നിങ്ങളുടെ കാലുകളിൽ ഈ മാറ്റമുണ്ടോ; ഗുരുതര ആരോഗ്യ പ്രശ്നമാകാം
നമ്മുടെത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന ഓരോ മാറ്റവും നിസാരമായി തള്ളിക്കളയാൻ പാടില്ല. ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണമാകാം. അതുപോലെ നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്കുണ്ടാകുന്ന പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെയും ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നത് കാലുകളിലാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. ഹൃദയസംബന്ധമായ തകരാറുകൾ മുതൽ പ്രമേഹവും വൃക്കരോഗങ്ങളും വരെ കാലുകളിലെ ലക്ഷണങ്ങളിലൂടെ മുൻകൂട്ടി തിരിച്ചറിയാൻ കഴിയുമെന്ന് ബെംഗളൂരുവിലെ ആസ്റ്റർ ഹോസ്പിറ്റലിലെ വാസ്കുലർ സർജൻ ഡോ. എ. അരുൺ കുമാർ വ്യക്തമാക്കുന്നു.
ശ്രദ്ധിക്കേണ്ട പ്രധാനപെട്ട ചില ലക്ഷണങ്ങൾ ഇവയാണ്:
1.കാലിലെ വീക്കം
പാദം, കണങ്കാൽ, മുട്ടുകാൽ എന്നിവിടങ്ങളിൽ കാണപ്പെടുന്ന വീക്കം ഹൃദയത്തിന്റെ തകരാറിന്റെ സൂചനയാകാം. ഹൃദയത്തിന്റെ പമ്പിംഗ് ശേഷി കുറയുമ്പോൾ ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം. കൂടാതെ വൃക്കരോഗം, കരൾ സംബന്ധമായ പ്രശ്നങ്ങൾ, രക്തം കട്ടപിടിക്കൽ എന്നിവയുടെയും ലക്ഷണമാകാം ഇത്. വീക്കത്തോടൊപ്പം ശ്വാസതടസ്സം അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഡോക്ടറുടെ സേവനം തേടാം.
2.വിട്ടുമാറാത്ത തണുപ്പ്
കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ചാലും കാലുകളിൽ അമിതമായ തണുപ്പ് അനുഭവപ്പെടുന്നത് 'പെരിഫറൽ ആർട്ടറി ഡിസീസ്' എന്ന അവസ്ഥയുടെ ലക്ഷണമാകാം. രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഇതിന് കാരണം. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലിക്കുന്നവർ, അനീമിയ ഉള്ളവർ എന്നിവർക്ക് ഇത് വലിയ അപകടമാണ്.

3.രാത്രികാലങ്ങളിലെ പേശിപ്പിടുത്തം
രാത്രിയിൽ ഉറക്കത്തിൽ അനുഭവപ്പെടുന്ന കഠിനമായ പേശിപ്പിടുത്തം കേവലം ക്ഷീണം കൊണ്ടാകണമെന്നില്ല. ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ, നിർജ്ജലീകരണം, വൃക്കരോഗങ്ങൾ അല്ലെങ്കിൽ മോശമായ രക്തചംക്രമണം എന്നിവയുടെ സൂചനയാകാം.
4.നിറവ്യത്യാസവും ഉണങ്ങാത്ത മുറിവുകളും
കാലിലെ ചർമ്മത്തിന് ചുവപ്പോ തവിട്ടോ നിറം വരുന്നത് ധമനികളിലെ തകരാറുകൾ മൂലമാകാം. അതുപോലെ തന്നെ, ചെറിയ മുറിവുകൾ പോലും ഒരാഴ്ച കഴിഞ്ഞിട്ടും ഉണങ്ങുന്നില്ലെങ്കിൽ അത് പ്രമേഹത്തിന്റെ വ്യക്തമായ ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കോശങ്ങളുടെ പുനരുജ്ജീവനത്തെ തടസ്സപ്പെടുത്തുന്നു.
5.തരിപ്പും മരവിപ്പും
കാലുകളിൽ ഇടയ്ക്കിടെ അനുഭവപ്പെടുന്ന സൂചി കുത്തുന്നതുപോലെയുള്ള തരിപ്പ് പ്രമേഹം നാഡികളെ ബാധിക്കുന്നതിന്റെ (Diabetic Neuropathy) ലക്ഷണമാണ്. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കാലുകളിൽ വ്രണങ്ങൾ ഉണ്ടാകാനും അത് മുറിച്ചു മാറ്റേണ്ട സാഹചര്യത്തിലേക്കും നയിച്ചേക്കാം. ശരീരം നൽകുന്ന ഇത്തരത്തിലുള്ള ചെറിയ സൂചനകൾ ശ്രദ്ധിക്കുന്നത് വഴി വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.
(ശ്രദ്ധിക്കുക: ഈ ലേഖനം തികച്ചും അറിവ് സമ്പാദിക്കാനുള്ള ഒന്ന് മാത്രമാണ്. പ്രൊഫഷണൽ ചികിത്സക്ക് ബദൽ അല്ല. ഏതെങ്കിലും തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുടെ സേവനം തേടുക)
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications