ചോറ് കഴിക്കേണ്ട ശരിയായ സമയം ഏതാണെന്ന് അറിയാമോ? കാരണം അറിഞ്ഞാൽ സമയം തെറ്റിക്കില്ല
മലയാളികൾക്ക് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ചോറ്. ഉച്ചയ്ക്കും രാത്രിയും ചോറ് കഴിക്കുന്നവരാണ് ഭൂരിഭാഗവും. ഇനി തടി കുറയ്ക്കാൻ ഡയറ്റൊക്കെ ചെയ്യുമ്പോഴാണ് ചോറ് കഴിക്കുന്നത് നിയന്ത്രിക്കാൻ തുടങ്ങുന്നത്. എങ്കിലും ചോറ് ഒഴിവാക്കുക എന്ന് പറയുന്നത് ഇത്തിരി വിഷമമുള്ള കാര്യം തന്നെയാണ്. ചിലർ ഉച്ചയ്ക്ക് ചോറ് കഴിക്കാതെ രാത്രി കഴിക്കും, മറ്റ് ചിലർ നേരെ തിരിച്ചും. ശരിക്കും അരിയാഹാരം നിയന്ത്രിക്കേണ്ടത് എപ്പോഴാണ്.. വിശദമായി അറിഞ്ഞാലോ?
ഡയറ്റ് ചെയ്യുന്നവർ മുതൽ ഡയറ്റീഷ്യൻമാർ വരെ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ചോറിനെക്കുറിച്ച് ഓരോ അഭിപ്രായമുണ്ട്. ചിലർ ഇത് പൂർണ്ണമായും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയപ്പോൾ, മറ്റുള്ളവർ ആഴ്ചയിൽ ഇടയ്ക്ക് കഴിക്കാൻ തീരുമാനിച്ചു. എന്നാൽ ഇനി പറയാൻ പോകുന്നത് നിങ്ങളുടെ ശരീര ഭാരത്തെ ബാധിക്കാത്ത രീതിയിൽ ചോറ് കഴിക്കാനുള്ള സമയമാണ്.

ശരിയായ സമയം: പഠനങ്ങൾ അനുസരിച്ച്, ഉച്ചഭക്ഷണ സമയമാണ് ചോറ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഇത് രണ്ട് ഘടകങ്ങൾ മൂലമാണ്. ഒന്നാമത്തേത്, പകൽ സമയത്ത്, നമ്മുടെ മെറ്റബോളിസം വേഗത്തിലാകുന്നു. ഈ സമയത്ത് നല്ല കട്ടിയുള്ള ആഹാരവും നമ്മുടെ ശരീരം ദഹിപ്പിക്കും.
കാരണം:1 പ്രഭാതഭക്ഷണത്തിന് ശേഷം, നിങ്ങളുടെ ശരീരത്തിന് വിശപ്പ് അനുഭവപ്പെടുന്ന സമയം ആണിത്, അടുത്ത 8-10 മണിക്കൂർ നിങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ ഊർജ്ജം ആവശ്യമാണ്.
കാരണം: 2 രണ്ടാത്തെ കാരണം, നിങ്ങളുടെ ഉൽപ്പാദനക്ഷമത ഏറ്റവും കൂടുതൽ ഉള്ള സമയം കൂടിയാണ് പകൽ സമയം. നിങ്ങൾ ശരിയായ രീതിയിൽ ഈ ഊർജ്ജം ഇന്ധനമാക്കേണ്ടതുണ്ട്. നമ്മുടെ ഊർജനില വർധിപ്പിക്കാൻ ചോറിലെ കാർബോഹൈഡ്രേറ്റ് നമ്മുടെ ശരീരത്തിന് ആവശ്യമാണ്.
ബ്രൗൺ റൈസോ വൈറ്റ് റൈസോ: അരി ഭക്ഷണം ആരോഗ്യകരം തന്നെയാണ്. അതിൽ ബ്രൗൺ റൈസ് വൈറ്റ് റൈസ് എന്നില്ല . വൈറ്റ് റൈസും ബ്രൗൺ റൈസും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ബ്രൗൺ റൈസ് ദഹിക്കാൻ സമയം എടുക്കുമെന്നതാണ്. ഇതുകൂടാതെ, വെള്ളയോ തവിട്ടോ കഴിക്കുന്നതിൽ കാര്യമായ വ്യത്യാസമില്ല, രണ്ടും കഴിക്കാം. നാടൻ ഇനങ്ങൾ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്












Click it and Unblock the Notifications