Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയുള്ള ദിവസങ്ങളിൽ നേരത്തെ എഴുന്നേറ്റ് ജോലിയില്ലാത്ത ദിവസങ്ങളിൽ വൈ​കിയാണോ ഉറങ്ങാറുള്ളത്? ശ്രദ്ധിക്കണം!

ഉറക്കം ശരീരത്തിന് വളരെ ആവശ്യമായ ഒന്നാണ്, എന്നാൽ പലപ്പോഴും നമ്മൾ ഉറങ്ങുന്ന രീതി ശരിയല്ല.. അധികം ഉറങ്ങുന്നതും നല്ലതല്ല, അതുപോലെ തീരെ ഉറങ്ങാതിരിക്കുന്നതും നല്ലതല്ല. പലപ്പോഴും നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിൽ ഉറങ്ങുന്ന സമയം നോക്കാറുപോലുമില്ല.

ചില ആളുകൾ വാരാന്ത്യങ്ങളിൽ വളരെ വൈകി കിടന്നുറങ്ങും.. ജോലിയുള്ള ദിവസങ്ങളിൽ വളരെ നേരത്തെ എഴുന്നേൽക്കുകയും ചെയ്യും. ഈ ശീലം അത്ര നല്ലതാണോ? ക്രമരഹിതമായ ഈ ഉറക്കരീതി നിങ്ങളുടെ ആരോ​ഗ്യത്തെ മോശമായി തന്നെ ബാധിക്കും.

sleep

നിങ്ങളുടെ ജോലി ഷിഫ്റ്റിനനുസരിച്ച് നിങ്ങളുടെ ഉറക്കം മാറുമ്പോൾ അത് നിങ്ങളുടെ ആന്തരിക ബോഡി ക്ലോക്കിനെ ബാധിക്കും. അത് അമിത വണ്ണം, ഹൃദയ സംബന്ധമായ പല പ്രശ്നങ്ങൾ, പ്രമേഹം എന്നിവയ്ക്ക് കാരണം ആകും എന്നാണ് പറയുന്നത്.

എന്നിരുന്നാലും, ജോലി ദിവസങ്ങളിൽ അലാറം വച്ച് നേരത്തെ ഉണരുന്നത് കാരണം ഉറക്ക രീതികളിലെ ചെറിയ പൊരുത്തക്കേടുകൾ നമ്മുടെ ജൈവിക താളത്തെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് നമ്മൾ ആലോചിക്കാറില്ല. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ രീതി സമയം പാലിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

കൃത്യമായ ഉറക്കം എല്ലാവർക്കും ആവശ്യമാണ്. രാത്രി 8 മുതൽ 12 വരെ ഉറങ്ങുന്നത് മതിയായ ഉറക്കം നൽകും എന്ന് ചില വിദഗ്ധർ പറയുന്നു. പുലർച്ചെ 2 മണി മുതൽ 4 മണി വരെയുള്ള സമയത്ത് ആണ് ഏറ്റവും നല്ല ഉറക്കം കിട്ടുക, ഈ സമയത്ത് ഉറങ്ങിയെന്ന് നിങ്ങൾ ഉറപ്പാക്കുക. ഉച്ചയ്ക്കാണെങ്കിൽ 1 - മുതൽ 3 മണിവരെ ഉറങ്ങാം.

അതുപോലെ കൃത്യമായ മണിക്കൂർ‌ ഉറങ്ങണം. പ്രായത്തിന് അനുസരിച്ച് ഉറങ്ങുന്ന സമയത്തിനും വ്യത്യാസം വരും. 18വ വയസ് വരെ ഉള്ളവർ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം. 18 നും 60 നും ഇടയിൽ പ്രായമുള്ളവർ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങുക. രാത്രി ഒരുപാട് വൈകും വരെ ഉറങ്ങാതെയിരിക്കരുത്. ഇത് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+