ഓറഞ്ച് കഴിക്കുമ്പോള്‍ കുരു കളയല്ലേ..! നിങ്ങള്‍ക്കറിയാത്ത ആറ് ഗുണങ്ങള്‍ ഇതാ
മധുരമുള്ള സ്വാദും ചെറുതായി അസിഡിറ്റി ഉള്ള ഘടനയും കൊണ്ട് എല്ലാവര്‍ക്കും ഏറെ പ്രിയങ്കരമായ പഴമാണ് ഓറഞ്ച്. വിപണികളില്‍ സുലഭമായി ലഭിക്കുന്ന ഓറഞ്ച് കഴിക്കാനും ജ്യൂസാക്കി കുടിക്കാനും ഉത്തമമാണ്. എന്നിരുന്നാലും ഓറഞ്ച് ഉപയോഗിക്കുന്നതിന് മുമ്പ് മിക്ക ആളുകളും അതിന്റെ വിത്തുകള്‍ നീക്കം ചെയ്യാറാണ് പതിവ്. ഇതിന്റെ കയ്‌പേറിയ രുചിയാണ് ഇതിന് കാരണം.
എന്നാല്‍ ഓറഞ്ചിനെപ്പോലെ തന്നെ ഓറഞ്ച് വിത്തുകളും ചില സുപ്രധാന ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നത് പലര്‍ക്കും അറിയില്ല. അത് പ്രതിരോധശേഷിയും ഊര്‍ജ്ജ നിലയും വര്‍ധിപ്പിക്കുന്നു. ഓറഞ്ച് വിത്തുകള്‍ വിഷരഹിതമാണ്, അതിനാല്‍ കഴിക്കുന്നത് തികച്ചും സുരക്ഷിതമാണ്. ആരോഗ്യപരമായ കാരണങ്ങള്‍ക്കപ്പുറം, ഈ വിത്തുകള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ക്ലീനിംഗ് ഏജന്റുകളായും ഉപയോഗിക്കാം.

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഫുഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച 2016-ലെ ലേഖനമനുസരിച്ച് ഓറഞ്ച് വിത്തുകള്‍ കാല്‍സ്യത്തിന്റെ ശക്തമായ ഉറവിടമാണ്. അതിനാല്‍, കുട്ടികളിലും ഗര്‍ഭിണികളിലും എല്ലുകളുടെ വളര്‍ച്ചയും വികാസവും വര്‍ധിപ്പിക്കാന്‍ അവ സഹായിക്കുന്നു. ഓറഞ്ചില്‍ നിന്ന് ലഭിക്കുന്ന കാല്‍സ്യം വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ക്യാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതായി കണ്ടെത്തിയ വിറ്റാമിന്‍ സി പോലുള്ള അവശ്യ പോഷകങ്ങള്‍ ഓറഞ്ച് വിത്തുകളില്‍ നിറഞ്ഞിരിക്കുന്നു, അങ്ങനെ, വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഈ വിത്തുകള്‍ സിങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ്. ഇവ രണ്ടും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശേഷിക്ക് പേരുകേട്ടതാണ്.
ഓറഞ്ച് വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന കാല്‍സ്യം, ഇരുമ്പ് എന്നിവയുടെ ഉള്ളടക്കം ആരോഗ്യകരമായ രക്തചംക്രമണവും രക്തപ്രവാഹവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. തല്‍ഫലമായി, ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന അനീമിയ പോലുള്ള രക്ത സംബന്ധമായ അസുഖങ്ങള്‍ ഗണ്യമായി കുറയുന്നു. അതിനാല്‍ ഓറഞ്ച് വിത്തുകള്‍ കഴിക്കുന്നത് സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും പ്രയോജനകരമാണ്.
ഓറഞ്ച് വിത്തുകളില്‍ ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യകോശങ്ങളെ കൂടുതല്‍ കാലം ഊര്‍ജ്ജത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓറഞ്ച് വിത്തുകളില്‍ പാല്‍മിറ്റിക് ആസിഡും ഒലിക് ആസിഡും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും പ്രകൃതിദത്ത ഊര്‍ജ്ജ ബൂസ്റ്ററുകള്‍ എന്ന് അറിയപ്പെടുന്നു. ഓറഞ്ച് വിത്തുകളില്‍ നിന്ന് ലഭിക്കുന്ന അവശ്യ എണ്ണ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
ഈ എണ്ണ ഒരു ഡിഫ്യൂസറില്‍ ഉള്‍പ്പെടുത്തി വീടിന് ഉന്മേഷദായകവും സിട്രസ് സുഗന്ധവും നിറയ്ക്കാന്‍ കഴിയും. ഈ എണ്ണ കുളിക്കാനും ഉപയോഗിക്കാം. ബാത്ത് ടബിലെ വെള്ളത്തില്‍ കുറച്ച് എണ്ണ ചേര്‍ക്കുന്നത് സുഗന്ധമുണ്ടാക്കും. ഓറഞ്ച് വിത്തുകളില്‍ വിറ്റാമിന്‍ സി, ബയോ ഫ്‌ലേവനോയ്ഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പദാര്‍ത്ഥങ്ങള്‍ തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിപ്പിക്കുന്നു,
ഇത് മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഓറഞ്ച് വിത്തുകളില്‍ ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും വേരുകളില്‍ നിന്ന് തന്നെ മുടി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഓറഞ്ച് വിത്തുകളില്‍ നിന്ന് ഉരുത്തിരിഞ്ഞ എണ്ണ, ഷാംപൂകളിലും കണ്ടീഷണറുകളിലും ഒരു പ്രധാന ഘടകമാണ്.












Click it and Unblock the Notifications