പ്രകാരം കശുവണ്ടിയില്‍ പ്രോട്ടീനും മഗ്‌നീഷ്യം, കോപ്പര്‍ തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. വലിയ അളവില്‍ കലോറിയുണ്ടെങ്കിലും മിതമായ അളവില്‍ കഴിക്കുമ്പോള്‍ അവ നിങ്ങളുടെ വിശപ്പിനെ തൃപ്തിപ്പെടുത്തുകയും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയുടെ സംയോജനം ഭക്ഷണത്തോടുള്ള ആസക്തി കുറച്ച് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളെ ചെറുക്കുന്നത് എളുപ്പമാക്കും

കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന അനാകാര്‍ഡിക് ആസിഡ്, കാര്‍ഡനോള്‍, കാര്‍ഡോളുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റ് സംയുക്തങ്ങളാല്‍ സമ്പുഷ്ടമാണ് കശുവണ്ടി. കശുവണ്ടിയുടെ ദീര്‍ഘകാല ഉപഭോഗം ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും എന്ന് ചില പഠനങ്ങള്‍ പറയുന്നു.

അണ്ടിപരിപ്പിലെ മഗ്നീഷ്യം ജൈവ രാസപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഒപ്പം ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണച്ച് ഊര്‍ജ്ജ ഉല്‍പാദനവും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തും. മതിയായ അളവില്‍ മഗ്നീഷ്യം ശരീരത്തില്‍ എത്തുന്നത് ഭാരം കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമതയ്ക്കും സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അണ്ടിപരിപ്പില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+