Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറു ചൂട് വെള്ളം കുടിച്ചാൽ ചർമ്മം തിളങ്ങും; രാവിലെ എഴുന്നേറ്റയുടൻ ഇങ്ങനെ ചെയ്താൽ മതി!

വെള്ളം നമ്മുടെ ശരീരത്തിന് അത്യവശ്യമായ ഒന്നാണ്. ദാഹം ഇല്ലാതാക്കാൻ വേണ്ടി മാത്രമല്ല ആരോ​ഗ്യത്തിനും വെള്ളം വളരെ ആവശ്യമാണ്. ദിവസം കൃത്യമായ അളവിൽ വെള്ളം കുടിക്കണം.

പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. വെള്ളം കുടിക്കാതിരുന്നാൽ‌ നമ്മുടെ ആരോ​ഗ്യത്തിനെ തന്നെ അത് ബാധിക്കും. ചിലർ രാവിലെ എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുന്നത് കാണാം. ശരിക്കും ഇത് നല്ലതാണോ? വെറും വയറ്റിൽ ഇങ്ങന വെള്ളം കുടിക്കാമോ? വിശദമായി അറിയാം...

Water

വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ് . ചൂട് വെള്ളമാകുമ്പോൾ അത് ​ കൂടുതൽ ​ഗുണകരമാണ്. രാവിലെ എഴുന്നേറ്റയുടൻ 2 - 3 ​ഗ്ലാസ് ചെറു ചൂട് വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് വിദ​ഗ്ദർ പറയുന്നത്. രാവിലെ ഇളം ചൂട് വെള്ളം കൂടിക്കുമ്പോൾ ആ ദിവസം മുഴുവൻ ഫ്രഷായിരിക്കാൻ സാധിക്കും. ഇത് രോ​ഗങ്ങളെ തടയുന്നതിനും സഹായിക്കും.

രാവിലെ ചെറു ചൂടുള്ള വെള്ളം കുടിക്കുന്നതിന്റെ ​ഗുണമറിയാം:

ആരോ​ഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കൻ ചെറു ചൂട് വെള്ളം കുടിക്കുന്നത് നല്ലതാണ്, രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളം കൂടിക്കുന്നത് ശീലമാക്കാം. ഉറപ്പായും മാറ്റം ഉണ്ടാകും.

രാവിലെയും രാത്രി ഉറങ്ങാൻ നേരത്തും ചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ചൂട് വെള്ളം നിങ്ങളുടെ ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കും നിങ്ങൾ വിയർക്കും. വിയർക്കുമ്പോൾ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളുമൊക്കെ പുറത്ത് പോവുന്നതാണ്. മുഖക്കുരുവും ഇല്ലാതാക്കും.

രാവിലെ എഴുന്നേറ്റ ഉടനെ ഭക്ഷണമൊന്നും കഴിക്കാതെ ചെറുചൂട് വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ കൃത്യമാക്കുന്നു. ഉദര സംബന്ധമായ രോ​ഗങ്ങങ്ങൾക്ക് പരിഹരിതക്കുകയും ചെയ്യുന്നു

ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും. അത് കൊണ്ട് രാവിലെ ചെറു ചൂട് വെള്ളം കുടിക്കാം.

അമിത വണ്ണം കുറയ്ക്കാനുള്ള ​മാർ​ഗമാണ് ചെറു ചൂടുള്ള വെള്ളം കുടിയ്ക്കുന്നത്. അമിതവണ്ണം പ്രശ്നമാണെങ്കിൽ രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കാം. ചെറു ചൂട് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ കലർത്തി ദിവസവും രാവിലെ എഴുന്നേറ്റയുടൻ കുടിച്ചാൽ ശരീരഭാരം കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+