രാവിലെ എത്ര മണിക്കാണ് നിങ്ങൾ ഭക്ഷണം കഴിക്കാറുള്ളത്, 10 മണിക്ക് ശേഷമാണോ? എങ്കിൽ അറിയണം ഇക്കാര്യം
ഭക്ഷണം നമുക്ക് ഏറ്റവും ആവശ്യമുള്ള ഒന്നാണ്. എന്നാൽ ഭക്ഷണ കാര്യത്തിൽ എത്രത്തോളം നമ്മൾ ശ്രദ്ധ കൊടുക്കുന്നുണ്ട്? മൂന്ന് നേരം നമ്മൾ ഭക്ഷണം കഴിക്കുന്നുണ്ടാവും..എന്നാൽ അത് കൃത്യസമയത്ത് തന്നെയാണോ.. പലപ്പോഴും രാവിലെ കഴിക്കേണ്ട ഭക്ഷണം ഉച്ചയ്ക്കും ഉച്ചയ്ക്കുള്ളത് വൈകുന്നേരവും ഒക്കെയാണ് പലരും കഴിക്കാറുള്ളത്.
ചിലർ ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്.. ചിലർ ആവശ്യത്തിലധികം കഴിക്കുന്നവരുണ്ട്.. അങ്ങനെ പലർക്കും പല പല രീതികളാണ്. എന്നാൽ ഭക്ഷണ കാര്യത്തിൽ നമ്മൾ ജാഗ്രത കൊടുത്തില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും.

നിങ്ങൾ എപ്പോഴാണ് പ്രഭാത ഭക്ഷണം കഴിക്കാറുള്ളത്? ഉറങ്ങുന്നതിന് മുമ്പ് എപ്പോഴാണ് ഭക്ഷണം കഴിക്കാറുള്ളത്, എത്ര തവണയാണ് നിങ്ങൾ ഭക്ഷണം കഴിക്കാറുള്ളത്.ശരിക്കും ഭക്ഷണം കഴിക്കേണ്ട സമയം ഏതാണ്? ഇതിനൊക്കെയുള്ള ഉത്തരം കണ്ടെത്താം?
പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യം എടുത്ത് പറയേണ്ടതില്ലല്ലോ. രാവിലെ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. നിങ്ങൾ എഴുന്നേറ്റ് അര മണിക്കൂറിനുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഏഴ് മണിയാണ് പ്രഭാത ഭക്ഷണം കഴിക്കാൻ പറ്റിയ സമയം. പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. പത്ത് മണിക്ക് ശേഷം അല്ല ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതെന്ന് തീർച്ചയായും ഉറപ്പാക്കുക
ഉച്ചഭക്ഷണം ആണ് പലരും സമയം തെറ്റിയും കഴിക്കാതെയുമൊക്കെ നിൽക്കാറുള്ളത്. ഉച്ചഭക്ഷണം കഴിക്കേണ്ട സമയം 12. 40 ആണ്. പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഇടയിൽ നാല് മണിക്കൂർ വ്യത്യാസം ഉണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം. ഒരിക്കലും ഉച്ച ഭക്ഷണം കഴിക്കുന്ന സമയം നാല് മണി കടക്കരുത്.
അത്താഴം കഴിക്കേണ്ട സമയം ഏഴ് മണിക്ക് മുമ്പാണ്. ഏഴ് മണിക്ക് മുമ്പ് കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ച് കിടക്കുന്നതിനിടയിൽ 3 മണിക്കൂർ വ്യത്യാസം വേണം. അത്താഴം പത്ത് മണിക്ക് ശേഷം കഴിക്കുന്ന അവസ്ഥ ഉണ്ടാവാത്തതാണ് നല്ലത്.
അതുപോലെ നിങ്ങൾ ശരീരം ഭാരം നിയന്ത്രിക്കാൻ ഭക്ഷണത്തിൽ മാറ്റം വരുത്തുമ്പോൾ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് നിർദ്ദേശം സ്വീകരിച്ച ശേഷം ചെയ്യുന്നതാണ് നല്ലത്. അല്ലാതെ പെട്ടെന്ന് ഭക്ഷണ രീതിയിൽ മാറ്റം വരുത്തുമ്പോഴോ കഴിക്കാതിരിക്കുമ്പോഴോ അത് ചിലപ്പോൾ പ്രതികൂലമായി ബാധിച്ചേക്കാം.












Click it and Unblock the Notifications