Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും വയറ്റിൽ ബ്രെഡ് കഴിക്കാമോ? ബ്രേക്ക്ഫാസ്റ്റായി ബ്രഡ് കഴിക്കുന്നവർ ഇക്കാര്യം അറിയണം

പലരും രാവിലെ ബ്രഡ് പ്രഭാത ഭക്ഷണം ആയി കഴിക്കുന്നവരായിരിക്കും. വളരെ എളുപ്പമല്ലേ ഒന്നുകിൽ ജാം തേക്കും അല്ലെങ്കിൽ ബട്ടർ, ചിലപ്പോൾ വെറുതേ ചൂടാക്കി കഴിക്കും. ശരിക്കും ബ്രഡ് ആരോ​ഗ്യത്തിന് നല്ലതാണോ? വെറും വയറ്റിൽ കഴിക്കുന്നത് നമ്മുടെ ശരീരത്തെ ബാധിക്കുമോ? വിശദമായി അറിയാം...

ബ്രഡ് ഒരു നല്ല ഊർജ്ജ സ്രോതസ്സാണ് എന്ന കാര്യത്തിൽ സംശയമില്ല. കാർബോ ഹൈഡ്രേറ്റ് ധാരളം ഉണ്ട്, എന്നാൽ ഇതിൽ ഉയർന്ന കലോറിയും പോഷകങ്ങൾ കുറവാണ് എന്ന കാര്യവും മറക്കരുത്.

bread

വെറും വയറ്റിൽ ബ്രഡ് കഴിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ അത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നത്തിനും കാരണമാകും. വെറും വയറ്റിൽ ബ്രഡ് കഴിക്കുമ്പോൾ വിശപ്പ് വർദ്ധിക്കുകയും ഇത് അമിതമായി ഭക്ഷണം കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.

അത് പോലെ നിങ്ങൾ കഴിക്കുന്ന ബ്രഡ് ഏതാണെന്നതും വളരെ പ്രാധാന്യമുള്ള കാര്യമാണ്. വൈറ്റ് ബ്രഡിൽ കാർബോ ഹൈ​ഡ്രേറ്റ് അധികമാണ്, വൈറ്റ് ബ്രഡിന്റെ ​ഗ്രൈസെമിക് ഇൻഡക്സ് ഉയർന്നതാണ്. ഇത് നിങ്ങളുടെ വിശപ്പ് വർദ്ധിപ്പിക്കും. നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കും. ഇത് അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യും.

അത് മാത്രമല്ല അമിതമായി ബ്രഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുവാൻ കാരണമായേക്കാം. വെറും വയറ്റിലാണ് ബ്രഡ് കഴിക്കുന്നതെങ്കിൽ ഒരാളുടെ രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ക്രമേണ ടൈപ്പ് 2 പ്രമേഹത്തിന് കാരണമായേക്കാം,.

‌ബ്രഡിൽ അ‍ടങ്ങിയിരിക്കുന്ന സിമ്പിൾ കാർബോ ഹൈഡ്രേറ്റ് മലബന്ധത്തിന് കാരണം ആവുകയും ഇത് കടൂതൽ ആരോ​ഗ്യപ്രശ്നത്തിന് കാരണം ആവുകയും ചെയ്യാവുന്നതാണ്. വെറും വയറ്റിൽ ബ്രഡ് കഴിച്ചാൽ വയറ്റിൽ അസ്വസ്ഥത ഉണ്ടായേക്കാം. വൈറ്റ് ബ്രഡിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ‌

ഇത് വയറിന് അസ്വസ്ഥതയ്ക്ക് കാരണം ആയേക്കാം. വെറും വയറ്റിൽ ബ്രഡ് കഴിക്കാത്തത് ആണ് ആരോ​ഗ്യത്തിന് നല്ലത്. ലഘുമായി എന്തെങ്കിലും കഴിച്ച ശേഷം ബ്രഡ് കഴിക്കുന്നതാണ് നല്ലത്. എളുപ്പം കാര്യം കഴിയും എന്ന് വിചാരിച്ച് എന്നും രാവിലെ വെറും വയറ്റിൽ ബ്രഡ് കഴിക്കാൻ നിൽക്കേണ്ട....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+