ഓട്സ് എല്ലാ പ്രായക്കാർക്കും കഴിക്കാമോ? ബ്രേക്ക്ഫാസ്റ്റായി കഴിച്ചാൽ കുഴപ്പമാണോ? സംശയങ്ങളൾക്കുള്ള ഉത്തരം
ഓട്‌സിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നിങ്ങൾ കേട്ടുകാണില്ലേ. ശരീരഭാരം കുറയ്ക്കാൻ കഴിക്കുന്ന ഭക്ഷണം എന്നായിരിക്കും കൂടുതൽ കേട്ടുകാണുക. അപ്പോൾ അമിതവണ്ണം ഉള്ളവർ മാത്രം കഴിച്ചാൽ മതിയോ?
രാവിലെ ബ്രേക്ക്ഫാസ്റ്റായി കഴിക്കാമോ, മൂന്ന് നേരം കഴിക്കാമോ അങ്ങനെ നിരവധി സംശയങ്ങളായിരിക്കും മനസ്സിലേക്ക് വരിക. എന്നാൽ ഓട്‌സിനെക്കുറിച്ച് നമുക്ക് വിശദമായി അറിഞ്ഞാലോ...

എല്ലാ പ്രായക്കാർക്കും കഴിക്കാൻ പറ്റുന്ന ഒന്നാണ് ഓട്‌സ്. ഗോതമ്പിനെക്കാൾ കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, തയാമിൻ വിറ്റാമിൻ ബി എന്നിവ ധാരാളാമായി ഓട്‌സിലുണ്ട്.
ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ ഓട്‌സ് കഴിക്കുന്നത് നല്ലത്. ഓട്‌സിൽ ബീറ്റ - ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഓട്‌സ് പതിവായി കഴിക്കുമ്പോൾ ഗ്ലൈസെമിക് സൂചിക കുറയ്ക്കാൻ സാധിക്കും.
ഇൻസുലിന്റേയും പഞ്ചസാരയുടേയും അളവ് കൂടുന്നത് കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കുമെന്നാണ് പറയുന്നത്. ഓട്‌സിൽ ധാരാളം ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് നല്ലതാണ്.
മുടിക്ക് കട്ടി കൂടുന്നതിനും മുടി കൊഴിച്ചൽ കുറയ്ക്കാനും സഹായിക്കും. ശരീര ഭാരം കുറയ്ക്കാനും ഓട്‌സ് സഹായിക്കും. നാരുകളും ആന്റി ഓക്‌സൈഡുകളും ധാരാളമായി ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.
അതുപോലെ ചർമ്മ സംരക്ഷണത്തിനും ഓട്സ് നല്ലതാണ്. നിരവധി ചർമസംരക്ഷണം ഉത്പന്നങ്ങളിൽ ഓട്സ് അടങ്ങിയിട്ടുണ്ട്. കൊളോയിഡൽ ഓട്സ്" എന്ന് ലേബലിൽ ആണ് ഈ ഉൽപ്പന്നങ്ങളിൽ ഓട്സ് ഉപയോഗിക്കുന്നത്. 2003-ൽ എഫ്ഡിഎ കൊളോയ്ഡൽ ഓട്‌സ് ഒരു ചർമ്മ സംരക്ഷണ പദാർത്ഥമായി അംഗീകരിച്ചു. എന്നാൽ ചൊറിച്ചിൽ പോലുള്ള വിവിധ ചർമ്മ അവസ്ഥകളിലെ ചികിത്സിക്കുന്നതിൽ ഓട്‌സിന് ഒരു നീണ്ട ചരിത്രമുണ്ട്.
ഉദാഹരണത്തിന്, ഓട്സ് അടിസ്ഥാനമാക്കിയുള്ള ചർമ്മ ഉൽപ്പന്നങ്ങൾ എക്സിമയുടെ അസുഖകരമായ ലക്ഷണങ്ങൾ മെച്ചപ്പെടുത്തും.ചർമ്മ സംരക്ഷണ ഗുണങ്ങൾ ചർമ്മത്തിൽ പുരട്ടുന്ന ഓട്‌സിന് മാത്രമേ ബാധകമാകൂ, കഴിക്കുന്നവയിലൂടെ ലഭിക്കില്ല.
നിങ്ങളുടെ ഭക്ഷണത്തിൽ ഓട്സ് എങ്ങനെ ഉൾപ്പെടുത്താം
നിങ്ങൾക്ക് ഓട്സ് പല തരത്തിൽ ആസ്വദിക്കാം. പ്രഭാതഭക്ഷണത്തിന് ഓട്‌സ് (കഞ്ഞി) കഴിക്കുക എന്നതാണ് ഭൂരിഭാഗവും ചെയ്യാറുള്ളത്.
ഓട്സ് ഉണ്ടാക്കാൻ വേണ്ടത് ഇതാണ്:
1/2 കപ്പ് ഓട്സ്
1 കപ്പ് (250 മില്ലി) വെള്ളം അല്ലെങ്കിൽ പാൽ
ഒരു നുള്ള് ഉപ്പ്
ഒരു പാത്രത്തിൽ ചേരുവകൾ യോജിപ്പിച്ച് തിളപ്പിക്കുക. തീ കുറച്ച് തിളപ്പിക്കുക, ഓട്സ് വേവിക്കുക, ഇടയ്ക്കിടെ ഇളക്കുക.
പലരീതിയിൽ ഓട്സ് രുചികരമായി തയ്യാറാക്കാം












Click it and Unblock the Notifications